NEWS

കോവിഡ് വ്യാപനം രൂക്ഷം; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ തന്നെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്.

ഇപ്പോഴിതാ 11 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് മാത്രമല്ല ഇന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോയി.

Signature-ad

രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം.

Back to top button
error: