ആറു ഭാഷകൾ അറിയുന്ന വിശാൽ നമ്പൂതിരി ,പൂജാരി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന ഫൈസലിന്റെ യാഥാർത്ഥ ലക്ഷ്യമെന്ത് ?
ഇത് കഥ പോലെ തോന്നാം .കോമല്ലൂർ സ്വദേശിയായ യുവാവ് ചങ്ങനാശ്ശേരിയിൽ പഠിക്കുമ്പോൾ ആണ് ഫൈസലിനെ പരിചയപെട്ടത് .വിശാൽ നമ്പൂതിരി എന്നാണ് ട്രെയിനിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ ഫൈസൽ സ്വയം വിശേഷിപ്പിച്ചത് .
ഇവർ തമ്മിൽ അടുത്ത സൗഹൃദമായി .ഫൈസൽ യുവാവിന്റെ കോമല്ലൂരിലെ വീട്ടിലെ നിത്യ സന്ദര്ശകനുമായി .കഴിഞ്ഞ ഒന്നരക്കൊല്ലമായി ഫൈസൽ വിശാൽ നമ്പൂതിരിയായി യുവാവിന്റെ വീട്ടിൽ വന്നുംപോയുമിരുന്നു .തനിക്ക് 6 ഭാഷകൾ അറിയാമെന്നും താൻ വരുമ്പോൾ മൽസ്യ മാംസാദികൾ വീട്ടിൽ വയ്ക്കരുതെന്നും ഫൈസൽ വീട്ടുകാരോട് പറഞ്ഞിരുന്നു .
വീട്ടിൽ ആരാധനാസ്ഥലം പുതുക്കിപ്പണിയണമെന്നു ഫൈസൽ നിർദേശിച്ചു .പുനർനിർമാണത്തിന്റെ ശിലാസ്ഥാപനവും ഇയാൾ തന്നെ നടത്തി .യുവാവിന്റെ ജേഷ്ഠന് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയും വാങ്ങി .സമ്പത്തുണ്ടാക്കാൻ പ്രത്യേക പൂജകൾ നടത്തി .വീട്ടുകാരെകൊണ്ട് ഏലസും കെട്ടിച്ചു .
ഇതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ചുനക്കര കോമല്ലൂരിലെ വീട്ടിൽ ഒരാൾ വന്നുപോകുന്നുണ്ടെന്നു നാട്ടുകാർ പോലീസിനെ അറിയിച്ചത് .ഈ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ആണ് ഫൈസൽ പിടിയിൽ ആകുന്നത് .വയനാട് വെള്ളമുണ്ടയിൽ കട്ടയാട് എന്ന സ്ഥലത്താണ് ഫൈസലിന്റെ വീട് .മുപ്പത്തിയാറുകാരൻ ആയ ഇയാൾക്കെതിരെ പൂജാരി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസ് ആണ് ചുമത്തിയിരിക്കുന്നത് .
രണ്ടുവർഷമായി ചെങ്ങന്നൂർ ആല എന്ന സ്ഥലത്ത് ഒരു വീട്ടിൽ കൃഷിപ്പണി ചെയ്യുക ആണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു .സ്വന്തം പേരിൽ തന്നെയായിരുന്നു ഇവിടുത്തെ താമസം .ഇയാൾ വൻതോതിൽ പലയിടത്തേക്കും പണം അയച്ചിട്ടുണ്ട് .ഇതെന്തിനാണ് എന്നാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത് .