Month: August 2020

  • TRENDING

    ആ ഇരട്ട കൊലപാതകത്തിന് പിന്നിൽ പതിനാലുകാരി

    ലക്‌നൗ നഗരത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ പതിനാലുകാരി .മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത് .റെയിൽവേ ഉദ്യോഗസ്ഥന്റെ മകളും ദേശീയ ഷൂട്ടിംഗ് താരവുമായ പതിനാലുകാരിയാണ് കൊലപാതകി .പെൺകുട്ടി പോലീസിനോട് കുറ്റം സമ്മതിച്ചു . കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം .അതിസുരക്ഷാ മേഖലയിൽ താമസിക്കുന്ന കുടുംബത്തിലെ അമ്മയും മകനും വെടിയേറ്റ് മരിക്കുകയായിരുന്നു .പതിനാലുകാരിയായ മകൾക്ക് പരിക്കേൽക്കുകയും ചെയ്തു .പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരും വീട്ടിലേക്ക് വരികയോ പോകുകയോ ചെയ്തതായി കണ്ടെത്തിയില്ല . പെൺകുട്ടിയുടെ കിടപ്പു മുറിയും ശുചിമുറിയും പരിശോധിച്ച പോലീസ് അസാധാരണമായ ചിലത് കണ്ടെത്തി .പിന്നീട് മാനസിക വിദഗ്ധന്റെ സഹായത്തോടെ പെൺകുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു . കടുത്ത വിഷാദ രോഗി ആയിരുന്നു പെൺകുട്ടി .ഒരു ജപ്പാൻ നോവലിൽ നിന്നാണ് കൊലപാതക ആശയം പെൺകുട്ടിക്ക് ലഭിക്കുന്നത് .നോവലിലെ കഥാപാത്രങ്ങളെ യഥാർത്ഥ ജീവിതത്തിൽ കണ്ടാണ് പെൺകുട്ടി അമ്മയെയും സഹോദരനെയും കൊന്നത് . അമ്മയും സഹോദരനും ഉറങ്ങി കിടക്കുക ആയിരുന്നു .അപ്പോഴാണ് വെടിവച്ചു കൊന്നത്…

    Read More »
  • NEWS

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ രാഷ്ട്രീയ മാനം ഇല്ലെന്നു മുല്ലപ്പള്ളി

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ രാഷ്ട്രീയ മാനം ഇല്ലെന്നു കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ .നടന്നത് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണെന്നും മുല്ലപ്പള്ളി പറഞ്ഞു . കൊലപാതകത്തിന് പിന്നാലെ നേതാക്കൾ തമ്മിൽ വാക്‌പോര് കടുക്കുകയാണ് .സംഭവത്തിന് കോൺഗ്രസ് ഉന്നതരുമായി ബന്ധമുണ്ടെന്ന് സിപിഐഎം ആരോപിച്ചു .സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു .അടൂർ പ്രകാശ് എംപിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .അതേസമയം രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കാൻ പഴി ചാരുകയാണെന്നു കോൺഗ്രസ് പറഞ്ഞു .

    Read More »
  • TRENDING

    രഹസ്യങ്ങൾ ഒളിപ്പിച്ച് “എ രഞ്ജിത്ത് സിനിമ” (ഒരു രഞ്ജിത്ത് സിനിമ), ആസിഫ് അലി ചിത്രത്തിന്റെ വ്യത്യസ്തമായ ടൈറ്റിൽ ശ്രദ്ധേയമാകുന്നു

    ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷൻ പോസ്റ്ററായാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” എ രഞ്ജിത്ത് സിനിമ ” കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ്. ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്റ്ററായിട്ടുണ്ട്. രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒട്ടേറെ മുൻനിര യുവതാരങ്ങള്‍ അഭിനയിക്കുന്നുണ്ടെങ്കിലും താരങ്ങളെ കുറിച്ചുള്ള…

    Read More »
  • NEWS

    എടുത്തുപിടിച്ച് അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട കാര്യമില്ല ,നയിക്കാൻ സോണിയ ഉണ്ടെന്ന് സൽമാൻ ഖുർഷിദ്

    കോൺഗ്രസിന് ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ തള്ളി പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് .പാർട്ടിയെ സോണിയ ഗാന്ധി നയിക്കുന്നുണ്ട് .അവർ തീരുമാനിക്കട്ടെ അടുത്ത നടപടി എന്നും സൽമാൻ ഖുർഷിദ് പറഞ്ഞു .മുൻ കേന്ദ്രമന്ത്രിയും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് സൽമാൻ ഖുർഷിദ് .  കത്തിൽ ഒപ്പിടാൻ നേതാക്കൾ തന്നോട് അഭ്യര്ഥിച്ചിരുന്നുവെങ്കിൽ താനത് ചെയ്യില്ലായിരുന്നു എന്നും ഖുർഷിദ് വ്യക്തമാക്കി .സംഘടനാ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ പാർട്ടി ഇനിയും അര നൂറ്റാണ്ട് പ്രതിപക്ഷത്ത് ഇരിക്കുമെന്ന ഗുലാം നബി ആസാദിന്റെ പരാമര്ശത്തോടും ഖുർഷിദ് പ്രതികരിച്ചു .പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കാതെ തന്നെ പാർട്ടിയുടെ നേതൃത്വത്തിൽ ഇരുന്ന ആളാണ്  ഗുലാം നബി ആസാദ് .അപ്പോഴും പാർട്ടി വളർന്നു . കത്തെഴുതിയവർക്ക് എന്തും സോണിയ ഗാന്ധിയോട് പറയാൻ അടുപ്പമുണ്ട് .പിന്നെന്തിനാണ് അവർ കത്തെഴുതിയത് .”കത്തിൽ ഒപ്പിട്ടവർ എല്ലാം പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആണ് .അത് കൊണ്ടാണ് സോണിയ ഗാന്ധി പാർട്ടിയിൽ ഇക്കാര്യം ചർച്ച…

    Read More »
  • NEWS

    അമ്മമാരുടെ കണ്ണീരിനു കോൺഗ്രസ്സ് മറുപടി പറയേണ്ടി വരും:എം സ്വരാജ്

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി എം സ്വരാജ് എം എൽ എ .അമ്മമാരുടെ കണ്ണീരിനു കോൺഗ്രസ് മറുപടി പറയേണ്ടി വരുമെന്ന് സ്വരാജ് ഫേസ്ബുക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി . എം സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റ് – ചോരയിൽ കേരളത്തെ മുക്കിക്കൊല്ലുന്ന കോൺഗ്രസ്. ജീവിതത്തിൻ്റെ വസന്ത കാലത്ത് നാടിന് പ്രിയങ്കരരായ രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടിരിയ്ക്കുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്‌ DYFI ഭാരവാഹികളായ സഖാക്കൾ മിഥ്ലാജും ഹക്ക് മുഹമ്മദുമാണ് ഇന്നലെ രാത്രിയിൽ അരുംകൊല ചെയ്യപ്പെട്ടത്. കോൺഗ്രസിൻ്റെ കൊലയാളി സംഘമാണ് സഖാക്കളെ വെട്ടിനുറുക്കിയത്. രാഷ്ട്രീയ വിരോധം മൂത്ത് എതിരാളികളെ കൊന്നു തീർക്കാൻ കച്ചകെട്ടിയിറങ്ങിയ കൊലയാളി സംഘം ഇന്നലെ ലക്ഷ്യം കണ്ടു. ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം DYFl മേഖലാ ജോ: സെക്രട്ടറി സ .ഫൈസലിനെ കൊല്ലാൻ ശ്രമിച്ച അതേ കോൺഗ്രസ് ക്രിമിനലുകളാണ് ജയിലിൽ നിന്നിറങ്ങിയ ശേഷം ഇപ്പോൾ മിഥ്ലാജിനെയും ഹക്കി നെയും അരുംകൊല ചെയ്തത്. ഫൈസൽ അന്ന് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടുകയാണുണ്ടായത്. കൊലപാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ RSS നോട്…

