കായംകുളത്ത് സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്നു

കായംകുളത്ത് സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്നു. ക്വറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങുകയായിരുന്നു. വൈദ്യൻ വീട്ടിൽ സിയാദ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. ചൊവാഴ്ച രാത്രി പത്ത് മണിയോടെ ഫയർ സ്റ്റേഷന് സമീപമുള്ള റോഡിൽ ആയിരുന്നു സംഭവം.

ആസൂത്രിതമായിരുന്നു കൊലപാതകം. കുത്തേറ്റ് റോഡിൽ കിടന്ന സിയാദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. നിരവധി കേസുകളിൽ പ്രതി ആയ വെറ്റ മുജീബിനെ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് തിരയുന്നുണ്ട്. എരുവ ലോക്കൽ കമ്മിറ്റിയിൽ എംഎസ്എംസി ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സിയാദ്.

Leave a Reply

Your email address will not be published. Required fields are marked *