Month: September 2020
-
TRENDING
പ്രശസ്ത സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം
ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകന്‍ എസ്പി ചരണ്‍. സംസ്‌കാര ചടങ്ങുകള്‍ നടന്ന ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ തന്നെ സ്മാരകം നിര്‍മ്മിക്കാനാണ് ആലോചന. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സര്‍ക്കാരുകളുമായി ആലോചിച്ച് വിപുലമായ രൂപരേഖ ഇതിനായി തയാറാക്കുമെന്നും എസ് പി ചരണ്‍ അറിയിച്ചു. വെളളിയാഴ്ചയാണ് എസ്പിബി ശബ്ദലോകത്തോട് വിട പറഞ്ഞത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ്പിബി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറുതവണ നേടിയ ഗായകനുമാണ് എസ്പിബി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്.പി.ചരണ്‍, പല്ലവി. ഓഗസ്റ്റ് 5 മുതല്‍ അദ്ദേഹം ചികിത്സയില്‍ ആണ്. ഓഗസ്റ്റ് 13ന് എസ്പിബിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ്…
Read More » -
NEWS
മലയാറ്റൂര്‍ ഇല്ലിത്തോട് പാറമട സ്‌ഫോടനത്തിലെ നടത്തിപ്പുകാരന്‍ പിടിയില്‍
കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമട സ്‌ഫോടനത്തിലെ നടത്തിപ്പുകാരന്‍ പിടിയില്‍. പുത്തേന്‍ കാലടി ബെന്നിയാണ് പോലീസിന്റെ പിടിയിലായത്. സ്‌ഫോടനം നടന്നതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ശനിയാഴ്ച രാത്രിയില്‍ ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇല്ലിത്തോടിലെ പാറമടയോട് ചേര്‍ന്ന കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പാറമട മാനേജരേയും, സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നയാളെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. നിബന്ധനകള്‍ മറികടന്ന് 1500-ഓളം ഡിറ്റണേറ്റര്‍, 350-ഓളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ ജോലിക്കാര്‍ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പാറമട നടത്തിപ്പുകാരനെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.
Read More » -
NEWS
എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ 75 വഞ്ചനകേസുകള്‍
കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പരാതിയില്‍ ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളൂര്‍, പടന്ന സ്വദേശികളായ രണ്ട് പേരില്‍ നിന്നായി 38.5 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് പുതിയ കേസ്. ഇതോടെ എംസി കമുറുദ്ദീനെതിരെ 75 വഞ്ചനകേസുകളായി. നിലവില്‍ അന്വേഷിക്കുന്ന പതിമൂന്ന് കേസുകള്‍ക്ക് പുറമേ അന്‍പതിലധികം വഞ്ചനകേസുകളുടെ എഫ്‌ഐആര്‍ ലോക്കല്‍ പൊലീസ് കൈമാറിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീന്‍കുട്ടി പറഞ്ഞു. ഈ കേസുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
Read More » -
NEWS
സാമൂഹ്യവിരുദ്ധ അതിക്രമം; പെരിയാറിന്റെ പ്രതിമ നശിപ്പിച്ചു, പ്രതിഷേധം ശക്തം
ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രതിമയില്‍ കാവി നിറം ഒഴിക്കുകയും കഴുത്തില്‍ ചെരുപ്പ് മാല അണിയിക്കുകയുമായിരുന്നു. തമിഴ്്നാട്, തിരുച്ചിയിലെ ഇനാംകുളത്തൂരിലെ പെരിയാറിന്റെ പ്രതിമയാണ് നശിപ്പിച്ചത്. സംഭവം അറിഞ്ഞയുടനെ പൊലീസ് എത്തുകയും പ്രതിമ വൃത്തിയാക്കുകയും ചെയ്തു. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കുന്നത് ഇതാദ്യമല്ലെന്നും പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട വിവിധ സംഘടനകള്‍ തിരുച്ചിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ കനിമൊഴി രംഗത്തെത്തി. കാവി നിറമാണ് പെരിയാറിന്റെ പ്രതിമയ്ക്ക് മുകളില്‍ ഒഴിച്ചത്. ഇത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയാണ്. പെരിയാറിന്റെ ജന്മദിനത്തില്‍, പെരിയാര്‍ സാമൂഹിക പരിഷ്‌കരണത്തിനായി നടത്തിയ പ്രയത്നം തുറന്നു പറയുന്നതില്‍ യാതൊരു മടിയുമില്ലെന്ന് ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗന്‍ പറഞ്ഞിരുന്നു. ഇതാണോ നിങ്ങള്‍ നല്‍കുന്ന ആദരവ്…” കനിമൊഴി കുറിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
Read More » -
NEWS
കോണ്‍ഗ്രസ് എംപി ബെന്നി ബഹ്നാന്‍ രാജിവെയ്ക്കുന്നു
കൊച്ചി: കോണ്‍ഗ്രസ് എംപി ബെന്നി ബഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചുവെന്നും അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്പര്യമില്ലെന്നും രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബഹന്നാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എംഎം ഹസനെ കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശം കെ പി സി സി ഹൈക്കമാന്‍ഡിന് നല്‍കി. തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
NEWS
കലാഭവന്‍ സോബിയുടെ നുണപരിശോധന വീണ്ടും നടത്തും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കലാഭവന്‍ സോബിയുടെ നുണപരിശോധന വീണ്ടും നടത്തും. കഴിഞ്ഞ ദിവസം കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് സോബിക്ക് സിബിഐ നോട്ടീസ് നല്‍കിയിട്ടുള്ളത്. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. ബാലഭാസ്‌കറിന്റേത് ആസൂത്രിതമായ കൊലപാതകം ആണെന്ന് ആവര്‍ത്തിച്ച് ആദ്യം മുതല്‍ തന്നെ രംഗത്തുണ്ടായിരുന്ന ആളാണ് കലാഭവന്‍ സോബി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആണ് സി ബി ഐ അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല .ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അപകടമരണമായി എഴുതിത്തള്ളിയ കേസ് ആണ് സിബിഐ ഏറ്റെടുത്തത് . ബാലഭാസ്‌കറിന്റെ കൂടെ ഉള്ള ആളുകളില്‍ ചിലര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെയാണ് അപകടത്തിലും സംശയമേറിയത് .പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നു ആരോപിച്ച് കുടുംബവും രംഗത്ത്…
Read More » -
NEWS
സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകം, മരണനിരക്ക് ഉയരാന്‍ സാധ്യത: കെ.കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിരുന്നു. സമരങ്ങള്‍ കൂടിയതോടെ കേസുകളും കൂടി. പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടല്‍ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തിപതിനാലായിരം പേര്‍ ഇതുവരെ രോഗമുക്തരായി. കേരളത്തില്‍ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത്. 20-40 ഇടയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ രോഗം ബാധിച്ചതെങ്കിലും മരിച്ചവരില്‍…
Read More » -
TRENDING
ഗൂഗിളിന് ഇന്ന് 22-ാമത് ജന്മദിനം
ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റര്‍നെറ്റ് തിരച്ചില്‍ സംവിധാനമാണ് ഗൂഗിള്‍. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിളില്‍ ഇപ്പോള്‍ ചിത്രങ്ങള്‍, വാര്‍ത്തകള്‍, വീഡിയോ, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഓണ്‍ലൈന്‍ സംവാദം എന്നിങ്ങനെ ഇന്റര്‍നെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിള്‍ തിരച്ചിലുകള്‍ക്കായി ക്രമപ്പെടുത്തിയിരുന്നു ഇന്നിതാ ഗൂഗിളിന്റെ 22-ാമത് ജന്മദിനമാണ്. അതേസമയം, സെപ്റ്റംബര്‍ മാസമാണെങ്കിലും ഗൂഗിളിന്റെ പിറന്നാള്‍ തീയതികള്‍ പലതവണ മാറിയിട്ടുണ്ട്. 