Month: August 2020
-
NEWS
റോഷിയോ മോൻസോ,ആരെ അനുസരിക്കണം? കേരള കോൺഗ്രസിൽ സർവത്ര പ്രതിസന്ധി
നിയമസഭയിൽ എടുക്കേണ്ട നിലപാടിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് -ജോസ് കെ മാണി പക്ഷങ്ങൾ വീണ്ടും ഇടയുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ്, അവിശ്വാസ പ്രമേയം എന്നീ വിഷയങ്ങളിൽ ആണ് ഇപ്പോഴത്തെ തർക്കം. നിർദേശമാണോ വിപ്പാണോ നൽകുക എന്നതാണ് പ്രധാനം. പാർട്ടി നിർദേശം ലംഘിച്ചാൽ പരമാവധി പാർട്ടി നടപടിയെ ഉണ്ടാകൂ. എന്നാൽ വിപ്പ് ലംഘിച്ചാൽ സങ്കീർണമാകും. ഇപ്പോൾ ജോസ് കെ മാണി വിഭാഗം യു ഡി എഫിൽ നിന്ന് മാറി നിൽക്കുകയാണ്. നിയമസഭയിലും സ്വതന്ത്ര നിലപാട് എന്നാണ് അവർ ആവർത്തിക്കുന്നത്. പി ജെ ജോസഫ് യു ഡി എഫിന് ഒപ്പം തന്നെയാണ്. കേരള കോൺഗ്രസ് പിളരും മുമ്പ് നിയമസഭാ കക്ഷിയുടെ വിപ്പ് റോഷി അഗസ്റ്റിൻ ആണ്. റോഷി ഇപ്പോൾ ജോസിനൊപ്പം ആണ്. റോഷി വിപ്പ് നൽകുക ആണെങ്കിൽ യു ഡി എഫിന് പ്രതികൂലമോ സ്വതന്ത്ര നിലപാടോ സ്വീകരിക്കണം എന്നാകും. വിപ്പ് നൽകുക ആണെങ്കിൽ ജോസഫ് പക്ഷത്തിനും നൽകും. എന്നാൽ പാർട്ടി പിളർന്ന ശേഷം ജോസഫ്…
Read More » -
TRENDING
നിഖില വിമലിന്റെ തമിഴ് ചിത്രം, ” ഒമ്പതു കുഴി സമ്പത്ത് “
ലൗ 24×7,അരവിന്ദന്റെ അതിഥികള്‍,ഞാന്‍ പ്രകാശന്‍ എന്നി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ യുവതാരമായി മാറിയ നിഖില വിമല്‍ അഭിനയിക്കുന്ന സിനിമയാണ് ” ഒമ്പതു കുഴി സമ്പത്ത് “. ജാ. പശുപതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം ബാലാജി നായകനാവുന്നു. അപ്പുകുട്ടി,വിശാലാക്ഷി,സാമി,വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍. ഏയ്റ്റി ട്വന്റി പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്ത് കുമാര്‍ ബാലു,ജി കെ തിരുനവുക്കരശ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൊലഞ്ചി കുമാര്‍ നിര്‍വ്വഹിക്കുന്നു.നാ. മുത്തുകുമാര്‍,കാര്‍ത്തിക് നിത എന്നിവരുടെ വരികള്‍ക്ക് വി എ ചാര്‍ളി സംഗീതം പകരുന്നു.എഡിറ്റര്‍-ദീന. ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയത്തിന്ന് പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ത്രില്ലര്‍ ചിത്രം റീഗല്‍ ടാക്കീസ് റിലീസ് ചെയ്യും. പി ആര്‍ ഒ- എ എസ് ദിനേശ്
Read More » -
TRENDING
നിങ്ങളിൽ പലരും ജോലി സ്ഥലത്ത് നിന്നും അല്ലെങ്കിൽ പഠിക്കുന്നിടത്തു നിന്നും നാട്ടിൽ എത്തി തിരിച്ചു പോകണോ എന്ന ചിന്തയിൽ ആയിരിക്കുമല്ലോ, അവർക്കായി കുറച്ചു നിർദ്ദേശങ്ങൾ നൽകാം-മുരളി തുമ്മാരുകുടി
നാട്ടിൽ എത്തി തിരിച്ചു പോകണോ എന്ന ചിന്തയിൽ ഉള്ളവർക്ക് ചില നിർദേശങ്ങളുമായി ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിർദേശങ്ങൾ പങ്കു വച്ചത്. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് – കൊറോണക്കാലത്തെ വിമാനയാത്ര .. ഓണമൊക്കെ കഴിഞ്ഞിട്ട് സെപ്റ്റംബറിൽ തിരിച്ചു ജനീവക്ക് പോകാം എന്നാണ് പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ബെയ്‌റൂട്ടിലെയും മൗറീഷ്യസിലെയും ദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്ലാൻ മാറ്റേണ്ടി വന്നു. ഇന്നലെ ജനീവയിൽ തിരിച്ചെത്തി. ഇനി പതുക്കെ യാത്രകളുടെ കാലം വീണ്ടും വരികയാണ്. നാട്ടിൽ നിന്നും തിരിച്ച് ജനീവയിൽ എത്താൻ അല്പം ബുദ്ധിമുട്ടൊക്കെ ഉണ്ടാകും എന്നാണ് കരുതിയത്. പക്ഷെ ചെറിയ ചില അസൗകര്യങ്ങൾ ഒഴിച്ചാൽ എല്ലാം സ്മൂത്ത് ആയിരുന്നു. കൊച്ചിയിൽ നിന്നും ഡൽഹി, ഡൽഹിയിൽ നിന്നും ആംസ്റ്റർഡാം അവിടെ നിന്നും സൂറിക്, പിന്നെ ട്രെയിനിൽ ജനീവ. സാധാരണ ദുബായി വഴി പന്ത്രണ്ട് മണിക്കൂറുകൊണ്ട് ജനീവയിൽ എത്തുന്നത് ഇരുപത്തി ഏഴു മണിക്കൂർ എടുത്തു. യാത്രയിൽ വലിയ പരിശോധനകൾ ഒക്കെ ഉണ്ടാകും…
Read More » -
NEWS
ആർകിടെക്ട് ശങ്കറിനെ വേണ്ടാത്ത സർക്കാരോ? വൈറലായ വീഡിയോക്ക് ഫലം ഉണ്ടാകുമോ?
സർക്കാർ പണം നൽകാത്തത് കൊണ്ട് നിലനിൽക്കാൻ ആവുന്നില്ല എന്ന ആർകിടെക്ട് ശങ്കറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. വിവിധ സർക്കാർ ഏജൻസികൾ കുടിശിക വരുത്തിയതിനാൽ മുന്നോട്ട് പോകാൻ ആകുന്നില്ല എന്നായിരുന്നു ശങ്കർ വിഡിയോയിൽ പറഞ്ഞത്. സംസ്ഥാനത്തെ മിക്ക വകുപ്പുകളിൽ നിന്നും പണം കിട്ടാൻ ഉണ്ടെന്ന് ശങ്കർ വെളിപ്പെടുത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപ കല്പനക്ക് മാത്രം 3 കോടി രൂപ കിട്ടാൻ ഉണ്ട്. https://m.facebook.com/story.php?story_fbid=10223247996417047&id=1498220418 പണം നൽകാത്ത സർക്കാർ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു ഉൾപ്പെടെ ഉള്ളവർ ശങ്കറിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Read More » -
TRENDING
എണ്ണിയെണ്ണി ചോദിക്കും, ആർക്കിടെക്റ്റ് ശങ്കറിന്റെ ദുഃഖം പങ്കിട്ട് പിണറായി സർക്കാരിനെതിരെ ജോയ് മാത്യു
എൽ ഡി എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ആർക്കിടെക്റ്റ് ശങ്കറിന്റെ ജീവിതം ചൂണ്ടിക്കാട്ടി ഫേസ്ബുക് കുറിപ്പിലാണ് വിമർശനം. ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് – ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും സ്വർണ്ണവും സ്വപ്നയും വിഹരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളിൽ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് മലയാളി. ഇത്രയും പറയാൻ കാര്യം ,ഇന്നലെ രാത്രി എന്റെ കാഴ്ചയിൽ തടഞ്ഞ ദുഖകരമായ ഒരു വീഡിയോ ആണ്. കേരളത്തിലെ എന്നല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ആർക്കിടെക്ടാണ് ശങ്കർ.ചെലവ് കുറഞ്ഞ കെട്ടിട നിർമ്മാണ പദ്ധതികളുടെ അമരക്കാരൻ. മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന പാവപ്പെട്ടവർക്ക് പാർപ്പിടം എന്ന സങ്കല്പം യാഥാർഥ്യമാക്കിയ ആൾ . മാറി മാറി വന്ന ഗവർമ്മന്റുകൾക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഹെബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവർക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിർമ്മിച്ച് നൽകിയിട്ടുള്ളത്.കൂടാതെ ഗവർമെന്റിന്റെ തന്നെ വിവിധ കെട്ടിടങ്ങൾ ഏറ്റവും ചെലവ് കുറച്ചും കാലാവസ്ഥാനയോജ്യമായ…
Read More » -
NEWS
സിപിഐഎമ്മിനെ അമ്പരപ്പിച്ച് സിപിഐ, സഖാവിന്റെ മണ്ണ് ഇനി സിപിഐക്ക് സ്വന്തം, ഇവിടെ ഉയരുക കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിളംബരം ചെയ്യുന്ന രക്ത സ്മാരകം
https://youtu.be/px9P2qo6Nas സഖാവ് എന്ന് വിളിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷത്തിന് ആദ്യം ഓർമ വരുന്നത് ഒരാളെയാണ്, സഖാവ് പി കൃഷ്ണപിള്ള. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം കൃഷ്ണപിള്ള ആരുടെ സ്വന്തം എന്ന കാര്യത്തിൽ തുടങ്ങിയ തർക്കം ഇന്നും തുടരുന്നു. 1948 ഓഗസ്റ്റ് 19നാണ് കൃഷ്ണപിള്ള മരിക്കുന്നത്. ആലപ്പുഴ മുഹമ്മയിൽ കയർ തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിയുമ്പോൾ ആണ് സഖാവ് പാമ്പു കടിയേറ്റ് മരിക്കുന്നത്. ആ സംഭവത്തിനു ഇന്നേക്ക് 72 വർഷം തികയുന്നു. കൃഷ്ണപിള്ളയുടെ പാരമ്പര്യം ചേർത്ത് നിർത്താൻ സിപിഐഎമ്മിനെക്കാൾ ഒരുപടി മുന്നിൽ എത്തിയിരിക്കുക ആണ് സിപിഐ. വൈക്കത്ത് കൃഷ്ണപിള്ളയുടെ ജന്മഗൃഹം സിപിഐ വീണ്ടെടുത്തു. പറൂർ തറവാട്ടിൽ ആണ് കൃഷ്ണപിള്ളയുടെ ജനനം. തറവാടും ഒന്നര ഏക്കർ ഭൂമിയുമാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. കൃഷ്ണപിള്ള ഗൃഹനാഥൻ ആയപ്പോൾ നിവർത്തി ഇല്ലാതെ സ്വത്ത് ഭാഗം വച്ചു. അന്ന് രണ്ടായിരം രൂപയ്ക്കാണ് പുരയിടം തീറു കൊടുത്തത്. സഹോദരനും സഹോദരിക്കുമായി ഈ തുക പങ്കുവച്ചു. പിന്നാലെ തിരിച്ചെത്തുമ്പോൾ ആയിരം രൂപ തന്നാൽ മതി…
Read More » -
NEWS
കായംകുളത്ത് സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്നു
കായംകുളത്ത് സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്നു. ക്വറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങുകയായിരുന്നു. വൈദ്യൻ വീട്ടിൽ സിയാദ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. ചൊവാഴ്ച രാത്രി പത്ത് മണിയോടെ ഫയർ സ്റ്റേഷന് സമീപമുള്ള റോഡിൽ ആയിരുന്നു സംഭവം. ആസൂത്രിതമായിരുന്നു കൊലപാതകം. കുത്തേറ്റ് റോഡിൽ കിടന്ന സിയാദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. നിരവധി കേസുകളിൽ പ്രതി ആയ വെറ്റ മുജീബിനെ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് തിരയുന്നുണ്ട്. എരുവ ലോക്കൽ കമ്മിറ്റിയിൽ എംഎസ്എംസി ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സിയാദ്.
Read More » -
NEWS
ഹരീഷിന്റെ കൊലപാതകം : അന്വേഷണം അടുത്ത പരിചയക്കാരെ കേന്ദ്രീകരിച്ച്
കാസർഗോഡ്: കുമ്പള നായിക്കാപ്പിലെ ഭഗവതി ഓയിൽമിൽ ജോലിക്കാരനായ, മാധവൻ – ഷീല ദമ്പതികളുടെ മകൻ ഹരീഷിനെ (38) വെട്ടിയത് വീട്ടിലേക്കുള്ള വഴിയിൽ വെച്ച്. തലയ്ക്കേറ്റ മാരകമായ വെട്ടാണ് യുവാവിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചുമട്ടിറക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷമാണത്രേ കൊലപാതക കാരണം. രണ്ട് ദിവസം മുമ്പ് ചുമട്ടിറക്കുന്നതിനെച്ചൊല്ലി ഹരീഷും ചിലരും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതിലുള്ള പ്രതികാരമായിരിക്കാം ഹരീഷിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ സംശയം. ഹരീഷിൻ്റെ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ചൊവ്വാഴ്ച ഇക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനയക്കും. ചെങ്കള, നായനാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം ഇപ്പോൾ. വഴിയിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ഹരീഷിനെ വഴിയാത്രക്കാർ കണ്ടത്. ഉടൻ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. 15 വർഷമായി നായിക്കാപ്പിലെ ഭഗവതി ഓയിൽ മില്ലിലെ ജോലിക്കാരനാണ് ഹരീഷ്. പറയത്തക്ക ശത്രുക്കളൊന്നും ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. രണ്ട്…
Read More » -
NEWS
അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; 103 വയസുകാരന് കോവിഡ് മുക്തി
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രായമായവരില്‍ വളരെയധികം ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കോവിഡില്‍ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേട്ടമാണ്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ…
Read More » -
NEWS
ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ
1. കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച്ച വരുത്തിയതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി. രോഗപ്രതിരോധത്തിലും കേസെടുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാരോപിച്ച് ഒരു ഡിവൈഎസ്പിക്കും 18 സിഐമാര്‍ക്കും എസ്പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 2. മൂന്നാറിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി ഉയര്‍ന്നു. ഇന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമത് കണ്ടെത്തിയത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇനി ഒന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. 3. യുഎഇ കോണ്‍സുല്‍ ജനറല്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറുകാരായ യൂണിടാക് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചെന്ന വാദവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം, സ്വപ്നപ്രഭ സുരേഷ് ലോക്കറില്‍…
Read More »