നിഖില വിമലിന്റെ തമിഴ് ചിത്രം, ” ഒമ്പതു കുഴി സമ്പത്ത് “

ലൗ 24×7,അരവിന്ദന്റെ അതിഥികള്‍,ഞാന്‍ പ്രകാശന്‍ എന്നി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ യുവതാരമായി മാറിയ നിഖില വിമല്‍ അഭിനയിക്കുന്ന സിനിമയാണ് ” ഒമ്പതു കുഴി സമ്പത്ത് “.

ജാ. പശുപതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം ബാലാജി നായകനാവുന്നു.
അപ്പുകുട്ടി,വിശാലാക്ഷി,സാമി,വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍.

ഏയ്റ്റി ട്വന്റി പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്ത് കുമാര്‍ ബാലു,ജി കെ തിരുനവുക്കരശ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൊലഞ്ചി കുമാര്‍ നിര്‍വ്വഹിക്കുന്നു.നാ. മുത്തുകുമാര്‍,കാര്‍ത്തിക് നിത എന്നിവരുടെ വരികള്‍ക്ക് വി എ ചാര്‍ളി സംഗീതം പകരുന്നു.എഡിറ്റര്‍-ദീന.
ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയത്തിന്ന് പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ത്രില്ലര്‍ ചിത്രം റീഗല്‍ ടാക്കീസ് റിലീസ് ചെയ്യും.
പി ആര്‍ ഒ- എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *