യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് പ്രതികരിച്ച സ്ത്രീകൾക്കെതിരെ കേസ് .വിജയ് പി നായരെ കയ്യേറ്റം ചെയ്തതിനാണു ഭാഗ്യലക്ഷ്മിയ്ക്കും മറ്റു രണ്ടുപേർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത് .വിജയ് പി നായരുടെ പരാതിയിൽ തമ്പാനൂർ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത് .
ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പരാതിയിൽ വിജയ് പി നായർക്കെതിരെ തമ്പാനൂർ പോലീസ് കേസ് എടുത്തിരുന്നു .ആദ്യം പരാതിയില്ലെന്ന് പറഞ്ഞ് മാപ്പു പറഞ്ഞ വിജയ് പി നായർ പിന്നീട് പരാതി നൽകുക ആയിരുന്നു .
വീട് കയറി മൊബൈൽ ,ലാപ് ടോപ് തുടങ്ങിയവ അപഹരിച്ചു ,ദേഹോപദ്രവം ഏൽപ്പിച്ചു ,അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റങ്ങൾ ആണ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടർക്കും എതിരെ ചുമത്തിയിട്ടുള്ളത് .
കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് .സ്ത്രീകളെ യൂട്യൂബ് വീഡിയോയിലൂടെ നിരന്തരം അപമാനിച്ച വിജയ് പി നായർക്ക് മേൽ ഭാഗ്യലക്ഷ്മിയും കൂട്ടരും കരിഓയിൽ പ്രയോഗം നടത്തുക ആയിരുന്നു .ഇയാളെക്കൊണ്ട് മാപ്പും പറയിച്ചു .
ശ്രീലക്ഷ്മി അറക്കൽ, ദിയ സന എന്നിവരുടെ ഫേസ്ബുക് ലൈവിലൂടെയാണ് നാടകീയ സംഭവം പുറത്ത് വന്നത് .ചെയ്ത പ്രവർത്തിക്ക് ഭവിഷ്യത്ത് ഉണ്ടാകുമെന്നു അറിയാമെന്നും എന്നാൽ കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണു തങ്ങൾ ഇത് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു .