സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് 3 ബോളിവുഡ് നടന്മാരിലേക്ക് നീളുന്നതായി റിപ്പോർട്ട് .മൂന്നുപേരേയും നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നാണ് റിപ്പോർട്ട് .പണ്ട് സൂപ്പർ മോഡൽ ആയിരുന്ന ഒരു പ്രമുഖ നടനാണ് ബോളിവുഡിലെ ലഹരി മരുന്ന് വ്യാപനത്തിന്റെ ബുദ്ധികേന്ദ്രം എന്നാണ് എൻ സി ബി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന .
അതേസമയം ബോളിവുഡ് നടിമാരായ ദീപിക പദുകോൺ ,ശ്രദ്ധാ കപൂർ ,സാറാ അലിഖാൻ എന്നിവരെ ചോദ്യം ചെയ്ത് വിട്ടയച്ചത് ക്ളീൻ ചിറ്റ് നൽകിക്കൊണ്ടാണ് എന്ന വാർത്ത എൻസിബി നിഷേധിച്ചു .വാർത്ത അസത്യവും വാസ്തവവിരുദ്ധവുമാണ് എന്നാണ് എൻസിബി ഓഫീസർ പ്രതികരിച്ചത് .
എ ഐ ഐ എം എസ് സിബിഐക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ പോസ്റ്റ്മോർട്ടത്തിലെ ചില പാളിച്ചകൾ ചൂണ്ടിക്കാണിച്ചതായി റിപ്പോർട് ഉണ്ട് .പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ മയക്കുമരുന്നിന്റെ സാന്നിധ്യം പരിശോധിച്ചില്ല ,മരണ സമയം കൃത്യമായി രേഖപ്പെടുത്തിയില്ല ,മതിയായ പ്രകാശം ഇല്ലാത്തിടത്ത് വച്ച് പോസ്റ്റ്മോർട്ടം ചെയ്തു തുടങ്ങിയ കാര്യങ്ങൾ ആണ് എ ഐ ഐ എം എസ് വിദഗ്ധർ ചൂണ്ടിക്കാട്ടിയത് എന്നാണ് റിപ്പോർട്ട് .