NEWS

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 6.55 ഓടെയായിരുന്നു മരണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.

2014ല്‍ കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് ജസ്വന്ത് സിങ്ങിന് തലയ്ക്ക് പരിക്കേല്‍ക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.ജൂണ്‍ 25നാണ് ഇദ്ദേഹത്തെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, തലയ്ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ എന്നിവയാണ് നല്‍കിയിരുന്നത്.

വാജ്‌പേയ് മന്ത്രിസഭയില്‍ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രി ആയും ജസ്വന്ത് സിങ് സേവനമനുഷ്ടിച്ചിട്ടുണ്ട്.

അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്‌സഭാംഗവുമായി. സൈനികനായും രാഷ്ട്രീയനേതാവായും രാജ്യത്തെ സേവിച്ച് ജസ്വന്ത് സിങ്ങിന്റെ വിയോഗത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Back to top button
error: