LIFENEWS

കോടതി വിധി പരിഹാസ്യമെന്ന് സിപിഐഎം

ബാബ്‌റി മസ്ജിദ് കേസിൽ എല്ലാവരെയും കുറ്റവിമുക്തരാക്കിയ കോടതി വിധി പരിഹാസ്യമെന്ന് സിപിഐഎം. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണ ഘടനാ ബെഞ്ച് പള്ളി പൊളിക്കലിനെ കടുത്ത നിയമ ലംഘനം എന്നാണ് വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഈ വിധി വന്നിരിക്കുന്നത് -സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി ട്വിറ്ററിൽ കുറിച്ചു.

നീതിയുടെ പ്രഹസനം എന്നാണ് പോളിറ്റ് ബ്യൂറോ വിധിയെ പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. വിധി പ്രസ്താവിക്കാൻ 28 വർഷം എടുത്തു. എന്നിട്ടും നീതി ലഭ്യമായില്ല. വിധിക്കെതിരെ സിബിഐ അപ്പീൽ പോകണം -പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Back to top button
error: