Breaking NewsKeralaNEWS

ഉമ്മ മരിച്ചതിൽ പിന്നെ കടുത്ത മാനസിക വിഷമത്തിൽ, യുവതി ഒന്നര വയസുള്ള മകനേയുമെടുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

മലപ്പുറം: തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. യുവതിയുടേത് ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹ്യക്കുറിപ്പ് പോലീസിന് ലഭിച്ചു.

ഇരുവരെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരിച്ചിലിൽ കിണറ്റിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അതേസമയം ഇർഫാനയുടെ മാതാവ് ഒരു മാസം മുൻപാണ് മരിച്ചത്. മാതാവിന്റെ മരണത്തെത്തുടർന്ന് ഇർഫാന കടുത്ത മാനസികവിഷമം അനുഭവിച്ചിരുന്നതായി പോലീസ് പറയുന്നു. വിദേശത്തുനിന്ന് കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ പിതാവ് ഇബ്രാഹം പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: