Month: September 2020
-
LIFE
ഞാൻ രക്തസാക്ഷി ,മഞ്ജു വാര്യരും ഭാവനയും അടക്കമുള്ള നിരവധി പേരുടെ പിന്തുണ , ഭാഗ്യലക്ഷ്മി എക്സ്ക്ലൂസീവ് അഭിമുഖം -വീഡിയോ
താൻ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള രക്തസാക്ഷിയെന്നു ഭാഗ്യലക്ഷ്മി .നിയമക്കുരുക്ക് പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് പോരാട്ടത്തിന് മുന്നിൽ നിന്നത് .ഇത് സൈബർ ബുള്ളിയിങ്ങിനു ഇരയാകുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് .അതുകൊണ്ട് ഏതു സംഭവിച്ചാലും സന്തോഷമേയുള്ളൂ .NewsThen- നു നൽകിയ പ്രത്യേക അഭിമുഖത്തിൽ എല്ലാം തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി . വീഡിയോ കാണുക –
Read More » -
TRENDING
24 മണിക്കൂറില്‍ 88,600 പുതിയ കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 88,600 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രാജ്യത്ത് കോവിഡ് കേസുകള്‍ 59,92,532 ആയി. ഇന്നലെ മാത്രം 1,124 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 94503 ആയി. നിലവില്‍ 956402 പേര്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലാണ്. ഇന്നലെ മാത്രം 92,043 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 49,41,627 പേരാണ് രോഗമുക്തി നേടിയത്.
Read More » -
NEWS
കേരള കോൺഗ്രസ് മുതിർന്ന നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സി.എഫ്. തോമസ് അന്തരിച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 43 കൊല്ലം എംഎൽഎയായി തുടർന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പം ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ആണ്. എസ്.ഡി. സ്കൂൾ അധ്യാപകനായിരുന്ന തോമസ്, പിന്നീട് രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു.
Read More » -
TRENDING
ദീപിക ലഹരി ചാറ്റുകള്‍ തന്റേതാണെന്ന് സമ്മതിച്ചതായി സൂചന
മുംബൈ: ലഹരി മരുന്നുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നടി ദീപിക പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, എന്നിവരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ നിന്ന് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ തന്റേതാണെന്നു നടി ദീപിക പദുകോണ്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് സൂചന. അതേസമയം, വാട്‌സാപ്പ് നമ്പര്‍ തന്റേതാണെന്ന് സമ്മതിച്ച നടി ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നു. നടിയുടെ മറുപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. ദീപികയെ 5 ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം രണ്ട് റൗണ്ടുകളായി 5 മണിക്കൂറോളമാണു ചോദ്യം ചെയ്തത്. ചാറ്റില്‍ ഉള്‍പ്പെട്ട മാനേജര്‍ കരിഷ്മ പ്രകാശിനൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നടിമാരായ സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരും ലഹരി ഉപയോഗിക്കില്ലെന്ന് അന്വേഷണ സംഘത്തോടു പറഞ്ഞു. സുശാന്തിന്റെ ഫാം ഹൗസില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ശ്രദ്ധ മൊഴി നല്‍കി.…
Read More » -
LIFE
‘കാണെക്കാണെ’യിലൂടെ ടോവിനോയും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു
മായാനദി എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസും ഐശ്വര്യലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘കാണെക്കാണെ’ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ടോവിനോയേയും ഐശ്വര്യ ലക്ഷ്മിയേയും കൂടാതെ സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച ടി ആര്‍ ഷംസുദ്ധീനാണ് സിനിമ നിര്‍മിക്കുന്നത്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവരാണ്. https://www.facebook.com/ActorTovinoThomas/posts/3996648653698459
Read More » -
NEWS
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 6.55 ഓടെയായിരുന്നു മരണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. 2014ല്‍ കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് ജസ്വന്ത് സിങ്ങിന് തലയ്ക്ക് പരിക്കേല്‍ക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.ജൂണ്‍ 25നാണ് ഇദ്ദേഹത്തെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, തലയ്ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ എന്നിവയാണ് നല്‍കിയിരുന്നത്. വാജ്‌പേയ് മന്ത്രിസഭയില്‍ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രി ആയും ജസ്വന്ത് സിങ് സേവനമനുഷ്ടിച്ചിട്ടുണ്ട്. അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്‌സഭാംഗവുമായി. സൈനികനായും രാഷ്ട്രീയനേതാവായും രാജ്യത്തെ സേവിച്ച് ജസ്വന്ത് സിങ്ങിന്റെ വിയോഗത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Read More » -
NEWS
വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരെ കേസ്
യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് പ്രതികരിച്ച സ്ത്രീകൾക്കെതിരെ കേസ് .വിജയ് പി നായരെ കയ്യേറ്റം ചെയ്തതിനാണു ഭാഗ്യലക്ഷ്മിയ്ക്കും മറ്റു രണ്ടുപേർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത് .വിജയ് പി നായരുടെ പരാതിയിൽ തമ്പാനൂർ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത് . ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പരാതിയിൽ വിജയ് പി നായർക്കെതിരെ തമ്പാനൂർ പോലീസ് കേസ് എടുത്തിരുന്നു .ആദ്യം പരാതിയില്ലെന്ന് പറഞ്ഞ് മാപ്പു പറഞ്ഞ വിജയ് പി നായർ പിന്നീട് പരാതി നൽകുക ആയിരുന്നു . വീട് കയറി മൊബൈൽ ,ലാപ് ടോപ് തുടങ്ങിയവ അപഹരിച്ചു ,ദേഹോപദ്രവം ഏൽപ്പിച്ചു ,അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റങ്ങൾ ആണ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടർക്കും എതിരെ ചുമത്തിയിട്ടുള്ളത് . കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് .സ്ത്രീകളെ യൂട്യൂബ് വീഡിയോയിലൂടെ നിരന്തരം അപമാനിച്ച വിജയ് പി നായർക്ക് മേൽ ഭാഗ്യലക്ഷ്മിയും കൂട്ടരും കരിഓയിൽ പ്രയോഗം നടത്തുക ആയിരുന്നു .ഇയാളെക്കൊണ്ട് മാപ്പും പറയിച്ചു . ശ്രീലക്ഷ്മി അറക്കൽ, ദിയ സന എന്നിവരുടെ…
Read More » -
NEWS
ആറു ഭാഷകൾ അറിയുന്ന വിശാൽ നമ്പൂതിരി ,പൂജാരി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന ഫൈസലിന്റെ യാഥാർത്ഥ ലക്ഷ്യമെന്ത് ?
ഇത് കഥ പോലെ തോന്നാം .കോമല്ലൂർ സ്വദേശിയായ യുവാവ് ചങ്ങനാശ്ശേരിയിൽ പഠിക്കുമ്പോൾ ആണ് ഫൈസലിനെ പരിചയപെട്ടത് .വിശാൽ നമ്പൂതിരി എന്നാണ് ട്രെയിനിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ ഫൈസൽ സ്വയം വിശേഷിപ്പിച്ചത് . ഇവർ തമ്മിൽ അടുത്ത സൗഹൃദമായി .ഫൈസൽ യുവാവിന്റെ കോമല്ലൂരിലെ വീട്ടിലെ നിത്യ സന്ദര്ശകനുമായി .കഴിഞ്ഞ ഒന്നരക്കൊല്ലമായി ഫൈസൽ വിശാൽ നമ്പൂതിരിയായി യുവാവിന്റെ വീട്ടിൽ വന്നുംപോയുമിരുന്നു .തനിക്ക് 6 ഭാഷകൾ അറിയാമെന്നും താൻ വരുമ്പോൾ മൽസ്യ മാംസാദികൾ വീട്ടിൽ വയ്ക്കരുതെന്നും ഫൈസൽ വീട്ടുകാരോട് പറഞ്ഞിരുന്നു . വീട്ടിൽ ആരാധനാസ്ഥലം പുതുക്കിപ്പണിയണമെന്നു ഫൈസൽ നിർദേശിച്ചു .