2005 വരെ സെപ്റ്റംബര്‍ ഏഴിനാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചിരുന്നത്.ഗൂഗിള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയായി രൂപപ്പെട്ട തീയ്യതിയായി കണക്കാക്കിയായിരുന്നു ഇത്.എന്നാല്‍ 1998 സെപ്റ്റംബര്‍ നാലിനാണ് അതിനുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചത്. എന്നാല്‍ ഈ തീയ്യതി ജന്മദിനമായി കണക്കാക്കാറില്ല. 2005 മുതല്‍ സെപ്റ്റംബര്‍ എട്ടിനും പിന്നിട്…
Read More » -
TRENDING
രാജാവ് നഗ്നനാണെന്നും ജീർണ്ണിച്ച അധികാരത്തേക്കാൾ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാൻ ധൈര്യപ്പെട്ട ഈ മൂന്ന് സ്ത്രീകൾക്കും അഭിവാദ്യങ്ങൾ
സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബിലൂടെയും ആക്ഷേപിച്ചയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും ദിയ സനയെയും പിന്തുണച്ച് സംവിധായിക വിധു വിന്‍സെന്റ് രംഗത്ത്. രാജാവ് നഗ്നാണെന്നും ജീര്‍ണ്ണിച്ച അധികാരത്തേക്കാള്‍ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാന്‍ ധൈര്യപ്പെട്ട മൂന്ന് സ്ത്രീകള്‍ക്കും അഭിവാദ്യങ്ങള്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിധുവിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഭാഗ്യലക്ഷ്മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കൽ.. അത് ഗംഭീരമായി. നിങ്ങൾക്ക് നിയമവാഴ്ചയിൽ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങൾ നിയമം കയ്യിലെടുത്തു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവരോട് .. ഭാഗ്യം ചേച്ചി നേരിട്ട ആരോപണം പോലെ ഒരു വിഷയവുമായി പോലീസിനെ സമീപിച്ചിട്ടുള്ളവർക്ക് കാര്യങ്ങൾ കൃത്യമായി മനസിലാവും.ഒന്നാമത് ഇത്തരം കേസുകൾ എടുക്കാൻ പോലീസിന് പലപ്പോഴും താല്പര്യമില്ല.. സൈബർ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാൽ പോലീസ് ആദ്യം പറയുക എന്താന്നറിയോ? നിങ്ങള് അവരുടെ പേര്, IPഅഡ്രസ്, മറ്റ് വിവരങ്ങൾ കണ്ടെത്തി വരികയെന്ന്.അതായത് ബുള്ളിയിംഗ് നടത്തിയവരുടെ ജാതകം കൊണ്ടുചെന്നാൽ ഒരു കൈ നോക്കാമെന്നു്… ഏറ്റവുമടുത്ത് സായി ശ്വേത ടീച്ചറുടെ കാര്യത്തിൽ പോലും ഇതാവർത്തിച്ചു.…
Read More » -
NEWS
ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തു. നേരത്തേ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാകുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ ശാന്തിവിള ദിനേശ് തന്നെ പേരുപറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി ഭാഗ്യലക്ഷ്മി പലതവണ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം യുട്യൂബ് വീഡിയോയിലൂടെ സാമൂഹിക, സാംസ്‌കാരിക സിനിമാരംഗത്തെ സ്ത്രീകളെ അപമാനിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തിരുന്നു. ഒരു മാസം മുന്‍പ് അപ്്‌ലോഡ് ചെയ്ത വീഡിയോക്കെതിരെ സൈബര്‍ സെല്ലല്‍ പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് പരസ്യ പ്രതികരണത്തിന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുതിര്‍ന്നത്. സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ്ക്കെതിരേയും വിജയ് യുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. മോഷണം ഉള്‍പ്പൈടയുള്ള കുറ്റങ്ങള്‍ ചുത്തി. പ്രതിഷേധിക്കാനെത്തിയവരോട് മോശമായി പെരുമാറായതിന് വിജയിക്കെതിരെ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തു. ഇതിനിടയിലാണ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Read More »