LIFE

‘കാണെക്കാണെ’യിലൂടെ ടോവിനോയും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു

മായാനദി എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസും ഐശ്വര്യലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘കാണെക്കാണെ’ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ടോവിനോയേയും ഐശ്വര്യ ലക്ഷ്മിയേയും കൂടാതെ സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച ടി ആര്‍ ഷംസുദ്ധീനാണ് സിനിമ നിര്‍മിക്കുന്നത്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവരാണ്.

https://www.facebook.com/ActorTovinoThomas/posts/3996648653698459

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker