NEWS

ഈഫല്‍ ടവറിനെതിരെ ബോംബ് ഭീഷണി; സന്ദര്‍ശകരെ ഒഴിപ്പിച്ചു

പാരീസ്: ഫ്രാന്‍സിലെ ഈഫല്‍ ടവറിനെതിരെ ബോംബ് ഭീഷണി. സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഈഫല്‍ ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം എത്തുയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പോലീസിനെത്തിയ അജ്ഞാത ഫോണ്‍ സന്ദേശത്തിന് പിന്നാലെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചതെന്ന് ഈഫല്‍ ടവര്‍ നടത്തിപ്പ് കമ്പനിയുടെ വക്താവ് പ്രതികരിച്ചു. ഈഫല്‍ ടവറിനു സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തുന്നതായും പാരിസ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Signature-ad

ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവര്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിലൊന്നായി ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ള ഈഫല്‍ ടവറിന്റെ സൗന്ദര്യം കാണാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേരാണ് ദിനംപ്രതി പാരീസിലേക്കെത്തുന്നത്.ലോകത്തിലെ ഉയരമേറിയ മനുഷ്യനിര്‍മ്മിത ഘടനയാണ് ഈഫല്‍ ടവര്‍.1889 മാര്‍ച്ച് 31ന് ആയിരുന്നു ഈഫല്‍ ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.ഏഥന്‍സിലെ അക്രോപൊളിസും റോമിലെ കൊളോസിയവും പോലെ പാരിസിന്റെ പ്രതീകമാണ് ഈഫല്‍ ടവര്‍.

Back to top button
error: