Month: August 2020

  • NEWS

    സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുമ്പെ ശമ്പളം

    ഓണത്തിന് മുമ്പ് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ .ഈ മാസം അവസാന നാളുകളിൽ ആണ് ഓണം .അതുകൊണ്ടാണ് നേരത്തെ ശമ്പളം നല്കാൻ തീരുമാനിച്ചത് .24 മുതൽ ശമ്പളം വിതരണം ചെയ്യാനാണ് തീരുമാനം .20 മുതൽ തന്നെ സർക്കാർ ജീവനക്കാർക്കുള്ള പെൻഷനും വിതരണം ചെയ്യും . പൊതു വിപണിയെ ഉണർത്തുക എന്ന ലക്‌ഷ്യം കൂടി സർക്കാരിനുണ്ട് .കോവിഡ് മൂലം വിപണി തളർന്നു കിടക്കുകയാണ് .ശമ്പളം നേരത്തെ നൽകുക വഴി ഓണ വിപണി സജീവമാകും .സർക്കാരിന് നികുതി വരുമാനവും കൂടും . ഓഗസ്ററ് മാസത്തെ ശമ്പളം സാധാരണ രീതിയിൽ സെപ്റ്റംബറിൽ ആണ് വിതരണം ചെയ്യുക .എന്നാൽ ഇത്തവണ ഓണം വരുന്നത് ഓഗസ്റ്റ് അവസാനത്തിലായതിനാലാണ് നേരത്തെ ശമ്പളം വിതരണം ചെയ്യാൻ തീരുമാനിച്ചത് .

    Read More »
  • NEWS

    രണ്ടു പേർ പിടിയിൽ ,സുദീക്ഷയുടെ മരണത്തിലെ ദുരൂഹത മാറുമോ ?

    ദാരിദ്ര്യത്തെ സധൈര്യം നേരിട്ട് 3.83 കോടി രൂപയുടെ സ്‌കോളർഷിപ്പ് നേടി അമേരിക്കയിൽ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു പേർ പിടിയിൽ .ബൈക്ക് അപകടത്തിൽ ആണ് സുദീക്ഷ മരിച്ചത് .കഴിഞ്ഞ മാസം നാട്ടിലെത്തിയ സുദീക്ഷ ഉത്തർപ്രദേശിലെ ബുലന്ധ്ഷഹർ ജില്ലയിൽ വച്ചായിരുന്നു അപകടത്തിൽ കൊല്ലപ്പെട്ടത് .ഓഗസ്റ്റ് 10 നായിരുന്നു അപകടം . ദീപക്ക് ചൗധരി ,രാമു എന്നിവരാണ് പിടിയിൽ ആയത് .പ്രതികളുടെ ലക്‌ഷ്യം എന്തായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തുന്നില്ല .സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയത് .രണ്ടു യുവാക്കൾ സുദീക്ഷയുടെ വാഹനത്തിനു പിന്നാലെ കൂടി ഉപദ്രവിച്ചിരുന്നുവെന്നു കുടുംബം വെളിപ്പെടുത്തുന്നു . മാതൃ സഹോദരനൊപ്പമായിരുന്നു സുദീക്ഷയുടെ യാത്ര .ശല്യം ചെയ്യാൻ വന്നവരിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സുദീക്ഷ അപകടത്തിൽപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത് .എന്നാൽ കുടുംബത്തിനെതിരെ പോലീസ് രംഗത്ത് വന്നു .സുദീക്ഷയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ഗൂഢാലോചന ഉണ്ടോയെന്നും പോലീസ് സംശയിക്കുന്നു . പന്ത്രണ്ടാം ക്ലാസിൽ 98 % മാർക്കായിരുന്നു സുദീക്ഷയ്ക്ക്…

    Read More »
  • NEWS

    കരാര്‍ നിയമനം: പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ള പൂശുന്നു: രമേശ് ചെന്നിത്തല

    കരാര്‍ നിയമനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വച്ച് പി.എസ്.സി വഴി നിയമനം നടത്തണമെന്ന് പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം തിരുവനന്തപുരം: ഒരു കാലത്തും ഉണ്ടാകാത്ത വിധത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കു കുത്തിയാക്കി കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും പൊടി പൊടിക്കുമ്പോള്‍ അതിനെതിരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടെണെന്ന് പറയുന്ന പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിന്റെ ദുര്‍വൃത്തികളെ വെള്ളപൂശുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജോലിയില്‍ കരാര്‍ നിയമനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന ചെയര്‍മാന്റെ വാദം അത്ഭുതകരമാണ്. കണ്‍സള്‍ട്ടന്‍സികള്‍ വഴി കരാര്‍ നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍ പി.എസ്.സി ചെയര്‍മാന്‍ അത് നിഷേധിക്കുന്നത് രാജാവിനെക്കാള്‍ വിലിയ രാജഭക്തി കാരണമാണ്. ഉറക്കമിളച്ചിരുന്ന് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റുന്ന മിടുക്കരെ ഇളിഭ്യരാക്കിക്കൊണ്ടാണ് യാതൊരു യോഗ്യതയുമില്ലാതെ സ്വപ്‌നയെപ്പോലുള്ളവര്‍ വന്‍ശമ്പരളത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റുന്നത്. കോവിഡിന്റെ മറവില്‍ സംസ്ഥാനത്ത് പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ മാസങ്ങളായി നിര്‍ത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ ആയിരക്കണക്കിന് റിട്ടയര്‍മെന്റ് ഒഴിവുകളും…

