LIFENEWS

ജോസിനെ വിട്ടു വന്നവർക്ക് തട്ടുകേട് കിട്ടും ,ജോസഫ് പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു

ചിഹ്നവും പാർട്ടിയുടെ പേരും തിരിച്ചു കിട്ടാൻ സാധ്യത മങ്ങുന്നുവെന്ന കണക്കു കൂട്ടലിൽ പി ജെ ജോസഫ് പുതിയ പാർട്ടി രൂപവൽക്കരിക്കാൻ ഒരുങ്ങുന്നു .തന്നോടൊപ്പം പണ്ട് മുതലേ നിന്നവർക്ക് പ്രാമുഖ്യം നല്കിയായിരിക്കും ഭാരവാഹിത്വം വിതരണം ചെയ്യുക .

പി ജെ ജോസഫ് തന്നയാകും ചെയർമാൻ .കെ ഫ്രാൻസിസ് ജോർജ് ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ആകും .കേരള കോൺഗ്രസ് എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജോസ് വിഭാഗം വിട്ടു വന്ന നേതാവുമായ ജോയി അബ്രഹാമിനെ സെക്രട്ടറിയാക്കും .യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സജി മഞ്ഞക്കടമ്പലിനെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആക്കും .

നിയമസഭാ തെരഞ്ഞെടുപ്പിൽ 7 സീറ്റ് ആണ് ജോസഫിന്റെ ലക്‌ഷ്യം .തൊടുപുഴ, കടുത്തുരുത്തി ഇരിങ്ങാലക്കുട, കോതമംഗലം, മൂവാറ്റുപുഴ, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങൾക്കായി ജോസഫ് വിഭാഗം പിടിമുറുക്കും .അയോഗ്യതയുടെ വാളിൽ ആണ് ജോസഫും മോൻസും .അങ്ങിനെ വന്നാൽ തൊടുപുഴയിൽ അപു ജോസഫിനെയും കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെ വിശ്വസ്തനെയും മത്സരിപ്പിക്കാൻ ആണ് പദ്ധതി .അടുത്തിടെ ജോസ് പക്ഷത്തു നിന്ന് കൂറി മാറി വന്ന ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് ഉണ്ടാവില്ല.തോമസ് ഉണ്ണിയാടനെ പരിഗണിച്ചേക്കും .

പാലായിലെ ജോസഫിന്റെ വിശ്വസ്തന്റെ വീട്ടിൽ വച്ച് ജോസഫ് വിശ്വസ്തരുടെ ഒരു രഹസ്യയോഗം വിളിച്ചിരുന്നു .മോൻസ് ജോസഫ് ,ടി യു കുരുവിള ,ഫ്രാൻസിസ് ജോർജ് എന്നിവരാണ് ജോസഫിനെ കൂടാതെ യോഗത്തിൽ പങ്കെടുത്ത പ്രമുഖർ .

Back to top button
error: