NEWS

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സെക്രട്ടറി പി.എം.മനോജിനാണ് രോഗം സ്ഥിരീകരിച്ചത്.

ഓഫീസ് ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു.

Signature-ad

അതേസമയം, മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇതില്‍ ഐസക്കും ജയരാജനും രോഗമുക്തരായി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. മന്ത്രി സുനില്‍കുമാര്‍ ഇപ്പോഴും ചികിത്സയിലാണ്.

Back to top button
error: