ബാബറി മസ്ജിദ് വിധിയില്‍ പ്രതികരിച്ച് ആഷിക് അബുവും രഞ്ജിനിയും
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബുവും നടി രഞ്ജിനിയും രംഗത്ത്.
ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.
‘വിശ്വസിക്കുവിന്‍ ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ല’…എന്നാണ് ആഷിഖ് കുറിച്ചത്.
‘പ്രതീക്ഷിച്ച വിധി. കഴിഞ്ഞ 28 വര്‍ഷവും നമ്മള്‍ വെറും വിഡ്ഡികളായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചി ശരിയായ തീരുമാനമെടുക്കാനുള്ള കാരണം ഇതാണ്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ അവരുടെ ഓഫീസുകള്‍ അടയ്ക്കുന്നതില്‍ അത്ഭുതപ്പെടാനില്ല’. നടി രഞ്ജിനി കുറിച്ചു.
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയായിരുന്നു കോടതി വിധി . പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു.
https://www.facebook.com/AashiqAbuOnline/posts/1766398240195944
27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേര്‍ പ്രതികളായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്.
https://www.facebook.com/SashaRanjini/posts/2740311259571022