പുനർനിർമാണത്തിന്റെ ശിലാസ്ഥാപനവും ഇയാൾ തന്നെ നടത്തി .യുവാവിന്റെ ജേഷ്ഠന് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയും വാങ്ങി .സമ്പത്തുണ്ടാക്കാൻ പ്രത്യേക പൂജകൾ നടത്തി .വീട്ടുകാരെകൊണ്ട് ഏലസും കെട്ടിച്ചു . ഇതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ചുനക്കര കോമല്ലൂരിലെ വീട്ടിൽ ഒരാൾ വന്നുപോകുന്നുണ്ടെന്നു നാട്ടുകാർ പോലീസിനെ അറിയിച്ചത് .ഈ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ആണ് ഫൈസൽ…
Read More » -
NEWS
കുമ്മനമടക്കമുള്ളവർ തഴയപ്പെട്ടു ,സംസ്ഥാന ബിജെപിയിൽ അതൃപ്തി
ദീർഘകാലം പാർട്ടിയ്ക്ക് വേണ്ടി ജീവിതകാലം ഉഴിഞ്ഞു വെച്ചവർ തെറിച്ചു പോകുന്നതാണ് ബിജെപി ദേശീയ ഭാരവാഹി പട്ടിക പുറത്ത് വന്നപ്പോൾ കണ്ടത് .കേരളത്തിൽ തദ്ദേശ -നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുകയാണ് .ഈ ഘട്ടത്തിൽ നടന്ന പുനഃസംഘടന ആയിട്ടുകൂടി സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തഴയപ്പെട്ടു .ദീർഘ കാലം പ്രവർത്തന പാരമ്പര്യമുള്ള ആരും പട്ടികയിൽ വന്നില്ല എന്നത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് . നിലവിൽ സംസ്ഥാന സർക്കാരിനെതിരായ നീക്കങ്ങളിൽ ഗ്രൂപ്പുകൾ മറന്നു എല്ലാവരും ഒരുമിച്ച് നീങ്ങുന്ന സ്ഥിതിവിശേഷം ആണുള്ളത് .ഈ സമയത്തും ഇങ്ങനെ ഒരു പട്ടിക വന്നതിൽ ഏവരും അസ്വസ്ഥർ ആണ് .നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറിന് അഞ്ച് ഭാരവാഹികളെ കിട്ടി .ബംഗാളിന് മൂന്നും . ഒരു ചുമതലയുമില്ലാതെ നിൽക്കുക ആണ് കുമ്മനം രാജശേഖരൻ ഇപ്പോൾ .അദ്ദേഹത്തെ ദേശീയതലത്തിൽ പരിഗണിക്കുമെന്ന് വാര്ത്തകൾ ഉണ്ടായിരുന്നു .അതുപോലെ തന്നെ പറഞ്ഞു കേട്ട രണ്ടു പേരുകൾ ആണ് പി കെ കൃഷ്ണദാസും ശോഭ സുരേന്ദ്രനും .രണ്ടുപേരെയാണ് മലയാളികൾ ആയി ദേശീയ നേതൃത്വം പുനഃസംഘടനയിൽ…
Read More » -
LIFE
അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയായി ,ബിജെപി ലക്‌ഷ്യം ന്യൂനപക്ഷ വോട്ടുകൾ
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറി എത്തിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കുന്നതിൽ ബിജെപിയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ ,ന്യൂനപക്ഷ വോട്ടുകൾ .ബിജെപി സംസ്ഥാന രാഷ്ട്രീയത്തിലെ നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകുന്ന ഒരു തിരിച്ചടി കൂടിയാണ് അബ്ദുള്ളക്കുട്ടിയുടെ തിരഞ്ഞെടുപ്പ് . സംസ്ഥാനത്ത് നിന്ന് ആരെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിയാലും ഗ്രൂപ് പ്രശ്നം വരുമെന്ന് ദേശീയ നേതൃത്വത്തിന് അറിയാം .മുസ്‌ലിം വിഭാഗത്തിൽ നിന്ന് ഒരാളെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുന്നത് ദേശീയ തലത്തിൽ ഒരു ചലനം ഉണ്ടാക്കുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത് .പ്രത്യേകിച്ചും ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ . അബ്ദുള്ളകുട്ടിയെ സംസ്ഥാന ഉപാധ്യക്ഷൻ ആക്കിയപ്പോഴും സംസ്ഥാന നേതൃത്വം അതറിഞ്ഞില്ലായിരുന്നു .അതെ മാതൃക തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത് .ബംഗാളിൽ പോലും പടർന്നു കയറാൻ ബിജെപിയ്ക്ക് ആയെങ്കിലും കേരളം ബാലികേറാമലയായി നിൽക്കുകയാണ് .മതന്യൂനപക്ഷ വോട്ടുകൾ കൂടി ആകർഷിച്ചാൽ മാത്രമേ ബിജെപിയ്ക്ക് കേരളത്തിൽ വളരാൻ ആകൂ എന്ന് ദേശീയ നേതൃത്വം തിരിച്ചറിയുന്നു .ഈ തിരിച്ചറിവാണ് അബ്ദുള്ളക്കുട്ടിയ്ക്ക് തുണയായത്…
Read More »