    Read More »
  • NEWS

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകം :കോടിയേരി ബാലകൃഷ്ണൻ

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെ തുടർന്ന് സഖാക്കൾ ഹഖ് മുഹമ്മദും മിഥിലാജും കൊലചെയ്യപ്പെട്ടിരിക്കുകയാണ്. നിഷ്ഠൂരമായ ഒരു കൊലപാതകമാണിത്. നേരത്തേയും സി.പി.ഐ.(എം) പ്രവർത്തകന്മാരെ വധിക്കാൻ കോൺഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോൾ നടന്ന സംഭവം കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. രണ്ട് പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത് ഈ സംഭവം ജനങ്ങളിൽ വലിയ അമർഷവും രോക്ഷവും ഉണ്ടാക്കിയിട്ടുണ്ട്. പാർടി പ്രവർത്തകർ ഇൗ ഘട്ടത്തിൽ ആത്മസമീപനം പാലിച്ച് കൊലപാതക പാർടിയായ കോൺഗ്രസ്സിനെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനത്തിൽ ഏർപ്പെടുകയാണ് വേണ്ടത്. സെപ്തംബർ 2 ന് സി പി ഐ (എം)ന്റെ ആഭിമുഖ്യത്തിൽ കരിദിനം ആചരിക്കും അന്നേ ദിവസം ബ്രാഞ്ച് തലത്തിൽ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം. ഈ കൊലപാതകം നടത്തിയവർക്കെതിരെ ശക്തമായ…

    Read More »
  • NEWS

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കൊലപാതകം തന്നെ ,അസത്യം പറഞ്ഞ് പ്രതിപക്ഷ നേതാവ് ഡിവൈഎഫ് ഐ പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കരുത് ,രക്തസാക്ഷികളുടെ കുടുംബങ്ങളെ സംഘടന സംരക്ഷിക്കും ,ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം NewsThen-നോട്

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസ്സ് നടത്തിയ രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം .NewsThen-ന് അനുവദിച്ച അഭിമുഖത്തിൽ ആണ് റഹീം ഇക്കാര്യം പറഞ്ഞത് . ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച രാഷ്ട്രീയ വൈരാഗ്യമാണ് ഇപ്പോൾ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നും റഹീം വ്യക്തമാക്കി .കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്നാണ് താൻ മനസിലാക്കുന്നത് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയോടും റഹീം പ്രതികരിച്ചു .അസത്യം പറഞ്ഞ് പ്രതിപക്ഷ നേതാവ് കേരളത്തിലെ ഡിവൈഎഫ് ഐ പ്രവർത്തകരുടെ ക്ഷമ പരീക്ഷയ്ക്കരുതെന്നു റഹീം പറഞ്ഞു . രക്തസാക്ഷികളുടെ കുടുംബത്തിന്റെ കൂടെ ഡിവൈഎഫ് ഐ ഉണ്ടാകുമെന്നും റഹീം വ്യക്തമാക്കി .കൊലപാതകത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു വരുമെന്നും റഹീം കൂട്ടിച്ചേർത്തു . റഹീമുമായുള്ള അഭിമുഖത്തിലേക്ക് –

    Read More »
  • NEWS

    ഇരട്ടക്കൊലപാതകം നടത്തിയത് കോൺഗ്രസുകാർ അല്ലെന്നു രമേശ് ചെന്നിത്തല

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഭരണ പരാജയം മറച്ചുവെക്കാൻ സിപിഐഎം കോൺഗ്രസിന് മേൽ പഴി ചാരുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു . കോൺഗ്രസ് പാർട്ടി ആരെയും കൊല്ലാനോ പിടിക്കാനോ ഇല്ല .ഭരണം തകർന്നു .അത് മറച്ചുവെക്കാനാണ് കോൺഗ്രസിന് മേൽ കുറ്റം ആരോപിക്കുന്നത് .ജനങ്ങൾ വസ്തുത തിരിച്ചറിയും -രമേശ് ചെന്നിത്തല പറഞ്ഞു . പിടിയിലായത് യൂത്തു കോൺഗ്രസുകാരല്ല .എസ് ഡി പി ഐ ക്കാർ ആണെന്നാണ് താൻ മനസിലാക്കുന്നത് .മേഖലയിൽ രാഷ്ട്രീയ സംഘർഷം ഇല്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു . സർക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് .അത് മറച്ചു വെക്കാനാണ് പുതിയ ആരോപണം .നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു .

    Read More »
  • NEWS

    പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ,സെപ്തംബർ 15 നകം പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ്

    മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനും ആയ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി ഒരു രൂപ പിഴ ശിക്ഷ വിധിച്ചു .പിഴ സെപ്തംബർ 15 നകം അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം .പ്രശാന്ത് ഭൂഷൺ നടത്തിയത് ക്രിമിനൽ കോടതിയക്ഷ്യമാണെന്നു കോടതി വിധിച്ചു . ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി .സെപ്റ്റംബർ രണ്ടിനാണ് അരുൺ മിശ്ര വിരമിക്കുന്നത് .പ്രശാന്ത് ഭൂഷണെ വെറുതെ വിടണം എന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നു .എന്നാൽ മാപ്പു പറഞ്ഞാൽ വെറുതെ വിടാമെന്നായിരുന്നു കോടതിയുടെ നിലപാട് .എന്നാൽ മാപ്പ് പറയാൻ ഭൂഷൺ തയ്യാറായില്ല . ചീഫ് ജസ്റ്റിസുമാർക്കെതിരെ ട്വിറ്ററിലൂടെ നടത്തിയ പരാമർശമാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നയിച്ചത് .ഇന്ത്യയിലെ ജനാധിപത്യം എങ്ങനെ തകർക്കപ്പെട്ടെന്നു തിരിഞ്ഞു നോക്കുമ്പോൾ സുപ്രീ കോടതിയുടെയും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് പ്രത്യേകം രേഖപ്പെടുത്തും എന്നായിരുന്നു വിവാദമായ ഒരു ട്വീറ്റ് .ഇന്ത്യയുടെ ചീഫ്‌ജസ്‌റ്റിസ്‌ നാഗ്‌പുർ രാജ്‌ഭവനിൽ ബിജെപി നേതാവിന്റെ 50 ലക്ഷം വിലയുള്ള ആഢംബര ബൈക്ക്‌…

    Read More »
  • NEWS

    വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ആസൂത്രിതം ,പിന്നിൽ കോൺഗ്രസ് ഗുണ്ടാ സംഘമെന്ന് ഡിവൈഎഫ്ഐ ,കാരണം ലോക്സഭാ തെരഞ്ഞെടുപ്പ് സമയം മുതലുള്ള വൈരാഗ്യം

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം തന്നെ .ലോക്സഭാ തെരഞ്ഞെടുപ്പ് സമയം മുതലുള്ള വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത് .അഞ്ചു പേരടങ്ങുന്ന സംഘമാണ് കൃത്യത്തിൽ പങ്കെടുത്തത് എന്നാണ് സൂചന .ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ വടിവാൾ ഉപയോഗിച്ചാണ് കൊലപാതകം . കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു .മുഖ്യപ്രതി സജിത്താണ് കസ്റ്റഡിയിൽ .വീട്ടിൽ നിന്നാണ് സജിത്തിനെ പിടികൂടിയത് .ഡി വൈ എഫ് ഐ പ്രവർത്തകർ വളഞ്ഞതിനെ തുടർന്ന് പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു . സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു .പിടിയിലായ സജിത്ത് യൂത്ത് കോൺഗ്രസുകാരനാണെന്നു ഡി വൈ എഫ് ഐ നേതാവ് എ എ റഹീം ആരോപിച്ചു .രണ്ടു മാസം മുമ്പ് ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ ഇതേ സംഘം…

    Read More »
Back to top button
error: