“ലോക്ഡൗണായ ഓണം”

ൽ അമൻ മൂവിസും അമ്മാ സിമന്റ്സും അണിയിച്ചു ഒരുക്കുന്ന “ലോക്ഡൗണായ ഓണം” എന്ന ഷോർട്ട് ഫിലിം ചാലക്കുടിയിലെ കലാഭവൻ മണിയുടെ രാമൻ സ്മാരക കലാഗ്രഹത്തിൽ വെച്ച് ഇന്ന് ഉത്രാടം നാളില്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോക്ടര്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രാജൻപിദേവിന്റെ മകൻ ജൂബിൽ രാജൻപിദേവും ചേർന്ന് പ്രകാശനം ചെയ്തു.

എസ്സാര്‍ മീഡിയ യൂ ട്യൂബിലൂടെ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് “ലോക്ഡൗണായ ഓണം” പ്രേക്ഷകരുടെ മുന്നിലെത്തുന്നു.സോഹന്‍ സീനുലാല്‍,സുമേഷ് തമ്പി,അംബിക മോഹന്‍,ദേവീക,പ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീഷ് വെട്ടിയാട്ടില്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമാണ് “ലോക് ഡൗണ്‍ ആയ ഓണം “.

ഇടപ്പളളിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കുട്ടന്‍ ആലപ്പുഴ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് എഴുതുന്നു. നിര്‍മ്മാണം-മുസ്തഫ കെ എ,അസോസിയേറ്റ് ഡയറക്ടര്‍- എം സജയന്‍,അസിസ്റ്റന്റ് ഡയറക്ടര്‍സരുണ്‍ വാസുദേവ്,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രലങ്കാരം-ബിജു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റെനി ജോസഫ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *