Month: August 2020
-
ഓരോ ജീവനും രക്ഷിക്കാനായി പരിഷ്‌ക്കരിച്ച കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍, മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസം വളരെ പ്രധാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായകരമായ രീതിയിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. കോവിഡിന്റെ മൂന്നാം ഘട്ടത്തില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നെങ്കിലും ചികിത്സയിലും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കേരളം ബഹുദൂരം മുന്നിലാണ്. മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ സംസ്ഥാനത്തിനായെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുടെ പ്രത്യേകതകള്‍ അധ്വാനിക്കുമ്പോഴോ അല്ലെങ്കില്‍ സാധാരണ നടക്കുമ്പോഴോക്കെ പ്രത്യേകിച്ചും കോവിഡ് ബാധിതര്‍ക്ക് സംഭാവിക്കാവുന്ന ശ്വാസതടസം അഥവാ എക്‌സെര്‍ഷണല്‍ ഡിസ്പനിയ എന്ന രോഗ ലക്ഷണം അടിസ്ഥാനമാക്കിയാണ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌ക്കരിച്ചത്. എക്‌സെര്‍ഷണല്‍ ഡിസ്പനിയ അടിസ്ഥാനമാക്കി ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യമായി നിശ്ചയിച്ച സംസ്ഥാനം കൂടിയാണ് കേരളം. കേരളത്തിലെ കോവിഡ് ബാധിതരുടെ മരണനിരക്ക് ഗണ്യമായി കുറച്ചതില്‍ എക്‌സെര്‍ഷണല്‍ ഡിസ്പനിയുടെ നിരീക്ഷണത്തില്‍ ഒരു പ്രധാന പങ്കുണ്ട്. വിശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസം അഥവാ റെസ്റ്റിങ്ങ് ഡിസ്‌നിയ മാറി മിതമായ അധ്വാനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസം അഥവാ…
Read More » -
NEWS
പ്രവാസി പുനരധിവാസം:നോർക്കയും ട്രാവൻകൂർ പ്രവാസി ഡവലപ്മെൻ്റ് സഹകരണ സൊസൈറ്റിയും ധാരണാപത്രം ഒപ്പിട്ടു
തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി നോർക്ക റൂട്സ് മുഖാന്തിരം നടത്തിവരുന്ന പ്രവാസി വായ്‌പാ പദ്ധതിയിൽ (NDPREM ) ട്രാവൻകൂർ പ്രവാസി ഡവലപ്പ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുമായി നോർക്ക ധാരണാ പത്രത്തിൽ ഒപ്പുവച്ചു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി സൊസൈറ്റി പ്രസിഡന്റ് കെ.സി.സജീവ് തൈക്കാടിന് ധാരണ പത്രം കൈമാറി.നോർക്ക റസിഡൻ്റ് വൈസ് ചെയർമാൻ കെ.വരദരാജൻ , ജനറൽ മാനേജർ ഡി.ജഗദീശ് ,സൊസൈറ്റി സെക്രട്ടറി രേണി വിജയൻ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു. ഇനി മുതൽ 16 ധനകാര്യ സ്ഥാപനങ്ങളുടെ5832 ശാഖകളിലൂടെ വായ്പ ലഭിക്കും. പ്രവാസികൾക്ക് സ്വയം സംരഭകരാകാൻ 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.15% മൂലധന സബ്സിഡിയും(പരമാവധി 3 ലക്ഷം രൂപ) 3% പലിശ സബ്സിഡിയും ലഭിക്കും. തിരിച്ചെത്തിയ പ്രവാസികൾക്കാണ് വായ്പയ്ക്ക് അർഹത. www.norkaroots.org യിൽ അപേക്ഷിക്കാം. വിശദ വിവരം ടോൾ ഫ്രീ നമ്പർ 1800 4253939 ( ഇന്ത്യയിൽ നിന്നും ) 00918802012345(വിദേശത്ത് നിന്ന് മിസ്ഡ് കോൾ സേവനം…
Read More » -
LIFE
ജയസൂര്യയുടെ” ജോണ്‍ ലൂതര്‍ “
ജയസൂര്യ,അതിദി രവി,തന്‍വി റാം, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ജോണ്‍ ലൂതര്‍ ” എന്ന ചി ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് ചിങ്ങം ഒന്നിന് പുറത്തിറങ്ങി.ദീപക് പറമ്പോള്‍,സിദ്ദിഖ്,ഇന്ദ്രന്‍സ്,ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍-ക്രിസ്റ്റീന തോമസ്സ്,സംഗീതം-ഷാന്‍ റഹ്മാന്‍,എഡിറ്റിംങ്-പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,കല-ബിജു ചന്ദന്‍, മേക്കപ്പ്-ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍,ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍,ആക്ഷന്‍-ദിലീപ് സുബ്ബരായന്‍,പരസ്യക്കല-ആനന്ദ് രാജേന്ദ്രന്‍,വിതരണം-സെഞ്ച്വറി റിലീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
NEWS
മരണം രംഗബോധമില്ലാത്ത കോമാളിയല്ല,ക്രൂരനായ താന്തോന്നി, മാധ്യമ പ്രവർത്തകൻ എൻ ജെ നായരെ അക്ഷരങ്ങളിൽ വരച്ചിട്ട് ഹരി കർത്ത
തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ “എൻ ജെ അണ്ണൻ “വിടവാങ്ങി. മാധ്യമ പ്രവർത്തകരുടെ പ്രിയങ്കരനായ എൻ ജെ നായരെ വാക്കുകൾ കൊണ്ട് വരച്ചിടുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ ഹരി കർത്ത. ഹരി കർത്തയുടെ ഫേസ്ബുക് പോസ്റ്റ് – എന്തെങ്കിലും എഴുതിയിട്ട് നാളുകൾ ഏറെയായി, മാസങ്ങളല്ല. വർഷങ്ങളായി എഴുതുന്നതൊക്കെയും മറ്റുള്ളവർക്കായി പ്രസ്താവനകളും ലേഖനങ്ങളും പ്രസംഗങ്ങളും. ചിങ്ങം ഒന്നായ ഇന്ന് മനസ്സിൽ തോന്നുന്നത് എഴുതി തുടങ്ങാമെന്ന് കരുതി. പക്ഷെ നേരം വെളുക്കുന്നതിന് മുമ്പ് കേട്ടത് ഞെട്ടിക്കുന്ന മരണവാർത്ത. ജ്യോതി എന്ന് ഞാൻ വിളിക്കുന്ന ഹിന്ദുവിലെ എന്റെ മാധ്യമ സുഹൃത്ത് എൻ. ജെ. നായർ ഹൃദയാഘാതത്താൽ വിട്ട് പിരിഞ്ഞു എന്നത് വിശ്വസിക്കാൻ ആയില്ല. പലരെയും ബന്ധപ്പെട്ട ശേഷം മാത്രമാണ് എനിക്കാ ദുഃഖസത്യം അംഗീകരിക്കാൻ കഴിഞ്ഞത്. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പണ്ടാരോ പറഞ്ഞത് തിരുത്താൻ എനിക്ക് തോന്നി. ക്രൂരനായ താന്തോന്നി. മൂന്ന് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്ന നിലയിൽ കിടക്കുമ്പോൾ ആദ്യം ആശുപത്രിയിൽ ഓടിയെത്തിയവരിൽ ജ്യോതിയും…
Read More » -
TRENDING
“കണ്ണാംതുമ്പി….”മമ്മൂട്ടി പ്രകാശനം ചെയ്തു
കമല്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍” എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ കണ്ണാംതുമ്പി പോരാമോ….” പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ആധുനിക സാങ്കേതിക മികവില്‍ വീണ്ടും കവര്‍ അപ്പ് ചെയ്യുന്നു. ക്യൂബ്സ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെപൂര്‍ണ്ണമായും ദുബായ് യില്‍ വെച്ച് ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബം പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്നു. ബേബി ഫ്രേയ,ബേബി ആയ എന്നിവര്‍ അഭിനയിക്കുന്നു.ഹരിത ഹരീഷ് ഗാനമാലപിക്കുന്നു.പ്രമോദ് പപ്പന്‍,ഷിഹാബ് ഒമല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംങ്-സച്ചിന്‍. ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ ഏഴു മണിക്ക് പത്മശ്രീ ഭരത് മമ്മൂട്ടി,തന്റെ ഫേയ്സ് ബുക്കിലൂടെ “കണ്ണാംതുമ്പി..” പ്രകാശനം ചെയ്തു. സത്യം ഓഡിയോസ് “കണ്ണാംതുമ്പി” വിപണിയിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
TRENDING
ചേതൻ ചൗഹാൻ ഇന്ത്യൻ ക്രിക്കറ്റ് വൻമതിൽ?-വി ദേവദാസ്
മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ ചേതൻ ചൗഹൻ്റെ കോവിഡ് മരണം ക്രിക്കറ്റ് പ്രേമികളെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഒരു കാലത്ത് ക്രിക്കറ്റ്റേഡിയോ കമൻ്ററി കേൾക്കുന്നവർ സുനിൽ ഗാവസ്ക്കർ – ചേതൻ ചൗഹാൻ ഓപ്പണിങ്ങ് ജോഡിയേ ഒരിക്കലും മറക്കില്ല. രാഹുൽ ദ്രാവിഡിന് മുന്നേ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ വൻമതിലായിരുന്നു ചേതൻ ചൗഹാൻ .ഒരു പരാതിയിയുമില്ലാതെ സുനിൽ ഗാവസ്ക്കറിന് സെഞ്ച്വറി അടിക്കാൻ അടിത്തറ പാകിയത് മറുവശത്ത് ചൗഹാൻ്റെ പ്രതിരോധ ബാറ്റിങ്ങായിരുന്നു. പ്രത്യോകിച്ചും ഇന്ത്യൻ താരങ്ങൾ കാലിടിറിയ വിദേശ ഗ്രൗണ്ടിൽ ഇത് പല അപ്പൂർവ്വ ഇന്ത്യൻ വിജയങ്ങൾക്കും വഴിയൊരുക്കി. ഇന്ത്യയെ പല കളിയിലും ജയിപ്പിക്കാൻ ചൗഹാൻ്റെ ധീര ബാറ്റിങ്ങ് വിദേശത്ത് സഹായിച്ചു.ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും മാന്യതയുടെ ആൾരൂപമായിരുന്നു ചേതൻ ചൗഹാൻ.
Read More » -
TRENDING
മാനസിക അസുഖങ്ങളെ കുറിച്ച് ബോധവൽക്കരണവുമായി ഷോർട് ഫിലിം ‘ചുവട്’
ഓഗസ്റ്റ് 17, 2020, കൊച്ചി: ശാരീരിക അസുഖങ്ങൾക്ക് നൽകുന്ന പ്രാധാന്യം പലരും മാനസിക അസുഖങ്ങൾക്ക് നൽകാറില്ല. മാനസിക രോഗത്തിനുള്ള ചികിത്സകളെ കുറിച്ച് നാണക്കേട് കൊണ്ടും പലതരം തെറ്റിദ്ധാരണകൾ കൊണ്ടും ഈ അവസ്ഥ നേരിടുന്നവർ അടുത്തുള്ള ആളുകളോട് പോലും തുറന്നു പറയാൻ മടിക്കുന്നു. ചിലർ അവർ ദൈനംദിനം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണം എന്തെങ്കിലും ഒരു മാനസിക അസുഖം മൂലമാണെന്ന് തിരിച്ചറിയുന്നില്ല. ഈ അവസ്ഥകളൊക്കെ കുറിച്ച് ബോധവത്കരിക്കുവാനായി മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ‘ചുവട്’ എന്ന ഹൃസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നു. സജീവ് കൃഷ്ണമേനോൻ കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാനസിക അസുഖങ്ങളുടെ പല തലങ്ങളും ഭാവങ്ങളും വിവരിക്കുന്നു. രസകരമായ ഒരു ഡോക്യുമെന്ററി-ഡ്രാമ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഹൃസ്വചിത്രം സൈകാട്രി ചികിത്സാരീതികളെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മനോരോഗചികിത്സ കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് നേടിയ പുരോഗതികളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. കിഷോർ കുമാർ, അനിത തോമസ്, കാമുകാര ശ്രീഹരി, സുനിൽ പോൾ, നിമൽ മോഹൻ, ജോസഫ് സന്തോഷ്, അരുൺ ശശി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം സംഗീത് മാത്യൂസ്. എഡിറ്റിംഗ് റിസാൽ ജൈനി. ശബരീഷ് മേനോനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രമോദ് തേവന്നൂറും, ദീപക് ഗോപകുമാറും ചേർന്ന് നിർമിച്ച ഈ ഹൃസ്വചിത്രം M247ന്റെ…
Read More » -
TRENDING
ഡിസ്‌ലൈക്ക് കാമ്പയിനുകളെ നിഷ്പ്രഭമാക്കി ‘ സഡക് 2 ‘ വിലെ ആലിയാഭട്ട് – ആദിത്യറോയ് കപൂറിന്റെ ആദ്യ ഗാനം വൈറലായി മുന്നേറുന്നു
സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച് ബോളിവുഡിൽ വൻവിജയം നേടിയ , സംവിധായകൻ മഹേഷ് ഭട്ടിന്റെ റൊമാന്റിക് റോഡ് ത്രില്ലർ സിനിമയായിരുന്ന ‘സഡക്കി ‘ ന്റെ രണ്ടാം ഭാഗമായ ‘ സഡക് 2 ‘ ആഗസ്ററ് 28-ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി അണിയറക്കാർ ചിത്രത്തിന്റെ ട്രെയിലർ നേരത്തേ പുറത്തു വിട്ടിരുന്നു . മഹേഷ് ഭട്ട് തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധായകൻ . ട്രെയിലർ ‘യു ട്യൂബി’ൽ പുറത്തിറങ്ങി മിനിട്ടുകൾക്കകം തന്നെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയായിൽ ട്രെയിലർ തരംഗമായി എങ്കിലും സുശാന്ത് സിങ് രാജ് പുതിന്റെ മരണാനന്തര വിവാദ ഫലമായുണ്ടായ ഡിസ്‌ലൈക്ക് കാമ്പയിനിലൂടെ വൻ പ്രതിഷേധത്തിന് മഹേഷ് ഭട്ടും മകൾ ആലിയാ ഭട്ടും പാത്രീഭൂതരായിരുന്നു. ഈ സന്ദർഭത്തിലാണ് ‘ സഡക് 2 ‘ വിലെ “ദോ ദിൽ സഫർ മെയിൻ നിഖൽ പടേ ,ജാനാ കഹാ കെയ്‌ൻ ഫിക്കർ കരേയ്ൻ ” എന്ന…
Read More » -
NEWS
പിണറായിയുടെ ഭരണം മാറാൻ ജനം ആഗ്രഹിച്ച് തുടങ്ങി :എ കെ ആന്റണി
പിണറായി വിജയൻറെ ഭരണം മാറാൻ ജനം ആഗ്രഹിച്ച് തുടങ്ങിയെന്നു കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി .സംസ്ഥാനത്ത് കോൺഗ്രസിനും യു ഡി എഫിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആണുള്ളത് .അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ ജയം സുനിശ്ചിതമാണെന്നും ആന്റണി കൂട്ടിച്ചേർത്തു .കൊല്ലം ഡി സി സി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു എ കെ ആന്റണി . ആദ്യ ലക്‌ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആണെന്ന് ആന്റണി പറഞ്ഞു .ഇതിനായി പാർട്ടി പ്രവർത്തകർ ഇപ്പോൾ തന്നെ സജ്ജരാകണം .വാർഡ് തലം മുതൽ പാർട്ടിയിൽ ഐക്യം ശക്തിപ്പെടുത്തണം .ഒരു തർക്കവും നീണ്ടു പോകാൻ അനുവദിക്കാതെ പാർട്ടി ഫോറങ്ങളിൽ ചർച്ച നടത്തി പരിഹരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു .
Read More » -
NEWS
സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയിൽനിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടർച്ചയായി വിലകുറയുകയാണ്. പവന്റെ ഉയർന്ന വിലയിൽനിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിലും കുറവുണ്ടായി. മാർച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവിൽ ഔൺസിന് 1,941.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമുണ്ടാകാൻ തുടങ്ങിയതാണ് വിലയെ ബാധിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ നയരൂപീകരണ യോഗം നടക്കുന്നതിനാൽ അതിന്റെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. ഈയാഴ്ച അവസാനമാകും തീരുമാനമുണ്ടാകുക.
Read More »