NEWS
എൻ ജെ നായർ നിര്യാതനായി
ദ ഹിന്ദു ദിനപത്രത്തിൻ്റെ സീനിയർ അസിസ്റ്റൻറ് എഡിറ്റർ എൻ ജെ നായർ നിര്യാതനായി.58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
തലസ്ഥാന നഗരിയിലെ ഏറ്റവും പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട “എൻ ജെ അണ്ണൻ”ആയിരുന്നു.