    Read More »
  • NEWS

    അഡീഷണൽ കളക്ടർ തസ്തിക റവന്യൂ വകുപ്പിന് ഭാരമാകുന്നത് എങ്ങിനെ ?

    https://youtu.be/34ARTkSHj90 സംസ്ഥാനത്ത് എ ഡി എം തസ്തികയ്ക്ക് പകരം ഐ എ എസ് നിയമനമുള്ള അഡീഷണൽ കളക്ടർ തസ്തിക കൊണ്ട് വരാനുള്ള ചീഫ് സെക്രട്ടറിയുടെ  നിർദ്ദേശവുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാർ .14  ജില്ലകളിൽ കളക്ടർക്ക് താഴെയുള്ള തസ്തികയാണ് എ ഡി എം അഥവാ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് .എൽ ഡി ക്ലർക്ക് ആയി സർവീസിൽ പ്രവേശിച്ച് പ്രൊമോഷൻ കിട്ടി വരുന്നവരോ ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് നേരിട്ട് നിയമിക്കുന്നവരോ ആണ് എ ഡി എം തസ്തികയിൽ വരിക .ഇതിനു പകരം ഐ എ എസുകാരെ നിയമിക്കാൻ അഡീഷണൽ കളക്ടർ തസ്തിക സൃഷ്ടിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം .നിർദ്ദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചു എന്നാണ് അറിവ് .അതേസമയം റവന്യൂ മന്ത്രി ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട് . സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ ഐ എ എസ് ഉദ്യോഗസ്ഥർ ഉള്ളത് റവന്യൂ വകുപ്പിലാണ് .നിലവിൽ മുപ്പതിലധികം പേർ റവന്യൂ വകുപ്പിലുണ്ട് .മറ്റു വകുപ്പുകളിൽ ഒന്നോ…

    Read More »
  • TRENDING

    കോൺഗ്രസും ബിജെപിയും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു ,കങ്കണയുടെ വെളിപ്പെടുത്തൽ

    തന്നെ രാഷ്ട്രീയത്തിലേക്ക് കോൺഗ്രസും ബിജെപിയും ക്ഷണിച്ചുവെന്നു ബോളിവുഡ് താരം കങ്കണ റണൗട്ട് .എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്ന് കങ്കണ പറയുന്നു .ഗ്യാങ്‌സ്റ്റർ എന്ന തന്റെ ആദ്യ ചിത്രം മുതൽ തന്നെ രാഷ്ട്രീയക്കാരിൽ നിന്ന് വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തി . കടുത്ത മോഡി ആരാധിക ആണ് കങ്കണ ,”മോദിജിയോടുള്ള എന്റെ ആരാധന കണ്ട് ഞാൻ രാഷ്ട്രീയത്തിൽ ചേരുമോ എന്ന് പലരും കരുതുന്നു .എന്നാൽ ഞാൻ രാഷ്ട്രീയത്തിലേക്ക് ഇല്ല .എന്റെ മുത്തച്ഛൻ 15 കൊല്ലം കോൺഗ്രസ്സ് എംഎൽഎ ആയിരുന്നു .എനിക്കും കോൺഗ്രസിൽ നിന്ന് വാഗ്‌ദാനം ഉണ്ടായിരുന്നു .” “മണികർണികയ്ക്ക് ശേഷം ബിജെപിയും എന്നെ സമീപിച്ചു .എന്നാൽ ഞാൻ എന്റെ ജോലിയെ വല്ലാതെ സ്നേഹിക്കുന്നു .രാഷ്ട്രീയം എന്റെ തട്ടകമല്ല .ഞാൻ ഒരു സ്വതന്ത്ര ചിന്താഗതിക്കാരിയാണ് “-കങ്കണ കൂട്ടിച്ചേർത്തു . This is to set the records straight for everyone who thinks I support Modi ji…

