ആർകിടെക്ട് ശങ്കറിനെ വേണ്ടാത്ത സർക്കാരോ? വൈറലായ വീഡിയോക്ക് ഫലം ഉണ്ടാകുമോ?

സർക്കാർ പണം നൽകാത്തത് കൊണ്ട് നിലനിൽക്കാൻ ആവുന്നില്ല എന്ന ആർകിടെക്ട് ശങ്കറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. വിവിധ സർക്കാർ ഏജൻസികൾ കുടിശിക വരുത്തിയതിനാൽ മുന്നോട്ട് പോകാൻ ആകുന്നില്ല എന്നായിരുന്നു ശങ്കർ വിഡിയോയിൽ പറഞ്ഞത്‌. സംസ്ഥാനത്തെ മിക്ക വകുപ്പുകളിൽ നിന്നും പണം കിട്ടാൻ ഉണ്ടെന്ന് ശങ്കർ വെളിപ്പെടുത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപ കല്പനക്ക് മാത്രം 3 കോടി രൂപ കിട്ടാൻ ഉണ്ട്.

https://m.facebook.com/story.php?story_fbid=10223247996417047&id=1498220418

പണം നൽകാത്ത സർക്കാർ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു ഉൾപ്പെടെ ഉള്ളവർ ശങ്കറിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *