Month: August 2020

  • സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ…

    Read More »
  • NEWS

    നൂറുദിന കർമ പരിപാടികളുമായി സർക്കാർ

    മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനത്തിൽ നിന്ന് മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാണ് ഓണസങ്കല്‍പ്പം. അത്തരമൊരു കാലം നമുക്ക് ഇനിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതേയുള്ളൂ. സമത്വസുന്ദരമായ, മനുഷ്യനും മനുഷ്യനും തമ്മില്‍ വേര്‍തിരിവുകളില്ലാത്ത ഒരു കാലം. എല്ലാവരും സ്‌നേഹത്തില്‍, സമാധാനത്തില്‍, സമൃദ്ധിയില്‍ സന്തോഷപൂര്‍വ്വം കഴിയുന്ന കാലത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ക്രിയാത്മകമായ ഇടപെടലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും കൂടിയേ തീരൂ. ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലുമുള്ള പ്രവര്‍ത്തന പദ്ധതിയുംവേണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്‍കിയ വാഗ്ദാനം. അത് ഒന്നൊന്നായി പാലിച്ചുവരികയാണ്. നടപ്പില്‍ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും ജനസമക്ഷം സമര്‍പ്പിച്ചിട്ടുമുണ്ട്. ഇന്ന് അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും തുടക്കം കുറിക്കാനാകുന്നതുമായ കര്‍മപദ്ധതി ഓണ സന്ദേശത്തോടൊപ്പം ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കുകയാണ്. നൂറുദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. കര്‍ക്കിടകം പഞ്ഞമാസമാണെന്നാണല്ലോ. ആ പഞ്ഞമാസത്തെ നമ്മള്‍ മറികടക്കുന്നത് അതിനപ്പുറത്ത് ഒരു പൊന്‍ചിങ്ങവും അതിന്റെ ഭാഗമായി തിരുവോണവുമുണ്ട്…

    Read More »
  • TRENDING

    പോലീസ്…കണ്‍ട്രോള്‍…ഫിഷിംഗ് ബോട്ട് മുങ്ങുന്നു, അജ്ഞാത വയര്‍ലസ് സന്ദേശം പിന്തുടര്‍ന്ന പോലീസുകാരന്‍ രക്ഷിച്ചത് ആറ് ജീവനുകള്‍

    മുറിഞ്ഞുമുറിഞ്ഞ് പതറിയ ശബ്ദത്തില്‍ ഒരു വയര്‍ലെസ് മെസേജ്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് മറുപടിയൊന്നുമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് എവിടെനിന്നെന്ന് വ്യക്തമാകാത്ത ഒറ്റത്തവണ മാത്രം വന്ന് അവസാനിച്ച ആ സന്ദേശം ഒരേ ഒരാള്‍ മാത്രം കേട്ടു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പവിത്രന്‍ മാത്രം. മരണം അരികിലെത്തിയ പേടിയോടുകൂടിയ ആ അജ്ഞാത നിലവിളി എവിടെ നിന്നാണെന്ന് അറിയാന്‍ പവിത്രന്‍ വീണ്ടും കാതോര്‍ത്തു. സ്റ്റേഷനിലെ വയര്‍ലെസിന് ഒരനക്കവുമില്ല. പക്ഷേ മരണഭയത്തോടുകൂടിയ ആ നിലവിളി താന്‍ കേട്ടുവെന്ന് പവിത്രനുറപ്പായിരുന്നു. സംശയം തീര്‍ക്കാന്‍ കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ചന്വേഷിച്ചു. അങ്ങനൊരു മെസേജ് അവിടെ വന്നിട്ടില്ല. കേള്‍ക്കാത്തതാണോ എന്നറിയാന്‍ അവരുടനെ റിക്കോര്‍ഡ് ചെയ്ത മെസേജുകളും കേട്ടുനോക്കി. അങ്ങനെയൊന്നില്ല. ജില്ലയിലെ മൊത്തം വയര്‍ലെസും കൈകാര്യം ചെയ്യുന്ന ടെലിക്കമ്മ്യൂണിക്കേഷന്‍ വിങ്ങിലേക്കും ഉടന്‍ തന്നെ ബന്ധപ്പെട്ടു. ഒന്നുമില്ല, മറ്റാര്‍ക്കും കിട്ടിയിട്ടുമില്ല. പക്ഷേ താന്‍ മാത്രം കേട്ട അസ്വാഭാവികമായ ആ സഹായാഭ്യര്‍ത്ഥന അങ്ങനെ വിട്ടുകളയാന്‍ പവിത്രനായില്ല. അതിനുപുറകെ പോകാനുണ്ടായ…

    Read More »
  • NEWS

    ചെറുപ്പക്കാരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, PSC യും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദി: ഷാഫി പറമ്പില്‍

    തിരുവനന്തപുരം സ്വദേശി അനുവിന്റെ ആത്മഹത്യയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരുംപിഎസ്സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം. കേരളത്തിലെ അഭ്യസ്തവിദ്യരായ യോഗ്യതയുളള അര്‍ഹതയുളള ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം നിരാശയുടെ പടുകുഴിയിലേക്കാണ് അവര്‍ ഇന്നത്തെ ദിവസം പോയികൊണ്ടിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് എം.കോം പാസ്സായ അതിനേക്കാള്‍ അധ്വാനിച്ച് പഠിച്ച് പിഎസ്‌സി പരീക്ഷ പാസ്സായി മെയിന്‍ ലിസ്റ്റില്‍ 77-ാമത് റാങ്കുകാരനായിട്ട് വന്ന ഒരു ചെറുപ്പക്കാരന്‍ ഈ ഗവണ്‍മെന്റിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരില്‍ മാത്രം ഈ ഗവണ്‍മെന്റിന്റെ യുവജനങ്ങളെ വെല്ലുവിളിക്കാനുളള തീരുമാനംപ്രകാരവും മുഖ്യമന്ത്രിയുടേയും പിഎസ്‌സി ചെയര്‍മാന്റേയും ധാര്‍ഷ്ഠ്യത്തിന്റെ ഇരയായി ഒരു ചെറുപ്പക്കാരന്റെ വിലപ്പെട്ട ജീവന്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. സിവില്‍ എക്‌സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിലേക്ക് ചെറുപ്പക്കാരന്‍ കുറുക്കുവഴികളിലൂടെ കടന്ന് വന്നതല്ല, സൂത്രത്തില്‍ കടന്ന് കയറിയതല്ല, പിന്‍വാതില്‍ വഴി കടന്ന് കയറിയതുമല്ല.…

    Read More »
  • NEWS

    ഉദ്യോ​ഗാർത്ഥിയുടെ ആത്മഹത്യ: പിണറായിക്കും പി.എസ്.സിക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: കെ.സുരേന്ദ്രൻ

    കോഴിക്കോട്: പി.എസ്.സി നിയമനനിരോധനനത്തിന്റെ ഇരയായി തിരുവനന്തപുരത്ത് റാങ്ക് ഹോൾഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയർമാനുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പി.എസ്.സിയുടെ യുവജനവിരുദ്ധ നിലപാടിന്റെ ഇരയാണ് തിരുവനന്തപുരത്തെ അനുവെന്ന് അദ്ദേഹം കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതിയും മനുഷ്യത്വവിരുദ്ധനിലപാടുമായി മുന്നോട്ട് പോവുന്ന പി.എസി.സിയുടെ നയത്തിന്റെ രക്തസാക്ഷിയാണ് ഈ യുവാവ്.. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ പി.എസ്.സിയുടെ വിശ്വാസത തകർക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. പി.എസ്.സിക്കെതിരെ ആര് വന്നാലും നേരിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. എതിർക്കുന്നവരെ റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കുക,വിലക്കുക തുടങ്ങിയ ഫാസിസ്റ്റ് സമീപനമാണ് പിണറായി സ്വീകരിക്കുന്നത്. നിയമനനിരോധനത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്ന ഉദ്യോ​ഗാർത്ഥികളെ കരിനിയമനം ഉണ്ടാക്കി ഇരുട്ടിലാക്കുകയാണ് സംസ്ഥാന സർക്കാർ. എക്സൈസ് ഓഫീസർ തസ്തികയുടെ കാലാവധി നീട്ടാൻ പ്രതിപക്ഷകക്ഷികളും യുവാക്കളും ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറാവാതിരുന്നത് കൊണ്ടാണ് അനുവിന് ജീവൻ നഷ്ടമായത്. കേരളത്തിലെ എല്ലാ ഉദ്യോ​ഗാർത്ഥികളുടേയും പ്രതീകമാണ് അനുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പത്താംക്ലാസ് പാസാവാത്ത…

    Read More »
  • LIFE

    അവാര്‍ഡ് പടം കിന്നാരത്തുമ്പിയായ കഥ- സലിം കുമാര്‍ വെളിപ്പെടുത്തുന്നു

    മലയാള സിനിമയുടെ പേര് ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും എത്തിച്ച നടനാണ് സലിം കുമാര്‍. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അടക്കം പല പുരസ്‌കാരങ്ങളും നേടിയ വ്യക്തിയാണ് അദ്ദേഹം. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ സലിം കുമാര്‍ പിന്നീട് ചെറിയ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒരു ചാനലിലെ പ്രോഗ്രാമില്‍ സലിം കുമാര്‍ തന്നെയാണ് കിന്നാരത്തുമ്പികളെന്ന ചിത്രത്തെപ്പറ്റിയുള്ള രസകരമായ വിവരം പ്രേക്ഷകരോട് പങ്ക് വെച്ചത്. തന്റെ സുഹൃത്ത് മുഖേനയാണ് സലിം കുമാര്‍ കിന്നാരത്തുമ്പികളെന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. അവാര്‍ഡ് ചിത്രമെന്ന നിലയ്ക്കാണ് കിന്നാരത്തുമ്പികള്‍ ചിത്രീകരിച്ചത്. ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലാണ് സലിം കുമാര്‍ അഭിനയിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഡബ്ബിംഗ് കഴിഞ്ഞിട്ടും ചിത്രം വാങ്ങാന്‍ ആരും തയ്യാറാകാതെ വന്നതോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സംവിധായകന്റെ അനുവാദം ഇല്ലാതെ ചില രംഗങ്ങള്‍ ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ അണിയറ പ്രവര്‍ത്തകരോട് തന്റെ ചിത്രം പോസ്റ്ററില്‍ വെക്കരുതെന്നും സലിംകുമാര്‍ ആവശ്യപ്പെട്ടു. കാശില്ലാതെ പാതിക്ക് വലഞ്ഞിരുന്ന നിര്‍മ്മാതാവ് കിന്നാകത്തുമ്പികള്‍ പ്രദര്‍ശനത്തിനെത്തിയതോടെ വലിയ സാമ്പത്തിക ഉയര്‍ച്ച നേടിയത് മറ്റൊരു…

    Read More »
  • TRENDING

    അവൻ അവളെ ചതിച്ചു വരുതിയിലാക്കി, ഒടുവിൽ

    ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ചെറുപ്പക്കാരനെ കാണാന്‍ എറണാകുളത്തെത്തിയ പെണ്‍കുട്ടി ഹോട്ടല്‍ മുറിയില്‍ മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് മലയാളി കേട്ടത്. ജോലിക്കുള്ള ഇന്റര്‍വ്യൂവിന് വേണ്ടിയാണ് എറണാകുളത്തേക്ക് പോകുന്നതെന്നാണ് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നത്. എറണാകുളത്തെത്തി ചെറുപ്പക്കാരനുമായി ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ചാണ് മരണം സംഭവിക്കുന്നത്. സ്വകാര്യഭാഗത്തുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണത്തിലേക്കുള്ള ദൂരം കുറച്ചിരുന്നു. ഒരുപക്ഷേ നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ആ പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. ഓഗസ്റ്റ് 12 നായിരുന്നു ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണം സ്ഥീതികരിച്ചതോടെ പ്രതിയായ ഗോകുല്‍ മുങ്ങുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു മുറിവില്‍ നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്നു പോയിരുന്നു. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പെണ്‍കുട്ടി എത്തിയിരുന്നു. വിശദമായ രാസപരിശോധന ഫലം വന്നതിനെ ശേഷമായിരിക്കും തുടര്‍നടപടി. ഇതിനായി പോലീസ് കാത്തിരിക്കുകയാണ്. സമുഹമാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ഇത്തരത്തില്‍…

    Read More »
  • NEWS

    പിടിവാശിയുടെ ബലിയാടാണ് അനുവെന്ന് ഉമ്മന്‍ചാണ്ടി

    പിഎസ് സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പിടവാശിയുടെ ബലിയാടാണ് കാരക്കോണത്ത് എസ് അനുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിഎസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്നു പിഎസ് സിയും സര്‍ക്കാരും അന്ധമായ നിലപാടെടുത്തു. 45 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളെ ഇതു നിരാശയുടെ പടുകുഴിയിലേക്കു തള്ളിവിട്ടു. റാങ്ക്‌ലിസ്റ്റിന്റെ അഭാവത്തില്‍ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കണ്‍സള്‍ട്ടന്‍സിക്കാര്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ നിയമനം നടത്തുകയാണ്. ഇതു യുവമനസുകളെ സ്‌തോഭജനകമാക്കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പിഎസ് സിയുടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റില്‍ നിന്ന് 72 പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്. അനുവിന്റെ റാങ്ക് 77. നൂറുപേര്‍ക്കു പോലും ഈ ലിസ്റ്റില്‍ നിന്ന് നിയമനം നല്കിയില്ല. ഇത് ഉദ്യോഗാര്‍ത്ഥകളോടു കാട്ടിയ കൊടിയ വഞ്ചന തന്നെയാണ്. യൂണിഫോമുള്ള പോലീസ്, എക്‌സൈസ് തുടങ്ങിയ തസ്തികകളില്‍ പിഎസ്സി ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷം എന്നും മറ്റു ലിസ്റ്റുകളുടെ കാലാവധി മൂന്നു വര്‍ഷം എന്നും ഇടതുസര്‍ക്കാര്‍ എടുത്ത കടുത്ത തീരുമാനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ആണിക്കല്ല്. മൂന്നു വര്‍ഷം…

    Read More »
  • LIFE

    “ലോക്ഡൗണായ ഓണം”

    അൽ അമൻ മൂവിസും അമ്മാ സിമന്റ്സും അണിയിച്ചു ഒരുക്കുന്ന “ലോക്ഡൗണായ ഓണം” എന്ന ഷോർട്ട് ഫിലിം ചാലക്കുടിയിലെ കലാഭവൻ മണിയുടെ രാമൻ സ്മാരക കലാഗ്രഹത്തിൽ വെച്ച് ഇന്ന് ഉത്രാടം നാളില്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോക്ടര്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രാജൻപിദേവിന്റെ മകൻ ജൂബിൽ രാജൻപിദേവും ചേർന്ന് പ്രകാശനം ചെയ്തു. എസ്സാര്‍ മീഡിയ യൂ ട്യൂബിലൂടെ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് “ലോക്ഡൗണായ ഓണം” പ്രേക്ഷകരുടെ മുന്നിലെത്തുന്നു.സോഹന്‍ സീനുലാല്‍,സുമേഷ് തമ്പി,അംബിക മോഹന്‍,ദേവീക,പ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീഷ് വെട്ടിയാട്ടില്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമാണ് “ലോക് ഡൗണ്‍ ആയ ഓണം “. ഇടപ്പളളിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കുട്ടന്‍ ആലപ്പുഴ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് എഴുതുന്നു. നിര്‍മ്മാണം-മുസ്തഫ കെ എ,അസോസിയേറ്റ് ഡയറക്ടര്‍- എം സജയന്‍,അസിസ്റ്റന്റ് ഡയറക്ടര്‍സരുണ്‍ വാസുദേവ്,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രലങ്കാരം-ബിജു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റെനി ജോസഫ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • TRENDING

    ഓണനാളില്‍ പിപിഇ കിറ്റണിഞ്ഞ പോരാളികള്‍

    ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. അത്തപ്പൂക്കളവും, സദ്യയും, പായസവുമൊക്കെയായി ആഘോഷിക്കുമ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സദാസമയം മുഴുകിയിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ഓണം എങ്ങനെ എന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ടില്ലെങ്കില്‍ ചിന്തിക്കണം. നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത്തവണ സേവനമാണ് അവരുടെ ഓണം. മുന്‍കാലങ്ങളിലും ഓണത്തിന് ആരോഗ്യപ്രവര്‍ത്തകരുടെ അവധി പത്ത് ദിവസം നീളുന്നതൊന്നുമായിരുന്നില്ല. ഉത്രാടത്തിനോ തിരുവോണത്തിനോ എതെങ്കിലും ഒരുദിവസം കുടുംബത്തോടൊപ്പം കഴിയാനുള്ള ഒരു അവസരം അത്രമാത്രം. പക്ഷേ, ഇത്തവണ അതുമുണ്ടാവില്ല. ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലുമൊക്കെ ഓണപ്പുലരിയിലും ഇവരുണ്ടാവും രോഗികളെ സ്വീകരിക്കാനും അവര്‍ക്ക് ആശ്വാസം പകരാനും. ഇത്തവണ ഞങ്ങളുടെ ഓണം ഈ രോഗികളോടൊപ്പമാണ്. അവിര്‍ക്കില്ലാത്ത ഓണം ഞങ്ങള്‍ക്കുമില്ല എന്ന നിലപാടിലാണ് പല ആരോഗ്യപ്രവര്‍ത്തകരും. രോഗികളുടെ ആശ്വാസത്തോടെയുള്ള ചിരിയാവും ഇവരുടെ സന്തോഷത്തിന്റെ പൂക്കളങ്ങള്‍.ജോലിയിലുള്ളവര്‍ അതുകഴിഞ്ഞിറങ്ങിയാല്‍ നിശ്ചിതദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞു വേണം വീടെത്താന്‍. കോവിഡ് വാര്‍ഡില്‍ ജോലിയിലുള്ളവര്‍ക്കും ജോലി കഴിഞ്ഞവര്‍ക്കും ഓണം വീട്ടുകാരുടെ സാമീപ്യമില്ലാതാവും. മാസങ്ങളായി വീട്ടില്‍…

    Read More »
Back to top button
error: