NEWS

ചെറുപ്പക്കാരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, PSC യും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദി: ഷാഫി പറമ്പില്‍

തിരുവനന്തപുരം സ്വദേശി അനുവിന്റെ ആത്മഹത്യയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരുംപിഎസ്സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

കേരളത്തിലെ അഭ്യസ്തവിദ്യരായ യോഗ്യതയുളള അര്‍ഹതയുളള ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം നിരാശയുടെ പടുകുഴിയിലേക്കാണ് അവര്‍ ഇന്നത്തെ ദിവസം പോയികൊണ്ടിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് എം.കോം പാസ്സായ അതിനേക്കാള്‍ അധ്വാനിച്ച് പഠിച്ച് പിഎസ്‌സി പരീക്ഷ പാസ്സായി മെയിന്‍ ലിസ്റ്റില്‍ 77-ാമത് റാങ്കുകാരനായിട്ട് വന്ന ഒരു ചെറുപ്പക്കാരന്‍ ഈ ഗവണ്‍മെന്റിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരില്‍ മാത്രം ഈ ഗവണ്‍മെന്റിന്റെ യുവജനങ്ങളെ വെല്ലുവിളിക്കാനുളള തീരുമാനംപ്രകാരവും മുഖ്യമന്ത്രിയുടേയും പിഎസ്‌സി ചെയര്‍മാന്റേയും ധാര്‍ഷ്ഠ്യത്തിന്റെ ഇരയായി ഒരു ചെറുപ്പക്കാരന്റെ വിലപ്പെട്ട ജീവന്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. സിവില്‍ എക്‌സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിലേക്ക് ചെറുപ്പക്കാരന്‍ കുറുക്കുവഴികളിലൂടെ കടന്ന് വന്നതല്ല, സൂത്രത്തില്‍ കടന്ന് കയറിയതല്ല, പിന്‍വാതില്‍ വഴി കടന്ന് കയറിയതുമല്ല. പഠിച്ച് പാസ്സായി കഷ്ടപ്പെട്ട് അധ്വാനിച്ച് കടന്ന് കയറിയതാണ്. ആ ചെറുപ്പക്കാരന്റെ മരണത്തിലേക്ക് തളളി വിട്ടതിന്റെ ഒന്നാംപ്രതി ഈ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും അതിലെ കൂട്ടുപ്രതി കേരളത്തിലെ പിഎസ്‌സിയുടെ ചെയര്‍മാനും പിഎസ് സിയുമാണ് എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി അല്‍പ്പമൊന്ന് നീട്ടണമെന്ന് ഈ നാട്ടുകാര് മുഴുവന്‍ ഈ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചതാണ്. കേരളത്തിലെ മുഴുവന്‍ പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഇതിന് വേണ്ടി ഗവണ്‍മെന്റിന് മുന്നില്‍ നിരന്തരം കാമ്പയിന്‍ നടത്തിയതാണ്. പക്ഷേ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യമായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ ധിക്കാരമായിരുന്നു മറുപടി. ഒരു ദിവസംപോലും ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചില്ല. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക പ്രതീക്ഷിത ഒഴിവുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഈ ഒഴിവനുസരിച്ച് ആ റാങ്ക് ലിസ്റ്റില്‍ വന്ന ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഈ ലിസ്റ്റിന് അല്‍പ്പം കൂടി കാലാവധി കൊടുക്കുകയായിരുന്നെങ്കില്‍ അവരില്‍ പലരും സര്‍ക്കാരിന്റെ തൊഴില്‍ ലഭിക്കുന്നവരായെനെ ഈ അനു ഉള്‍പ്പെടെയുളള ആളുകള്‍ സര്‍ക്കാര്‍ ജോലിക്കാരായി മാറിയേനെ. പക്ഷേ ഇന്ന് ജോലി ഇല്ലാ എന്ന് മാത്രമല്ല ആ ചെറുപ്പക്കാരന് ജീവനില്ലാത്ത അവസ്ഥയിലേക്ക് ഗവണ്‍മെന്റ് കാര്യങ്ങള്‍ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുകയാണ്. എന്തായിരുന്നു ഒരല്‍പ്പം പോലും ഈ ലിസ്റ്റ് നീട്ടികൊടുക്കാന്‍ കഴിയില്ല എന്ന ഗവണ്‍മെന്റിന്റെ വാശിയുടെ പിറകില്‍. വേറൊരു ലിസ്റ്റ് നേരത്തെ തയ്യാറായിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കാം പക്ഷേ അതിന് ഗവണ്‍മെന്റ് ഒരതരത്തിലുളള തീരുമാനവും അതിന് അനുകൂലമായിട്ട് ഉണ്ടായില്ല. വേറൊരു ലിസ്റ്റ് ഇല്ലായിരുന്നു. പിന്നെ എന്തിനാണ് ഈ ലിസ്റ്റിന്റെ കാലാവധി നീട്ടി കൊടുക്കാതെ ഇതിനെ അവസാനിപ്പിച്ചത്. ഷാഫി ചോദിച്ചു.

Signature-ad

ബക്കറ്റിൽ തൊഴിൽ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, PSC യും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദി. കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോൺഗ്രസ്സ് ഉണ്ടാകും. ഷാഫി പറഞ്ഞു.

https://www.facebook.com/shafiparambilmla/videos/312988253460088/

Back to top button
error: