Month: August 2020
-
NEWS
“പി എം മോഡി ” മുതലാളിക്ക് കുരുക്ക് ,ബിജെപി ആംഗിൾ അന്വേഷിക്കണമെന്ന് കോൺഗ്രസ്
സുശാന്ത് സിങ് രാജ്പുത്ത് കേസിൽ നിർണായക വഴിത്തിരിവ് .അന്വേഷണത്തിൽ ബിജെപി ആംഗിളും . സുശാന്ത് സിങ് രാജ്പുത്തിന്റെ സംശയാസ്പദ മരണത്തിൽ പി എം മോഡി എന്ന ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സിങ്ങിലേക്കും അന്വേഷണം വേണമെന്ന് ആവശ്യം .താൻ ഇക്കാര്യം രേഖാമൂലം സി ബി ഐയോട് ആവശ്യപ്പെടുമെന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി .സന്ദീപ് സിങ്ങിനെതിരെ അന്വേഷണം വേണമെന്ന് തനിക്ക് നിരവധി കോണുകളിൽ നിന്ന് ആവശ്യം ലഭിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി . “പി എം മോഡി എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സന്ദീപ് സിങ്ങിലേക്കും ബിജെപിയിലേക്കും അന്വേഷണം പോകണമെന്ന് നിരവധി കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട് .ബോളിവുഡും ലഹരി മരുന്ന് മാഫിയയും തമ്മിലുള്ള ബന്ധം ഇതിൽ നിന്ന് വ്യക്തമാകും .ഞാനിക്കാര്യം രേഖാമൂലം സിബിഐയെ അറിയിക്കും .”അനിൽ ദേശ്‌മുഖ് പറഞ്ഞു . “ഇതൊരു ഗൗരവകരമായ കാര്യമാണ് .ഇതിൽ ഒരു ബിജെപി ആംഗിൾ ഉണ്ട് .സി ബി ഐ ഇത് അന്വേഷിക്കുമെന്ന് കരുതുന്നു .” കോൺഗ്രസ്സ് വക്താവ്…
Read More » -
LIFE
എന്റെ ഉമ്മ ഇങ്ങനല്ല, ചുംബന സമരത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ടൊവിനോ
മലയാള സിനിമയിലെ യുവനടന്മാരില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. മലയാളത്തില്‍ പെട്ടെന്ന് വളര്‍ന്ന് മുന്‍നിരയിലെത്തിയ നടന്‍ കൂടിയാണദ്ദേഹം. കഥാപാത്രത്തില്‍ പൂര്‍ണതയ്ക്കായി ഏതറ്റം വരെയും അധ്വാനിക്കാന്‍ മനസുള്ള ടൊവിനോയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഏറ്റവുമൊടുവില്‍ അച്ചനുമൊത്ത് ജിമ്മില്‍ നില്‍ക്കുന്ന ടൊവിനോയുടെ ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്. താരത്തിന് ലഭിക്കുന്ന സ്വീകാര്യത പോലെ തന്നെ പല പ്രശ്‌നങ്ങളിലും ഇടപെട്ട് വിമര്‍ശനങ്ങളും ഏറ്റു വാങ്ങാറുണ്ട്. പ്രളയകാലത്ത് ജനങ്ങല്‍ക്ക് വേണ്ടി മുന്നില്‍ നിന്ന ടൊവിനോയെക്കുറിച്ച് പബ്ലിസിറ്റിക്കും പടത്തിന്റെ പ്രൊമോഷനും വേണ്ടിയാണ് ഇത്തരം കാട്ടിക്കൂട്ടലുകളെന്ന് ഒരു വിഭാഗം ആളുകള്‍ വിമര്‍ശിച്ചിരുന്നു. ഒരു കാലത്ത് ടൊവിനോ ചിത്രങ്ങളിലെ ചുംബന രംഗങ്ങള്‍ ളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലിപ് ലോക് രംഗങ്ങള്‍ ചെയ്തതിന്റെ പേരിലും ടോവിനോ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു. ഇടക്കാലത്ത് ടൊവിനോയുടേത് എന്ന പേരില്‍ പ്രചരിച്ച ചുംബനസമരത്തിലെ ചിത്രത്തെപ്പറ്റി അവതാരകന്‍ ചോദിച്ചപ്പോഴാണ് എന്റെ ഉമ്മ ഇങ്ങനല്ല എന്ന രസകരമായ മറുപടി ടൊവിനോ…
Read More » -
NEWS
പോപ്പുലര്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; മക്കള്‍ക്ക് നിര്‍ണായക പങ്കെന്ന് സൂചന
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് പണം തട്ടിപ്പ് കേസിലെ പ്രതികളായ നാല് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് നടപടികള്‍. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെ രണ്ടാഴ്ച്ചയായി ഒളിവിലായിരുന്ന റോയി തോമസും ഭാര്യ പ്രഭയും ഇന്നലെ വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട എസ്പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. റിനു, റിയ എന്നിവര്‍ക്ക് കേസില്‍ നിര്‍ണായക പങ്ക് ഉണ്ടെന്ന് എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു കേരളത്തിലെ അന്വേഷണത്തിന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെ നിയോഗിച്ചു. അതേസമയം, കോന്നി വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് നടന്ന പരിശോധനയില്‍ വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകള്‍ പൊലീസ് കണ്ടെത്തി. ചില നിര്‍ണായക…
Read More » -
TRENDING
എല്ലാ കൊറോണ വൈറസുകളേയും തുരത്താനുളള ഒരു സ്മാര്‍ട്ട് വാക്സീന്‍
ലോകമെമ്പാടും കോവിഡ് വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ അവയെ പിടിച്ച് കെട്ടാനുളള വാക്‌സിന്‍ നിര്‍മ്മാണ പണിപ്പുരയിലാണ് ലോകരാജ്യങ്ങള്‍. ആര് ആദ്യം ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിക്കും എന്ന മത്സരബുദ്ധിയും ഇതിനിടയില്‍ നന്നായി നടക്കുന്നുമുണ്ട്. ഇപ്പോഴിതാ ഈ കോവിഡിനെന്നല്ല ഇനി വരാന്‍ പോകുന്ന എല്ലാ കൊറോണ വൈറസുകളേയും തുരത്താനുളള ഒരു സ്മാര്‍ട്ട് വാക്സീന്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാല. ജനിതക സീക്വന്‍സിങ്ങ് ഉപയോഗിച്ചുളള ഈ വാക്സീന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.ഭാവിയില്‍ വൈറസിന് വരാന്‍ സാധ്യതയുള്ള ജനിതക പരിവര്‍ത്തനങ്ങള്‍ കണ്ടെത്താനായി 3ഡി കംപ്യൂട്ടര്‍ മോഡലിങ്ങും പദ്ധതിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഈ ഗവേഷണത്തിനായി 1.9 ദശലക്ഷം പൗണ്ടാണ് ഗവണ്‍മെന്റ് വകയിരുത്തിയിരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന എല്ലാ തരം കൊറോണ വൈറസുകളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നതിനാല്‍ ഈ വാക്സീന്‍ നിലവില്‍ കോവിഡ്19നെതിരെ വികസിപ്പിക്കുന്ന വാക്സീനുകളേക്കാല്‍ സ്മാര്‍ട്ടാണെന്നാണ് കേംബ്രിജ് അവകാശപ്പെടുന്നത്. സിന്തറ്റിക് ഡിഎന്‍എ ഡിസൈന്‍ ഉപയോഗിക്കുന്ന പുതിയ വാക്സീന്‍ സാങ്കേതിക വിദ്യയാണ് വാക്സീന്‍ വികസനത്തിന് ഉപയോഗിക്കുന്നത്.…
Read More » -
NEWS
ഇതാ യഥാർത്ഥ മതേതര സഖ്യം ,ബിഹാറിൽ ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസും ഇടതും അടങ്ങുന്ന മഹാസഖ്യം
ബിഹാറിൽ നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ വലിയ തോതിൽ ഭരണവിരുദ്ധ വികാരത്തെ നേരിടുകയാണ് .ഒരു പക്ഷെ ഇതാകും പ്രതിപക്ഷത്തെ ഒരു മഹാസഖ്യത്തിനു പ്രേരിപ്പിച്ചതും .മറ്റെങ്ങുമില്ലാത്ത ഒരു പ്രതിപക്ഷ ഐക്യം ഇന്ന് ബിഹാറിൽ ദൃശ്യമാണ് .ആർ ജെ ഡി നയിക്കുന്ന മുന്നണിയിൽ കൈകോർക്കുകയാണ് കോൺഗ്രസും ഇടതുപാർട്ടികളും . ആർ ജെ ഡി അധ്യക്ഷൻ ജഗദാനന്ദ സിങ്ങുമായി ഇടതു പാർട്ടികൾ ചർച്ച നടത്തിക്കഴിഞ്ഞു .ആർജെഡി – കോൺഗ്രസ്സ് സഖ്യവും സി പി ഐ എം എൽ ലിബറേഷൻ ,സി പി ഐ ,സി പി ഐ എം കക്ഷികൾ അടങ്ങിയ ഇടത് ചേരിയും തത്വത്തിൽ കൈകോർക്കാം എന്ന് സമ്മതിച്ചു കഴിഞ്ഞു . “ആർ ജെ ഡിയും ഇടതു പാർട്ടികളും പണ്ടും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട് .ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ ഞങ്ങൾ ഒരുമിച്ചു ചേരുകയാണ് .”ആർ ജെ ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു . “ബിഹാറിലെ 50 മണ്ഡലങ്ങളിൽ എങ്കിലും വലിയ സ്വാധീനം…
Read More » -
NEWS
റിയയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച് പോലീസ്; സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ്
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നത്. കാമുകി റിയയ്ക്ക് ലഹരി മരുന്ന് കടത്തുമായി ബന്ധമുണ്ടെന്നുളള വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ലഹരിമരുന്ന് കേസില്‍ മറ്റൊരു നിര്‍ണായക അറസ്റ്റ് കൂടി. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ ഇതാദ്യമായാണ് അറസ്റ്റുണ്ടാകുന്നത്. റിയ ചക്രവര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നാണ് അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലില്‍ സുശാന്തുമായി ബന്ധപ്പെട്ടുയര്‍ന്ന ലഹരിമരുന്ന് ബന്ധത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം, റിയ ഇതുവരെ ലഹരി ബന്ധം സമ്മതിച്ചിട്ടില്ല. താന്‍ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല എന്ന വാദത്തില്ഡ തന്നെ ഉറച്ച് നില്‍ക്കുകയാണ് റിയ. ആയതിനാല്‍ സിബിഐയുടെ ചോദ്യം ചെയ്യലിനുശേഷം റിയയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ചോദ്യം ചെയ്യും. ഒരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകള്‍…
Read More » -
TRENDING
ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ഈ വര്‍ഷത്തെ ഓണത്തിന് മങ്ങലേല്‍പ്പിച്ച് കടന്ന് കൂടിയിരിക്കുകയാണ് കോവിഡെന്ന മഹാമാരി. എന്നാല്‍ ഏത് പ്രതിസന്ധിയും തരണം ചെയ്ത കേരളീയര്‍ക്ക് അതൊന്നും പുത്തരിയല്ല. ഇപ്പോഴിതാ ഈ പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ ഓണമാഘോഷിക്കണമെന്ന് പറഞ്ഞ് എല്ലാ മലയാളികള്‍ക്കും ഓണാശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കില്‍ വീഡിയോയിലൂടെയാണ് അദ്ദേഹം ആശംസ നേര്‍ന്നത്. അസാധാരണമായ ഒരു ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്ന് വരുന്നത്. അതുകൊണ്ട് തന്നെ അസാധാരണമാം വിധം മ്ലാനമായ ഈ അന്തരീക്ഷത്തെ മുറിച്ച് കടക്കുവാന്‍ നമുക്ക് കവിയുക തന്നെ ചെയ്യും എന്ന പ്രത്യാശ പടര്‍ത്തി കൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷം. പഞ്ഞ കര്‍ക്കിടകത്തെ കടന്ന് ആണല്ലോ നാം പൊന്‍ചിങ്ങ തിരുവോണത്തില്‍ എത്തുന്നത് അപ്പോള്‍ ഓണം വലിയൊരു പ്രതീക്ഷയാണ് പ്രത്യാശയാണ്. ഏത് പ്രതികൂല സാഹചര്യത്തിനും അപ്പുറത്ത് അനുകൂലമായ പ്രകാഷ പൂര്‍ണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. ആ പ്രതീക്ഷയുടെ കൈത്തിരികള്‍ മനസ്സില്‍ വെളിച്ചം പടര്‍ത്തട്ടെ. ഇക്കാലത്ത് അതിനൊരു പ്രത്യേകമായ പ്രാധാന്യമുണ്ട്. ഓണം ഭാവിയെക്കൂടി പ്രസക്തമാക്കുന്ന…
Read More » -
NEWS
ഞങ്ങളെ ചതിയന്മാർ എന്ന് വിളിച്ചു ,മോശം പദങ്ങൾ ഉപയോഗിച്ചവരെ സോണിയയും രാഹുലുമടക്കം തടഞ്ഞില്ല ,കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തെ പറ്റി കപിൽ സിബൽ
കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തിലെ സംഭവവികാസങ്ങൾ പുറത്ത് വിട്ട് മുതിർന്ന നേതാവ് കപിൽ സിബൽ .ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് കപിൽ സിബൽ പ്രവർത്തക സമിതി യോഗത്തിലെ രഹസ്യങ്ങൾ പങ്കു വച്ചത് . അഞ്ചു മുന്മുഖ്യമന്ത്രിമാർ, രണ്ടു സിറ്റിംഗ് എംപിമാർ, ഒരു ഡസനോളം മുൻ കേന്ദ്ര മന്ത്രിമാർ തുടങ്ങി 23 പേർ ഒപ്പിട്ട കത്ത് കോൺഗ്രസ്സ് പ്രവർത്തക സമിതി ചർച്ച ചെയ്തതിനെ കുറിച്ചായിരുന്നു കപിൽ സിബലിന്റെ .പ്രതികരണം .കത്തിൽ പങ്കു വച്ച ആശങ്ക പരിഹരിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു .ഭരണഘടനയെ ബിജെപി അട്ടിമറിക്കുകയാണെന്നു ആശങ്കപ്പെടുന്ന കോൺഗ്രസ്സ്, പാർട്ടി ഭരണഘടന പാലിക്കാൻ തയ്യാറാവണമെന്നും കപിൽ സിബൽ പറഞ്ഞു . പാർട്ടി വിരുദ്ധ സ്വരങ്ങളെ ജനാധിപത്യ രീതിയിൽ അഭിസംബോധന ചെയ്യണം .പ്രവർത്തക സമിതി കത്ത് ചർച്ച ചെയ്യണമായിരുന്നു.കത്തിലെ കാര്യങ്ങൾ തെറ്റാണെങ്കിൽ ചൂണ്ടിക്കാട്ടണമായിരുന്നു .കത്തെഴുതിയതിനെ കുറിച്ചോ എഴുതിയ സമയത്തെ കുറിച്ചോ അല്ല ചർച്ച വേണ്ടിയിരുന്നത് .കത്തിലെ ഉള്ളടക്കത്തെ കുറിച്ചായിരുന്നു ചർച്ച വേണ്ടത് .എന്നാൽ പ്രവർത്തക…
Read More » -
LIFE
അന്നെന്നെ സഹായിച്ചത് ദിലീപാണ്- കെ.പി.എസ്.സി ലളിത
മലയാള സിനിമയില്‍ ഇടക്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരാണ് നടന്‍ ദിലീപിന്റേത്. വര്‍ഷങ്ങളായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി നിലനിന്നിരുന്ന ദിലീപ് നടിയെ ആക്രമിച്ച കേസില്‍ പ്രതിയെന്നാരോപിക്കപ്പെട്ട് അറസ്റ്റിലായതോടെ അതുവരെ തോളിലേറ്റി നടന്നവരടക്കം താരത്തെ നിഷ്‌കരുണം തള്ളിപ്പറഞ്ഞു. മലയാളസിനിമയില്‍ ചുരുക്കം ചിലര്‍ മാത്രമാണ് ദിലീപിനൊപ്പം നിന്നത്. മലയാള സിനിമ പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം തുണയായി നിന്നത് ദിലീപോ ദിലീപ് ചിത്രങ്ങളോ ആണ്. നല്ല നടനായും, സംഘാടകനായും ദിലീപ് മലയാള സിനിമയിലെ ശ്രദ്ധകേന്ദ്രമായി നിലകൊണ്ടു. കുറ്റാരോപിതനായി നില്‍ക്കുമ്പോളും അദ്ദേഹത്തെ പിന്തുണച്ച് ഒരു വിഭാഗം ശക്തമായ പിന്തുണ അര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ നടിയായ കെ.പി.എസ്.സി ലളിതാണ് ഒരു ചാനല്‍ പ്രോഗ്രാമില്‍ ദിലീപിനെപ്പറ്റിയുള്ള അനുഭവം തുറന്ന് പറഞ്ഞത്. അവന്‍ എനിക്ക് മോനേപ്പോലെയാണ്. അവര്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച കടയുടെ നിലവിളക്ക് കൊളുത്താന്‍ ദിലീപിന്റെയമ്മയ്‌ക്കൊപ്പം ഞാനുമുണ്ടായിരുന്നു. അത്രത്തോളം സ്‌നേഹം എന്നോട് ദിലീപിനുണ്ട്, എനിക്ക് തിരിച്ചും. ദിലീപ് ഒരുപാട് പേരെ രഹസ്യമായി സഹായിക്കുന്നുണ്ട്. എന്റെ മകളുടെ കല്യാണത്തിന് കാര്യങ്ങള്‍ നടത്താന്‍…
Read More » -
NEWS
ജനാധിപത്യത്തിന് പകരം ഏകാധിപത്യത്തിനു ശ്രമം ,ആഞ്ഞടിച്ച് സോണിയ ഗാന്ധി
രാജ്യത്ത് ഏകാധിപത്യ പ്രവണത വർധിക്കുക ആണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി .ഛത്തീസ്ഗഡിലെ പുതിയ അസംബ്ലി കെട്ടിടത്തിന്റെ ഭൂമിപൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോണിയ .നല്ല വിചാരങ്ങളെക്കാൾ മോശം വിചാരങ്ങൾക്കാണ് ഇപ്പോൾ പ്രചാരം ലഭിക്കുന്നതെന്നും അവർ പറഞ്ഞു . രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നു .വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്ത് സാധാരണമാകുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി .ജനങ്ങളെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു . “ജനങ്ങളുടെ ശബ്‍ദം അടിച്ചമർത്താൻ ആണ് അവർ ആഗ്രഹിക്കുന്നത് .നമ്മുടെ യുവാക്കൾ ,ആദിവാസികൾ ,സ്ത്രീകൾ ,കർഷകർ ,കച്ചവടക്കാർ ,പട്ടാളക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളും വായടച്ച് പണിയെടുക്കണം എന്നാണ് ഇവർ ആഗ്രഹിക്കുന്നത് .”സോണിയ പ്രസ്ഥാനങ്ങളുടെ പേര് എടുത്ത് പറയാതെ പറഞ്ഞു . ഗാന്ധിജിയും അംബേദ്കറുമൊന്നും രാജ്യം ഈ അവസ്ഥയിലൂടെ കടന്നുപോകുമെന്നു സങ്കല്പിച്ചിട്ടുണ്ടാവില്ല എന്നും സോണിയ പറഞ്ഞു .നിയമനിർമാണ സഭയാണ് ജനാധിപത്യത്തിന്റെ പ്രമുഖ നെടുംതൂൺ .പാര്ലമെന്റും നിയമസഭകളും ജനാധിപത്യ ശ്രീകോവിലുകൾ ആണ് .എന്നാൽ കെട്ടിടങ്ങൾ അല്ല ജനാധിപത്യത്തിന് ആവശ്യമെന്നും മഹത്തായ…
Read More »