Month: August 2020
-
NEWS
എൻ ജെ നായർ നിര്യാതനായി
ദ ഹിന്ദു ദിനപത്രത്തിൻ്റെ സീനിയർ അസിസ്റ്റൻറ് എഡിറ്റർ എൻ ജെ നായർ നിര്യാതനായി.58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തലസ്ഥാന നഗരിയിലെ ഏറ്റവും പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട “എൻ ജെ അണ്ണൻ”ആയിരുന്നു.
Read More » -
NEWS
പുതിയ പിഎസ് സി ലിസ്റ്റ് തയാറാക്കാതിരുന്നത് പിന്‍വാതില്‍ നിയമനത്തിന്: ഉമ്മന്‍ ചാണ്ടി
മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വന്തക്കാര്‍ക്ക് പുറംവാതില്‍ നിയമനവും കരാര്‍ നിയമനവും നടത്താനാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കാതിരുന്നത്. മൂന്നുവര്‍ഷം കാലാവധിയുള്ള പിഎസ്‌സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരിന്നു യുഡിഎഫ് നയം. ഇടതു സര്‍ക്കാര്‍ ഈ നയം തന്നെ തുടരേണ്ട ഗുരുതരമായ സാഹചര്യം നിലവിലുണ്ട്. കോവിഡ് മൂലം നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്‍പ്പരം ലിസ്റ്റുകളാണ് റദ്ദായത്. ഇതില്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്‌സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം…
Read More » -
NEWS
പ്രധാനമന്ത്രിയുടെ നുണകളാണ് ആ ഭൂമി എന്നും കൈവശം വയ്ക്കാൻ ചൈനയെ സഹായിച്ചത് ,ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി ഒഴികെ എല്ലാവരും ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വസിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി .പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ചൈനയെ ഇന്ത്യയുടെ സ്ഥലം കയ്യേറാൻ സഹായിച്ചതെന്നും രാഹുൽ ആരോപിച്ചു .പ്രധാന മന്ത്രിയുടെ നുണകളാണ് ആ ഭൂമി എന്നും കൈവശം വയ്ക്കാൻ ചൈനയെ സഹായിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി .ട്വിറ്ററിലൂടെയാണ് വിമർശനം . Everybody believes in the capability and valour of the Indian army. Except the PM: Whose cowardice allowed China to take our land. Whose lies will ensure they keep it. — Rahul Gandhi (@RahulGandhi) August 16, 2020 സമൂഹമാധ്യമങ്ങൾ ബിജെപിയുടെയും ആർഎസ്എസിന്റെയും നിയന്ത്രണത്തിലാണെന്നും രാഹുൽ ആരോപിച്ചു .സമൂഹ മാധ്യമങ്ങളിലൂടെ ഈ സംഘടനകൾ വെറുപ്പും വിദ്വേഷവും പരത്തുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു . BJP & RSS control Facebook & Whatsapp in India. They spread fake news and…
Read More » -
NEWS
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2298 കേസുകള്‍; 1595 അറസ്റ്റ്; പിടിച്ചെടുത്തത് 350 വാഹനങ്ങള്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2298 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1595 പേരാണ്. 350 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8531 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 34, 21, 9 തിരുവനന്തപുരം റൂറല്‍ – 726, 540, 36 കൊല്ലം സിറ്റി – 316, 171, 113 കൊല്ലം റൂറല്‍ – 421, 7, 3 പത്തനംതിട്ട – 31, 24, 1 ആലപ്പുഴ- 100, 55, 15 കോട്ടയം – 24, 24, 1 ഇടുക്കി – 23, 3, 3 എറണാകുളം സിറ്റി – 22, 12, 4 എറണാകുളം റൂറല്‍ – 36, 4, 2 തൃശൂര്‍ സിറ്റി – 52, 71,…
Read More » -
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി സ്വദേശി…
Read More » -
NEWS
തന്നെ ആർഎസ്എസ് ശാഖയിൽ വിട്ടത് രക്ഷിതാക്കൾ ,കമ്മ്യൂണിസ്റ്റ് ആയതിൽ അഭിമാനം :എസ് ആർ പി
യാഥാസ്ഥിതിക കുടുംബത്തിൽ ആണ് താൻ ജനിച്ചതെന്നും രക്ഷിതാക്കൾ ആണ് തന്നെ ആർ എസ് എസ് ശാഖയിലേക്ക് അയച്ചതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള .അത് ശരിയല്ലെന്ന് മനസിലാക്കി പതിനെട്ടാം വയസിൽ കമ്മ്യൂണിസ്റ്റ് ആയത് അഭിമാനകരമായ നേട്ടമായാണെന്നും എസ് ആർ പി പറഞ്ഞു . ജന്മഭുമിയിലെ ലേഖനത്തിലാണ് എസ് ആർ പി ശാഖയിൽ പോയിരുന്നുവെന്നു പറയുന്നത് .തന്റെ ചെറുപ്പകാലത്താണെന്നു എആർപി വിശദീകരിക്കുകയും ചെയ്തു .ശാഖയിൽ പങ്കെടുക്കുക മാത്രമല്ല കായംകുളത്ത് ശാഖയുടെ ചുമതലക്കാരനുമായിരുന്നു അദ്ദേഹം .ഹൈസ്‌കൂൾ വിദ്യാർത്ഥി ആയിരിക്കെയാണ് കായകുളം കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയുടെ ചുമതലക്കാരൻ ആയത് . മാധ്യമപ്രവർത്തകക്കെതിരെ ഉള്ള സൈബർ ആക്രമണത്തെ സംബന്ധിച്ചും എസ് ആർ പി പ്രതികരിച്ചു .ഇത്തരക്കാർക്കെതിരെ ആവശ്യമെങ്കിൽ സംഘടനാ നടപടി എടുക്കും .പാർട്ടി പ്രവർത്തകർ തരം താണ പണി ചെയ്യരുത് .മുഖ്യമന്ത്രി പിണറായി വിജയന്റേത് വേട്ടയാടപ്പെടുന്നതിന്റെ പ്രതികരണം ആണെന്നും മനസിലുള്ളത് മുഖത്ത് വരുന്നത് അഭിനന്ദനീയമാണെന്നും എസ് ആർ പി പറഞ്ഞു .
Read More » -
NEWS
സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു:മുല്ലപ്പള്ളി
ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയും അവഹേളിക്കുകയും ചെയ്ത പി.എസ്.സി ചെയര്‍മാന്‍ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോട് മാപ്പുപറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നീറോ ചക്രവര്‍ത്തിയുടെ മാനസികാവസ്ഥയാണ് പി.എസ്.സി ചെയര്‍മാനുള്ളത്. ഈ സര്‍ക്കാര്‍ പി.എസ്.സിയുടെ ഗരിമയും വിശ്വാസ്യതയും തകര്‍ത്തു.കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസിറ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ല. പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പൊട്ടിത്തെറിയുടെ വക്കിലാണ്. കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന പി.എസ്.സി ചെയര്‍മാന്റെ നിലപാട് വിചിത്രമാണ്.കഴിഞ്ഞ ഏഴുമാസത്തിനിടെ വളരെ ചുരുക്കം നിയമനങ്ങളാണ് പി.എസ്.സി റാങ്കുലിസ്റ്റില്‍ നിന്നും നടന്നിട്ടുള്ളത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ അറുപതോളം പി.എസ്.സി പരീക്ഷകള്‍ റദ്ദാക്കി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. സി.പി.എമ്മുകാരെയും ഇഷ്ടക്കാരെയും സംസ്ഥാന വ്യാപകമായി എല്ലാ മേഖലയിലും പിന്‍വാതില്‍ വഴി താല്‍ക്കാലിമായി നിയമിച്ച ശേഷം ഇവരെ സ്ഥിരപ്പെടുത്തുന്നതാണ് പതിവ്.കേരള ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും വഴിവിട്ട നിയമനങ്ങളാണ്. ഇനിയൊരിക്കലും അധികാരത്തില്‍ വരില്ലെന്ന ധാരണയോടെ മുഖ്യമന്ത്രിയും സംഘവും നടത്തുന്ന കടുംവെട്ടാണിത്. വിവിധ കണ്‍സള്‍ട്ടന്‍സികള്‍ വഴി സകല മാനദണ്ഡങ്ങളും ലംഘിച്ച്…
Read More » -
TRENDING
“സത്യത്തിൽ ഞാനുൾപ്പെടെ നിന്റെ പ്രിയപ്പെട്ടവർക്കാണ് ഷോക്ക് ഏറ്റിരിക്കുന്നത് “
നിരവധി മലയാള സിനിമകളിൽ ലൈറ്റ്‌മാനായി പ്രവർത്തിച്ച പ്രസാദിന്റെ വേർപാടിൽ മനംനൊന്ത് സംവിധായകൻ സുരേഷ് പൊതുവാളിന്റെ കുറിപ്പ് .ഫേസ്ബുക്കിലാണ് കുറിപ്പ് . സുരേഷ് പൊതുവാളിന്റെ ഫേസ്ബുക് പോസ്റ്റ് – പ്രിയപ്പെട്ട പ്രസാദ്, നിന്റെ മകൾ പ്രാർത്ഥനയുടെ പിറന്നാളായിരുന്നല്ലോ തിങ്കളാഴ്ച.പിറ്റേന്ന് സന്ധ്യയ്ക്ക്,ഏതാണ്ടൊരു ആറാറര മണിക്ക്, പ്രകാശനാണ് ആ ഞെട്ടിക്കുന്ന വാർത്ത എന്നെ വിളിച്ചു പറയുന്നത്. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നിയെനിക്ക്. ചെയ്തുകൊണ്ടിരുന്ന ജോലി അവിടെ വിട്ട്, വീട്ടിൽ ചെറിയൊരു സൂചന മാത്രം കൊടുത്ത്, ഞാനുടനെ നിന്റെ വീട്ടിലേക്ക് ചെന്നു. റോഡരികിലുള്ള ആ വീട്ടിലപ്പോൾ നിന്റെ അമ്മയോ,ഭാര്യയോ,കുട്ടികളോ ആരുംതന്നെ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.അതുകൊണ്ട് പിൻവശത്തുള്ള മണിയുടെ വീട്ടിലേക്ക് ഞാൻ നടന്നു.അവിടെ വല്ലാത്തൊരു പ്രഹരമേറ്റപോലെ,തികച്ചും നിസ്സഹായരായി തലയിൽ കൈവെച്ചുനിൽക്കുന്ന നിന്റെഏട്ടൻ മണിയെയും,നിന്നെപ്പോലെതന്നെ യൂണിറ്റിൽ വർക്ക്‌ചെയ്യുന്ന മണികണ്ഠനെയും ജയറാമിനെയുമെല്ലാമാണ് ഞാൻ കണ്ടത്. കണ്ണുനിറഞ്ഞുകൊണ്ടേ എനിക്കവിടെ കയറാൻ കഴിഞ്ഞുള്ളൂ പ്രസാദ്. സിനിമാമേഖല നിശ്ചലമായപ്പോൾ,തൊഴിലില്ലാതായിപ്പോയ നീ പലയാവർത്തി വിളിച്ചുചോദിച്ചതുകൊണ്ടാണ് ഏഴിമലനേവൽബേസിലെ താത്ക്കാലിക ജോലിക്ക് നിന്നെ കൊണ്ടുപോയതെന്ന് മണികണ്ഠനും പിന്നെ സന്തോഷും പറഞ്ഞു. ജോലിക്കു…
Read More » -
NEWS
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആകും ,നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ
പെൺകുട്ടികളുടെ വിവാഹ പ്രായം മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം .സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നു .ആൺകുട്ടികൾക്ക് സമാനമായി പെൺകുട്ടികൾക്കും വിവാഹ പ്രായം 21 ആക്കാനാണ് നീക്കം . മാതൃമരണ നിരക്കും ഗർഭാവസ്ഥയിലെ പ്രശ്നങ്ങളും കുറയ്ക്കാനാണ് വിവാഹപ്രായം ഉയർത്തുന്നത് .ജയാ ജെയ്‌റ്റിലി അധ്യക്ഷയായ സമിതി ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കും .1929 ലെ ശാരദ ആക്ട് പ്രകാരം വിവാഹ പ്രായം 15 ആയിരുന്നു .1978ൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കി .വിവാഹപ്രായം ഇനിയും ഉയർത്തണമെന്ന് മന്ത്രിസഭയിൽ തന്നെ അഭിപ്രായമുണ്ട് .ധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കണം എന്ന പക്ഷക്കാരാണ് . ശൈശവ വിവാഹങ്ങൾക്ക് ഒത്താശ ചെയ്യുന്നവർക്കുള്ള ശിക്ഷ ഉയർത്തിയിരുന്നു .2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വർഷം തടവും 7 ലക്ഷം രൂപ പിഴയും എന്നാക്കി ഉയർത്തും .
Read More » -
NEWS
അഖില എന്തിനാണ് തെറ്റായ മേൽവിലാസം നൽകി വീടിനടുത്ത് ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്തത് ?
കണ്ണൂർ പുതിയ തെരുവിലെ ലോഡ്ജിൽ തെറ്റായ മേൽവിലാസം നൽകി മുറിയെടുത്ത അഖിലയുടെ ആത്മഹത്യയുടെ കാരണം തേടുകയാണ് ബന്ധുക്കൾ .മുപ്പത്തിയാറുകാരിയായ അഖിലയ്ക്ക് ജീവിതത്തിന്റെ അവസാന കാലത്ത് എന്താണ് സംഭവിച്ചത് എന്നതിൽ സർവത്ര ദുരൂഹത ആണ് .ഏറെ കാലത്തിനു ശേഷം നാട്ടിലെത്തിയ അഖില ബന്ധു വീടുകൾ സന്ദർശിച്ചിരുന്നു . വിവാഹ മോചനത്തിന് ശേഷം അഖിലയുടെ പക്കൽ 30 ലക്ഷത്തോളം രൂപയും 40 പവനോളം സ്വർണവും കാറുമുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു .2016 ഡിസംബറിൽ ആയിരുന്നു വിവാഹ മോചനം .അതിനു ശേഷം അഖില എങ്ങോട്ടാണ് പോയത് എന്നതിനെ കുറിച്ച് ബന്ധുക്കൾക്ക് ധാരണ ഇല്ല . അഖിലയുടെ പക്കലുള്ള സ്വർണവും പണവും എവിടെ എന്നതിനെ കുറിച്ചും ധാരണ ഇല്ല .ഒരു വർഷം മുമ്പ് ആലപ്പുഴയിൽ അഖിലയുടെ കാർ അനാഥമായി കിടക്കുന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു .നാല് ലക്ഷം രൂപയുമായി അഖിലയെ മാസങ്ങൾക്ക് മുമ്പ് പോലീസ് പിടികൂടിയെന്നും വിവരം ഉണ്ടായിരുന്നു . അഖിലയുടെ പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി പോലീസ് വീട്ടിൽ…
Read More »