    Read More »
  • TRENDING

    ഞാൻ കരയുന്നത് മമ്മൂട്ടി മാത്രമേ കണ്ടുള്ളൂ ,തുറന്നു പറഞ്ഞ് ശോഭന

    സിനിമാ ചിത്രീകരണത്തിനിടെ കരഞ്ഞ അനുഭവം പങ്കുവച്ച് നടി ശോഭന .ദളപതി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ശോഭന കരഞ്ഞത് . ദിവസങ്ങൾ ആയി വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ സങ്കടത്തിൽ ആയിരുന്നു ശോഭന .സിനിമ തീർത്ത് വേഗം വീട്ടിൽ പോകണമെന്നുണ്ടായിരുന്നു .രണ്ടു മലയാള സിനിമകൾ ചെയ്തു തീർത്തതിന് ശേഷമാണ് ദളപതി ലൊക്കേഷനിൽ എത്തിയത് .ഇന്ന് പോകാം നാളെ പോകാം എന്ന് പറഞ്ഞ് ഷൂട്ടിംഗ് നീണ്ടു പോയി -ശോഭന പറയുന്നു . ഒരു ദിവസം വീട്ടിൽ പോകാൻ ടിക്കറ്റും എടുത്തു .എന്നാൽ ഒരു സീൻ മാത്രം ബാക്കിയായി .അത് തീർത്തിട്ട് പോകാമെന്നു പറഞ്ഞപ്പോൾ സങ്കടം വന്നു .കരഞ്ഞു .മമ്മൂട്ടി മാത്രമാണ് കരയുന്നത് കണ്ടുള്ളു .എന്തിനാണ് കരയുന്നത് എന്ന് മമ്മൂട്ടി ചോദിച്ചു . വീട്ടിൽ പോകണം ,അമ്മയെ കാണണം എന്ന് പറഞ്ഞു .ഇത്ര ചെറിയ കാര്യത്തിനാണോ കരയുന്നെ,വേഗം വീട്ടിൽ പോകാമല്ലോ എന്ന് മമ്മൂട്ടി ആശ്വസിപ്പിച്ചു -ശോഭന ഓർക്കുന്നു .

    Read More »
  • TRENDING

    ആയിഷ സുൽത്താനയുടെ ആദ്യചിത്രം ഫ്ലഷിന്റെ പോസ്റ്റർ പുറത്ത്

    മലയാള സിനിമയിൽ മറ്റൊരു വനിതാ സംവിധായിക കൂടി .ഏറെക്കാലം സംവിധാന സഹായി ആയി പ്രവർത്തിച്ച ആയിഷ സുൽത്താന ആണ് സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത് .ഫ്ലഷ് എന്നാണ് ചിത്രത്തിന്റെ പേര് .സംവിധായകൻ ലാൽ ജോസിന്റെ അസിസ്റ്റന്റ് ആയി ആയിഷ പ്രവർത്തിച്ചിരുന്നു .ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ലാൽ ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത് . “എന്റെ സംവിധാന സഹായിയായി എത്തിയ ഒരാൾ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെൺകുട്ടിയാണ്. ആയിഷ സുൽത്താനയെന്ന ലക്ഷദ്വീപുകാരി. ആയിഷയുടെ ചിത്രം ഫ്ലഷിന്റെ പോസ്റ്റർ ഏറെ സന്തോഷത്തോടെ പങ്ക് വക്കുന്നു . കാഴ്ചയിൽ കടൽ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിന്റെ ആഴങ്ങളിൽ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയുന്ന സ്ത്രീകളധികവും. കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ. ആയിഷയുടെ സംരഭത്തിൽ ലക്ഷദ്വീപ് ഭരണകൂടവും കൈകോർക്കുന്നുണ്ട്. എവർക്കും ആശംസകൾ.”. പോസ്റ്റർ പങ്കുവച്ച് ലാൽ ജോസ് കുറിച്ചു .

    Read More »
  • NEWS

    ബൈഡൻ നിലപാട് പറയുന്നു ,അതിർത്തിയിൽ ഇന്ത്യക്കൊപ്പം

    അമേരിക്കൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് ഡെമോക്രാറ്റ് പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡൻ .ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി . ട്രംപിനെതിരെ മത്സരിക്കുന്ന ബൈഡൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു . “നിർണായകമായ ആണവ കരാർ ഇന്ത്യയുമായി ഒപ്പിടുമ്പോൾ ഞാനും മുന്നിൽ ഉണ്ടായിരുന്നു .അമേരിക്കയും ഇന്ത്യയും സുഹൃത്തുക്കൾ ആയാൽ ലോകം കൂടുതൽ സുരക്ഷിതമാകും “ബൈഡൻ വ്യക്തമാക്കി . ചൈനക്കും പാകിസ്താനും മുന്നറിയിപ്പാണ് ബൈഡൻ നൽകിയത് .ഇൻഡോ -അമേരിക്കക്കാർ ചരിത്രത്തിലാദ്യമായി അമേരിക്കൻ ഭരണകൂടവുമായി അടുത്ത് നിന്നത് ഒബാമയുടെ കാലത്താണ് .ഇൻഡോ -അമേരിക്കനായ കമലാ ഹാരിസ് തീർച്ചയായും അമേരിക്കൻ വൈസ് പ്രെസിഡണ്ട് ആകും .വംശീയ അതിക്രമം നിലനിൽക്കുന്ന ഇക്കാലത്ത് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന രാജ്യം അമേരിക്കയാണെന്നു ലോകത്തെ ധരിപ്പിക്കാൻ ഇന്ത്യക്കാരുടെ സാന്നിധ്യം വളരെ സഹായകരമാണെന്നു ബൈഡൻ വ്യക്തമാക്കി . എച്ച് 1 ബി വിസ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന സൂചനയും ബൈഡൻ നൽകി .ഇന്ത്യയെയും…

    Read More »
  • NEWS

    രാജ്യത്തെ മികച്ച എംഎൽഎമാരിൽ വി ടി ബൽറാമും

    രാജ്യത്തെ മികച്ച അമ്പത് എംഎൽഎമാരുടെ പട്ടികയിൽ ഇടം പിടിച്ച് വി ടി ബൽറാം .ഏഷ്യ പോസ്റ്റ് നടത്തിയ സർവേയിലാണ് വി ടി ബൽറാം മികച്ച എംഎൽഎമാരുടെ പട്ടികയിൽ ഇടം പിടിച്ചത് .കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം നേടുന്ന ഏക എംഎൽഎയും ബൽറാം ആണ് . ജനപ്രീതി ,പ്രതിബദ്ധത ,പ്രവർത്തനശൈലി ,എംഎൽഎ ഫണ്ടിന്റെ ഉപയോഗം ,പ്രതിച്ഛായ ,സാമൂഹിക ഇടപെടൽ ,ജനങ്ങൾക്കിടയിൽ ഉള്ള സ്വാധീനം തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു സർവേ . രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നാണ് 50 എംഎൽഎമാരെ തെരഞ്ഞെടുത്തത് .ബാസിഗർ എന്ന വിഭാഗത്തിലാണ് ബൽറാം തെരഞ്ഞെടുക്കപ്പെട്ടത് .അവസാന റൗണ്ടിൽ 150 എംഎൽഎമാർ ആണ് ഉണ്ടായിരുന്നത് .

    Read More »
  • NEWS

    ശിവശങ്കർ ഐ എ എസ് വേട്ടയാടപ്പെടുമ്പോൾ

    ശിവശങ്കർ ഐ എ എസ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുമ്പോൾ അവർ യു എ ഇ കോൺസുലേറ്റിൽ ജീവനക്കാരി ആയിരുന്നു .പിന്നീട് സൗഹൃദത്തിലുമായി .ഒരു ആൺ -പെൺ സൗഹൃദത്തിൽ എന്ത് പ്രശ്നം ? സ്വപ്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായി .സ്വർണക്കടത്ത് കേസിലെ പ്രതിയുമായുള്ള സൗഹൃദം ശിവശങ്കറിനെ സസ്‍പെൻഷനിലുമാക്കി .അത് മാത്രമല്ല അന്വേഷണ ഏജൻസികളുടെ നിരന്തരമുള്ള ചോദ്യം ചെയ്യലുകൾക്കും ശിവശങ്കർ വിധേയനായി . തന്റെ കരിയറിൽ മികച്ച ട്രാക്ക് റെക്കോർഡ് ആണ് ശിവശങ്കറിന്‌ ഉള്ളത് .ഒരു തരത്തിലുള്ള ആരോപണവും അദ്ദേഹത്തിനെതിരെ സ്വപ്ന സുരേഷിന്റെ വരവ് വരെ ഉണ്ടായിരുന്നില്ല .എന്നാലിപ്പോൾ നിരന്തര വേട്ടക്ക് ഇരയാകുകയാണ് ഈ ഐ എ എസ് ഉദ്യോഗസ്ഥൻ . എന്താണ് ശിവശങ്കർ ചെയ്ത കുറ്റം?മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്നു എന്നത് തന്നെ .അന്വേഷണം ഏതു വിധേനയും ഭരണകക്ഷിയിലേക്ക് എത്തിക്കണം എന്നത് പ്രതിപക്ഷ കക്ഷികളുടെ ആവശ്യമാണ് .ഭരണപക്ഷത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ചോദ്യം ചെയ്യപ്പെടണം .എന്നാൽ ഇവിടെ ഒരു…

    Read More »
Back to top button
error: