ഭാര്യക്ക് പി എസ് സി ജോലി ലഭിച്ചതിന്റെ ആഹ്ലാദം പങ്ക് വച്ച് കർഷക മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ്‌ കെ വി നാരായണൻറെ ഫേസ്ബുക് പോസ്റ്റ്, വെട്ടിലായത് ബിജെപി

ഭാര്യക്ക് പി എസ് സി ജോലി ലഭിച്ചതിന്റെ ആഹ്ലാദം പങ്ക് വച്ച് കർഷക മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ്‌ കെ വി നാരായണൻറെ ഫേസ്ബുക് പോസ്റ്റ്‌. കഠിനാധ്വാനം ചെയ്താൽ സർക്കാർ ജോലി ലഭിക്കുമെന്നും കെ വി നാരായണൻ പറയുന്നു. എന്നാൽ ഇതോടെ വെട്ടിലായത് ബിജെപി ആണ്. പി എസ് സിയിൽ നിയമനം നടക്കുന്നില്ലെന്നും റാങ്ക് ലിസ്റ്റിൽ ഉള്ളവർ ദുരിതത്തിൽ ആണെന്നും പല ഘട്ടങ്ങളിൽ ബിജെപി ആരോപിച്ചിരുന്നു. ഇതിനെ തള്ളുന്നതാണ് കർഷക മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റിന്റെ പോസ്റ്റ്. കെ വി നാരായണൻറെ ഭാര്യ ഇന്ദു തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ഡിവിഷൻ ബിജെപി സ്ഥാനാർത്ഥി ആയിരുന്നു.

കെ വി നാരായണൻറെ ഫേസ്ബുക് പോസ്റ്റ്‌ –

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞ ദിവസം.

അവൾക്കു സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും

ഇന്ദുവിന് ഒരു സർക്കാർ ജോലി എന്ന എന്ന സ്വപ്നം ഇന്ന് സാക്ഷാത്കരിച്ചു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയി അവൾ ഇന്ന് കോട്ടയം താലൂക്കിൽ ജോയിൻ ചെയ്തു. ഇത് അവളുടെ കഠിന പ്രയത്നത്തിന് ഫലം. ഇന്ദൂസ് ഒരു സാധാരണക്കാരിയായ പെൺകുട്ടിയാണ്. വലിയ ബുദ്ധിയോ അധികം വിവരമോ ഒന്നുമില്ലാത്ത സാധാരണക്കാ രി. പക്ഷേ അവൾ കഠിനമായി പരിശ്രമിച്ചു. അഞ്ചു വർഷം ഊണും ഉറക്കവും ഉപേക്ഷിച്ചു. അടുക്കളയിലും മുറിയിലും ഒക്കെ നോട്ടുകൾ ഒട്ടിച്ചു വച്ചുകൊണ്ട്, നടക്കുമ്പോഴും ഇരിക്കുമ്പോഴും, അടുക്കളയിൽ പാചകം ചെയ്യുമ്പോഴും കിടക്കുമ്പോഴും ഒക്കെ അവൾ പഠിച്ചു കൊണ്ടേയിരുന്നു,. ആദ്യം എനിക്ക് വലിയ പ്രതീക്ഷയില്ലാ യിരുന്നു. കാരണം ലക്ഷക്കണക്കിന് ചോദ്യങ്ങളിൽനിന്ന് നമുക്ക് അറിയാവുന്ന നൂറെണ്ണം വരിക എന്നു പറയുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പക്ഷേ ഒന്നു രണ്ടു വർഷത്തെ അവളുടെ പഠനത്തിനു ശേഷം അവളുടെ മാർക്കുകൾ ഓരോന്ന് കൂടിവന്നപ്പോൾ എനിക്കും വിശ്വാസമായി പ്രതീക്ഷയായി, ഓരോ പരീക്ഷ കഴിയുമ്പോഴും മാർക്കുകൾ കൂട്ടു നോക്കുകയും ഒന്നും രണ്ടും മാർക്ക് കൾക്ക് ലിസ്റ്റിൽ ഇല്ലാതെ വരികയും ചെയ്തപ്പോൾ. അവൾ കരഞ്ഞു കൊണ്ട് പഠനം നിർത്താൻ പോവുകയാണ് എന്ന് പലവട്ടം പറഞ്ഞു. പക്ഷേ അപ്പോഴൊക്കെ ഞാൻ പറഞ്ഞു നിന്നെക്കൊണ്ടു സാധിക്കും എന്ന് പറഞ്ഞ് വീണ്ടും വീണ്ടും പഠിക്കുവാൻ അവളെ നിർബന്ധിച്ചു. എന്തായാലും രണ്ടു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട. വി എഫ് ഐ ജോയിൻ ചെയ്യുകയും ചെയ്തു. ഒത്തിരി നന്ദിയുണ്ട് വളരെയധികം ആൾക്കാരോട്. മൂന്നുമാസം പ്രായമുള്ള ലച്ചുവിനെ ഞങ്ങൾ നോക്കിക്കോളാം നീ പഠിക്കാൻ പൊക്കോളൂ എന്നുപറഞ്ഞ്5 വർഷവും ക്ലാസ്സിന് പോയി വരുവോളവും അവളെ നോക്കിയ ചെറിയമ്മ മാരോട്, പനമറ്റത്തെ അച്ഛനോടും അമ്മയോടും അവൾക്ക് എല്ലാവിധ ധൈര്യവും പിന്തുണയും നൽകിയ സഹപാഠികളും കൂട്ടുകാരും ബന്ധുക്കളും, എല്ലാറ്റിനും ഉപരി അച്ഛന്റെ വാത്സല്യത്തോടെ കൂടി അവളെ പഠിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്ത കരിം സാറും ടീച്ചറും ഇങ്ങനെ നൂറുനൂറ് ആളുകളുടെ പ്രാർത്ഥനയും സഹായവും കൊണ്ടാണ് ഈ സ്വപ്നം സാക്ഷാത്കരിച്ചു. അനുഗ്രഹിച്ച് സർവ്വേശ്വരൻ മാർക്കും പ്രാർത്ഥിച്ച സുമനസ്സുകൾക്കും നന്ദി…

ഒരിക്കൽ കൂടി അവൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *