കൊണ്ടോട്ടിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായി
കൊല്ലം: കൊണ്ടോട്ടിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശി ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടിയില്‍ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് കിടപ്പുമുറിയിലെ ഫാനില്‍ പതിനഞ്ചുകാരി തൂങ്ങി മരിച്ചത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് നിരന്തരം പീഡനത്തിനിരയായതായി തെളിഞ്ഞു.
അതേസമയം, ഷമീറിന്റെ ശല്യം സഹിക്ക വയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. മാത്രമല്ല പെണ്‍കുട്ടിയുടെ മരണത്തിനു ഉത്തരവാദി ഷമീറാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു.
പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘമാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡന കേസുകളില്‍ ഷമീര്‍ നേരത്തേയും അറസ്റ്റിലായിട്ടുണ്ട്. ആത്മഹത്യ പ്രേരണ, പോക്‌സോ തുടങ്ങിയെ വകുപ്പുകളാണ് ഷമീറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.