Month: September 2020

  • LIFE

    ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വിട്ടയച്ച കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നതാണ് :കോടിയേരി

    ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വിട്ടയച്ച കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ്‌ ലഖ്‌നൗ കോടതി വിധി ഉയര്‍ത്തുന്നത്‌. ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐക്ക്‌ കഴിഞ്ഞില്ലെന്നതും അതീവ ഗൗരവമാണ്‌. പള്ളി തകര്‍ക്കുന്നതും അതില്‍ ആഹ്ലാദിച്ച്‌ ബി.ജെ.പി നേതാക്കള്‍ ആലിംഗനം ചെയ്യുന്നതു വരെ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ ലോകം കണ്ടത്‌ തെളിവുകളാകാതെ പോയത്‌ എങ്ങനെയാണ്‌ എന്ന്‌ സി.ബി.ഐ വ്യക്തമാക്കണം കൂട്ടിലടച്ച തത്ത ഭരിക്കുന്നവരുടെ ഇംഗിതത്തിന്‌ അനുസരിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന്‌ ഒരിക്കല്‍ കൂടി വ്യക്തമായി. ബാബറി മസ്‌ജിദ്‌ തകര്‍ത്തത്‌ ക്രിമിനല്‍ കുറ്റമാണെന്ന്‌ അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച്‌ പ്രഖ്യാപിച്ചിരുന്നു. എല്‍.കെ അദ്വാനിക്കെതിരെ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന്‌ 2017-ല്‍ സുപ്രീം കോടതി തന്നെ വിധിച്ചിരുന്നു. ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷനും ആസൂത്രിതമായ കുറ്റകൃത്യമാണ്‌ നടന്നതെന്ന്‌ കണ്ടെത്തിയിരുന്നു.…

    Read More »
  • NEWS

    ലൈഫ് മിഷന്‍ തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍

    വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിച്ചതോടെ തടയിടാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സര്‍ക്കാര്‍. കേസില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ് സി.ബി.ഐയുടെ എഫ്.ഐ.ആര്‍. എന്നും കരാറില്‍ സര്‍ക്കാറിന് പങ്കില്ലെന്നും ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള കരാര്‍ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചത്. അടിയന്തരമായി ഹര്‍ജി നാളെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണത്തിനെതിരേ അപ്പീല്‍ പോവാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സി.ബി.ഐ. കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സര്‍ക്കാരിനെ ഇത്രയധികം പ്രകോപിപ്പിച്ചത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആര്‍ഐ) 35-ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങള്‍ മറികടന്ന് വിദേശ…

    Read More »
  • NEWS

    “വിധിന്യായത്തിൽ ന്യായം തിരയരുത് ,ഇന്ത്യയിൽ ഇപ്പോൾ ഇങ്ങനെയാണ് “

    “വിധിന്യായത്തിൽ ന്യായം തിരയരുത് ,ഇന്ത്യയിൽ ഇപ്പോൾ ഇങ്ങനെയാണ്” ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് എം സ്വരാജ് എംഎൽഎ .ബാബരി മസ്ജിദ് പൊളിച്ചതിന്റെ ഗൂഢാലോചന കേസിൽ എൽകെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഉമാ ഭാരതിയെയും കല്യാൺ സിങ്ങിനെയുമൊക്കെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള സിബി ഐ പ്രത്യേക കോടതി വിധിയ്ക്ക് പിന്നാലെയാണ് സ്വരാജിന്റെ പോസ്റ്റ് . സ്വരാജിന്റെ പോസ്റ്റ് ഇങ്ങനെ – വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്. https://www.facebook.com/ComradeMSwaraj/posts/2728769617225874

    Read More »
  • NEWS

    രാജ്യത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ ആഘാതം, അപ്പീല്‍ പോകണം: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതിയുടെ വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാബ്‌റി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുനമാണെന്ന് രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മസ്ജിദ് തകര്‍ത്തതു പോലെ ദുഖകരമാണ് ഈ വിധിയും. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്ന ബാബ്‌റി മസ്ജിദ്ദ് തകര്‍്ക്കലിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നെന്ന്   രാജ്യത്തെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. വര്‍ഗ്ഗീയത ആളിക്കത്തിച്ചുകൊണ്ടു രഥയാത്ര നടത്തുകയും കര്‍സേവയ്ക്ക നേതൃത്വം നല്‍കുകയും ചെയ്തത് അദ്വാനിയും കൂട്ടരുമാണെന്ന് രാജ്യത്തെ ജനങ്ങള്‍ കണ്‍മുമ്പില്‍ കണ്ടതാണ്. ഗൂഢാലോചനയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കുള്ള പങ്ക് ലിബര്‍ഹാന്‍ കമ്മീഷന്‍ അക്കമിട്ട് നിരത്തിയതുമാണ്. എന്നിട്ടും ഒന്നിനും തെളിവില്ലെന്നാണ് കോടതി വിധി.  ഈ വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ പോകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

    Read More »
  • LIFE

    രാഹുൽ ഗാന്ധി ഒരിക്കൽ പ്രധാനമന്ത്രി ആവുമെന്ന് ആശിക്കുന്നു ,വൈറലായി ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ വീഡിയോ

    രാഹുൽ ഗാന്ധി ഒരിക്കൽ പ്രധാനമന്ത്രി ആകുമെന്ന് ആശിക്കുന്നുവെന്ന് ബോളിവുഡ് താരം ദീപിക പദുകോൺ പറയുന്ന വീഡിയോ വൈറൽ ആകുന്നു .ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം പറയുന്നത് . രാഹുൽ ഗാന്ധി രാഷ്ട്രത്തിനു ഒരു മാതൃക ആണെന്നും ഒരിക്കൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് ആശിക്കുന്നു എന്നുമാണ് ദീപിക പദുകോൺ ടെലിവിഷൻ അഭിമുഖത്തിൽ പറയുന്നത് .രാജ്യത്തെ യുവത്വവുമായി താദാത്മ്യം പ്രാപിക്കാൻ രാഹുൽ ഗാന്ധിക്കാവുന്നുണ്ടെന്നും പാരമ്പര്യ ചിന്തകൾക്കൊപ്പം ആധുനിക ചിന്ത കൂടി ഉള്ള ആളാണ് അദ്ദേഹമെന്നും ദീപിക പറയുന്നുണ്ട് .ദൂരദരശന് പണ്ട് അനുവദിച്ച അഭിമുഖത്തിലെ വീഡിയോ ക്ലിപ്പ് ഇപ്പോഴാണ് വൈറൽ ആകുന്നത് . സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ദീപികയെ നാര്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ദീപികയുടെ അഭിമുഖ ശകലം വൈറൽ ആകുന്നത് .2017 ൽ മാനേജർ കരിഷ്മാ പ്രകാശിനയച്ച വാട്സ്ആപ് സന്ദശങ്ങളുടെ ചുവടു പിടിച്ചാണ് ദീപികയെ എൻസിബി ചോദ്യം ചെയ്തത് .2017 ൽ ദീപിക…

    Read More »
  • NEWS

    ബാബറി കേസ്‌;കോടതിവിധി നിര്‍ഭാഗ്യകരം: മുല്ലപ്പള്ളി

    തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ബാബറി മസ്‌ജീദ്‌ കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇന്ത്യന്‍ ജ്യുഡീഷറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പോലും ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ വിധി.മതനിരപേക്ഷതക്കും നമ്മുടെ നാടിന്‍റെ മഹാസംസ്കൃതിക്കുമേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്‌കരിച്ചതിന്‍റെ ദുരന്തഫലമാണ്‌ നാം ഇപ്പോള്‍ അനുഭവിക്കുന്നത്‌.മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്‌ മുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്‌.മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ പകരം അവയെ തകര്‍ക്കാനാണ്‌ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.നീതിന്യായ വ്യവസ്ഥയെ എന്നും ബഹുമാനിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഈ വിധിക്കെതിരെ നിയമാനുസൃതമായ പരിഹാരം കണ്ടെത്താന്‍ കോണ്‍ഗ്രസിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബാബറി മസ്‌ജീദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ള പങ്ക്‌ വ്യക്തമാക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മുഖവിലക്ക്‌ എടുക്കാന്‍ കോടതി തയ്യാറായില്ല. ‘ജനാധിപത്യത്തില്‍ ഇതില്‍പ്പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ലെന്നും ബി.ജെ.പി നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതില്‍ കമ്മീഷന്‌ ഒരു…

    Read More »
  • NEWS

    തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ധനികന്‍ മുകേഷ് അംബാനി

    മുംബൈ: തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും രാജ്യത്തെ ഏറ്റവും വലിയ ധനികന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ. 2020ലെ ഹുറുണ്‍, ഐഐഎഫ്എല്‍ വെല്‍ത്തിന്റെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിലാണ് 6.58 ലക്ഷം കോടി രൂപയുടെ സ്വത്തുമായി മുകേഷ് അംബാനി വീണ്ടും മുന്നിലെത്തിയത്. ലോക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ ഓരോ മണിക്കൂറിലും അദ്ദേഹം 90 കോടി രൂപ സമ്പാദ്യത്തോട് ചേര്‍ത്തെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വത്ത് സമ്പാദനത്തില്‍ 73% ആണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

    Read More »
  • NEWS

    ബാബരി മസ്ജിദ് വിധി ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തത്, ആഞ്ഞടിച്ച് കോൺഗ്രസ്

    ബാബ്‌റി മസ്ജിദ് കേസിൽ ബിജെപി നേതാക്കളെയെല്ലാം കുറ്റവിമുക്തരാക്കിയ ലക്‌നൗ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് .വിധി സുപ്രീം കോടതി വിധിന്യായത്തിനും ഭരണഘടനയുടെ അന്തസത്തയ്ക്കും എതിരാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി . പള്ളി പൊളിച്ചത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുള്ളതാണ് .എന്നാൽ ഈ വിധി സുപ്രീം കോടതി വിധിയെ തന്നെ നിരാകരിക്കുന്നു .കേന്ദ്രവും ഉത്തര്പ്രദേശ് സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ പോകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു . പള്ളി പൊളിച്ചത് ആസൂത്രിതമായല്ല എന്നും കുറ്റാരോപിതർക്കെതിരെ തെളിവില്ലെന്നും സിബിഐ കോടതി പറഞ്ഞിരുന്നു .ബിജെപി സ്ഥാപക അംഗങ്ങളിൽ ഒരാളായ എൽ കെ അദ്വാനി ,മുരളി മനോഹർ ജോഷി ,ഉമാ ഭാരതി ,കല്യാൺ സിങ് എന്നിങ്ങനെയുള്ള നേതാക്കളെ പൂണ്ണമായും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ളതാണ് വിധി . സിബിഐ സമർപ്പിച്ച വീഡിയോയുടെ ആധികാരികത തെളിയിക്കാൻ ആയിട്ടില്ലെന്നും ശബ്ദം മോശമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു .സാമൂഹിക വിരുദ്ധർ പള്ളി പൊളിക്കാൻ നോക്കിയപ്പോൾ കുറ്റാരോപിതർ തടയാൻ ശ്രമിച്ചു എന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു .…

    Read More »
  • LIFE

    ഒരു നിമിഷം കണ്ടക്ടർ കണ്ടില്ലായിരുന്നുവെങ്കിൽ പിറ്റേദിവസം പത്രങ്ങളിൽ തലക്കെട്ട് വന്നേനേ, യുവതിയുടെ നഗ്നവീഡിയോ പ്രചരിച്ചതിൽ മനംനൊന്ത് യുവതി ബസിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു എന്ന്, ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക് പോസ്റ്റ്‌

    എത്ര എത്ര ദിവസം ഉറങ്ങാൻ പറ്റാതെ വയലൻസിന് ഇരയായി മെന്റൽ ട്രോമയിൽ കഴിഞ്ഞിട്ടുണ്ട് എന്ന് അറിയുമോ?ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ് ബുക്ക് പോസ്റ്റ് പോസ്റ്റ്‌ ഇങ്ങനെ – ഇത്രയും നാളും എന്റെ പോസ്റ്റുകളുടെ അടിയിൽ വന്ന് എന്റെ ശരീരഭാഗങ്ങളെ പറ്റി വൃത്തികേട് പറഞ്ഞപ്പോൾ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? “കളി തരുമോ ? സൈസ് എത്രയാ ? എന്റെ സാധനം വലുതാണ് ഞാൻ വരാം , റേറ്റ് എത്രയാ ? മുല തൂങ്ങിയല്ലോ? തുള വലുതാണല്ലോ ? നന്നായി ഫ്ലൂട്ട് വായിക്കാൻ അറിയാമല്ലോ ” എന്നൊക്കെ ചോദിച്ചപ്പോൾ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? ഇന്നീ മാനവികതക്കും വയലൻസിനുമെതിരെ പോസ്റ്റിടുന്ന ഒരുത്തരേം ഒരു വാക്ക് പ്രതിഷേധിക്കാൻ കണ്ടില്ലല്ലോ? എന്റെ ഫോൺനമ്പർ അശ്ലീല ഗ്രൂപ്പിൽ പ്രചരിച്ചപ്പോൾ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? എന്റെ ഫോട്ടോ മോർഫ് ചെയ്ത് വീഡിയോ പ്രചരിച്ചപ്പോൾ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? അതെന്ത് നീതിയാണ്? എത്ര എത്ര…

    Read More »
  • NEWS

    അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ്‌

    സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിൽ വിതരണം ചെയ്ത മാതൃകയിൽ സെപ്തംബർ മുതൽ ഡിസംബർ വരെ റേഷൻ കടകൾ മുഖേന വിതരണം ചെയ്യും. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകയിരുത്തും. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രകാരം നിർമിക്കുന്ന ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ പരിപാലനത്തിനുള്ള സഞ്ചിത നിധി രൂപീകരിക്കുന്നതിന് 3.2 കോടി രൂപ സുനാമി പുനരധിവാസ പദ്ധതിയുടെ പലിശ തുകയിൽ നിന്നും അനുവദിക്കും. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലെ മെമ്പർമാരുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പാനലിന് അംഗീകാരം നൽകി. മുൻ ജില്ലാ സെഷൻസ് ജഡ്ജ്മാരായ കെ ശശിധരൻ നായർ, ഡി പ്രേമചന്ദ്രൻ, പി. മുരളീധരൻ എന്നിവരാണ് പാനൽ അംഗങ്ങൾ. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ പേട്ട – ഒരു…

    Read More »
Back to top button
error: