” എരിഡ “വികെ പ്രകാശിന്റെ ത്രില്ലര്‍

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന” എരിഡ ” എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ളൂരില്‍ പുരോഗമിക്കുന്നു.”എരിഡ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ് പുസ്തകത്തിലൂടെ പ്രകാശനം ചെയ്തു.
എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് “എരിഡ”.

നാസ്സര്‍,സംയുക്ത മേനോന്‍,കിഷോര്‍,
ധര്‍മ്മജന്‍ ബോള്‍ഗാട്ടി,
ഹരീഷ് പേരടി,ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.
അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു.പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ്
“എരിഡ “.വെെ വി രാജേഷ് തിരക്കഥ,സംഭാഷണമെഴുതുന്നു.എഡിറ്റര്‍-സുരേഷ് അരസ്,സംഗീതം-അഭിജിത്ത് ഷെെലനാഥ്,ലെെന്‍ പ്രൊഡ്യൂസര്‍- ബാബു,കല-അജയ് മാങ്ങാട്,മേക്കപ്പ്-ഹീര്‍,കോസ്റ്റ്യൂം ഡിസെെനര്‍-ലിജി പ്രേമന്‍,പരസ്യക്കല-
ജയറാംപോസ്റ്റര്‍വാല,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *