കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അൺലോക്ക് അഞ്ചിന്റെ മാർഗനിർദേശം പുറത്തിറക്കി.ഒക്ടോബർ 15 മുതൽ സ്‌കൂളുകളും കോളേജുകളും തുറക്കാം.
സിനിമാ തിയ്യേറ്ററുകളും പാർക്കുകളും തുറക്കാം. എന്നാൽ അമ്പത് ശതമാനം സീറ്റ് ഉറപ്പിച്ചു വേണം സിനിമ തിയ്യേറ്ററുകൾ തുറക്കാൻ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ഉണ്ടെങ്കിലും സംസ്ഥാന സർക്കാറുകൾക്കും അതത് സ്ഥാപനങ്ങൾക്കും തീരുമാനം എടുക്കാം.സമാന്തരമായി ഓൺലൈൻ ക്ലാസ്സുകൾക്കും അനുമതി ഉണ്ട്.