അഖില എന്തിനാണ് തെറ്റായ മേൽവിലാസം നൽകി വീടിനടുത്ത് ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്തത് ?
കണ്ണൂർ പുതിയ തെരുവിലെ ലോഡ്ജിൽ തെറ്റായ മേൽവിലാസം നൽകി മുറിയെടുത്ത അഖിലയുടെ ആത്മഹത്യയുടെ കാരണം തേടുകയാണ് ബന്ധുക്കൾ .മുപ്പത്തിയാറുകാരിയായ അഖിലയ്ക്ക് ജീവിതത്തിന്റെ അവസാന കാലത്ത് എന്താണ് സംഭവിച്ചത് എന്നതിൽ സർവത്ര ദുരൂഹത ആണ് .ഏറെ കാലത്തിനു ശേഷം നാട്ടിലെത്തിയ അഖില ബന്ധു വീടുകൾ സന്ദർശിച്ചിരുന്നു .
വിവാഹ മോചനത്തിന് ശേഷം അഖിലയുടെ പക്കൽ 30 ലക്ഷത്തോളം രൂപയും 40 പവനോളം സ്വർണവും കാറുമുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു .2016 ഡിസംബറിൽ ആയിരുന്നു വിവാഹ മോചനം .അതിനു ശേഷം അഖില എങ്ങോട്ടാണ് പോയത് എന്നതിനെ കുറിച്ച് ബന്ധുക്കൾക്ക് ധാരണ ഇല്ല .
അഖിലയുടെ പക്കലുള്ള സ്വർണവും പണവും എവിടെ എന്നതിനെ കുറിച്ചും ധാരണ ഇല്ല .ഒരു വർഷം മുമ്പ് ആലപ്പുഴയിൽ അഖിലയുടെ കാർ അനാഥമായി കിടക്കുന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു .നാല് ലക്ഷം രൂപയുമായി അഖിലയെ മാസങ്ങൾക്ക് മുമ്പ് പോലീസ് പിടികൂടിയെന്നും വിവരം ഉണ്ടായിരുന്നു .
അഖിലയുടെ പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി പോലീസ് വീട്ടിൽ വന്നപ്പോൾ ഭർത്താവിന്റെ പേര് വേറെ ആയിരുന്നു .ആ സമയത്ത് രണ്ടാം വിവാഹ മോചനം നടന്നിരുന്നില്ല .മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട് .