NEWS

പ്രധാനമന്ത്രിയുടെ നുണകളാണ് ആ ഭൂമി എന്നും കൈവശം വയ്ക്കാൻ ചൈനയെ സഹായിച്ചത് ,ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ഒഴികെ എല്ലാവരും ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വസിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി .പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ചൈനയെ ഇന്ത്യയുടെ സ്ഥലം കയ്യേറാൻ സഹായിച്ചതെന്നും രാഹുൽ ആരോപിച്ചു .പ്രധാന മന്ത്രിയുടെ നുണകളാണ് ആ ഭൂമി എന്നും കൈവശം വയ്ക്കാൻ ചൈനയെ സഹായിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി .ട്വിറ്ററിലൂടെയാണ് വിമർശനം .

Signature-ad

സമൂഹമാധ്യമങ്ങൾ ബിജെപിയുടെയും ആർഎസ്എസിന്റെയും നിയന്ത്രണത്തിലാണെന്നും രാഹുൽ ആരോപിച്ചു .സമൂഹ മാധ്യമങ്ങളിലൂടെ ഈ സംഘടനകൾ വെറുപ്പും വിദ്വേഷവും പരത്തുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു .

Back to top button
error: