Month: August 2020
-
NEWS
പെണ്ണുങ്ങളെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിയന്ത്രിക്കണമെന്ന്,ഇല്ലെങ്കിൽ പ്രശ്നമാണെന്ന് ,യോഗിയെ മോഡി നിയന്ത്രിക്കുമോ ?
അല്ലെങ്കിലും യോഗിമാർ അങ്ങിനെയാണ് .കലിപ്പ് മുഴുവൻ പെണ്ണുങ്ങളോടാണ് .ഇതാദ്യമായല്ല യോഗി ആദിത്യനാഥിലെ മനുവാദി പെണ്ണുങ്ങൾക്കെതിരെ തിരിയുന്നത് .സ്ത്രീകൾക്ക് സ്വതന്ത്രർ ആകാൻ കഴിയില്ലെന്നാണ് യോഗിയുടെ കണ്ടെത്തൽ .സ്ത്രീകളുടെ ഊർജം നിയന്ത്രിക്കണമത്രേ .അല്ലെങ്കിൽ അത് പാഴായി പോകുകയോ അപകടകാരണമാകുകയോ ചെയ്യുമത്രേ . യോഗി അങ്ങിനെ വായിൽ തോന്നിയത് പറയില്ല.യോഗി ഉൾക്കൊള്ളുന്ന ആശയ ധാരയുടെ ഭാഗമാണ് അത് .ആർ എസ് എസിൽ പെണ്ണുങ്ങളെ ചേർക്കുമോ എന്ന് ചോദിച്ച് നോക്ക് .ആ സംഘടനക്ക് ആ ശീലമില്ലെന്ന് .വേണമെങ്കിൽ ഒരു പെൺ സംഘടന സെറ്റ് അപ് ചെയ്തിട്ടുണ്ടെന്നു പറയും . ‘ന സ്ത്രീ സ്വാതന്ത്ര്യം അർഹതി’ എന്ന മനു ലൈൻ ആണ് ഇവരുടെയൊക്കെ ഉള്ളിലിരുപ്പ് .യോഗി ഒരിക്കൽ അബദ്ധത്തിൽ പെടുകയോ വിവാദത്തിൽ പെടുകയോ ചെയ്തു എന്നാണ് കരുതുന്നതെങ്കിൽ തെറ്റി .ഇതാദ്യമായല്ല യോഗി ഇത് പറയുന്നത് .ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയി ചുമതല ഏറ്റപ്പോൾ തന്നെ സ്ത്രീകളോടുള്ള കലിപ്പ് പുള്ളി തീർത്തതാണ് . ‘എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം ‘ഇതാണ് യോഗിയുടെ ഉത്തർപ്രദേശിലെ…
Read More » -
സർക്കാരിനെതിരായ വാർത്തകൾ വ്യാജ വാർത്തയെന്ന പേരിൽ ചാപ്പയടിക്കുന്നു,അപ്രിയ സത്യങ്ങളെ മുളയിലേ നുള്ളാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ വിരുദ്ധ വാർത്തകൾക്ക് മേലെ വ്യാജവാർത്തയെന്ന ചാപ്പയടിച്ചു മാധ്യമപ്രവർത്തകരെ സൈബർ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുകായാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ പ്രസിൽ നിന്നും ഒ.എം.ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് വാർത്ത എഴുതിയ മാധ്യമ പ്രവർത്തകനോട് വിശദീകരണം പോലും ചോദിക്കാതെ വ്യാജ വാർത്ത എന്ന ചാപ്പയടിച്ചു പി.ആർ.ഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രസിൽ നിന്നും ഒ.എം.ആറിന്റെ രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടതായും ബൈൻഡറെ സസ്‌പെൻഡ് ചെയ്തു കഴിഞ്ഞ പതിനൊന്നാം തീയതി അച്ചടി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഈ വാർത്ത മാധ്യമം പത്രം പ്രസിദ്ധീകരിച്ചിരുന്നു.ഈ വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു താൻ കത്ത് നൽകിയിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പി.ആർ.ഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്.അച്ചടി, പിആർ.ഡി.എന്നീ രണ്ട് വകുപ്പുകളൂം മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ അഴിമതിയും ക്രമക്കേടും നടക്കുന്നത്…
Read More » -
TRENDING
നെറ്റ്മെഡിലെ ഭൂരിപക്ഷ ഓഹരി കരസ്ഥമാക്കി റിലയൻസ് റീട്ടെയിൽ
നെറ്റ്മെഡിലെ ഭൂരിപക്ഷ ഓഹരി 620 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിൽ സ്വന്തമാക്കി ഓഗസ്റ്റ് 19, 2020: റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡ് 620 കോടി രൂപയ്ക്ക് ഡിജിറ്റൽ ഫാർമ സംരംഭമായ നെറ്റ്മെഡിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ നിക്ഷേപം വൈറ്റാലിക്കിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിൽ 60 ശതമാനം കൈവശവും അനുബന്ധ സ്ഥാപനങ്ങളുടെ 100 ശതമാനം നേരിട്ടുള്ള ഇക്വിറ്റി ഉടമസ്ഥാവകാശവും പ്രതിനിധീകരിക്കുന്നു. വൈറ്റാലിക് ഹെൽത്തും അനുബന്ധ സ്ഥാപനങ്ങളും (ട്രെസാര ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്മെഡ്സ് മാർക്കറ്റ് പ്ലേസ് ലിമിറ്റഡ്, ദാദ ഫാർമ ഡിസ്ട്രിബ്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്) മൊത്തത്തിൽ നെറ്റ്മെഡ്സ് എന്നറിയപ്പെടുന്നു. ഇന്ത്യയിലെ എല്ലാവർക്കും ഡിജിറ്റൽ ആക്സസ് നൽകാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുമായി ഈ നിക്ഷേപം യോജിക്കുന്നു. നെറ്റ്മെഡ്സ്മായ പങ്കാളിത്തം റിലയൻസ് റീട്ടെയിലിനു നല്ല നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷാ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ കൊമേഴ്‌സ് നിർദ്ദേശത്തെ വിശാലമാക്കുകയും ചെയ്യുന്നു എന്ന് റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡ് (ആർആർവിഎൽ) ഡയറക്ടർ ഇഷാ അംബാനി പറഞ്ഞു. 2015ൽ സംയോജിപ്പിച്ച്, വൈറ്റാലിക്കും അനുബന്ധ സ്ഥാപനങ്ങളും ഫാർമ വിതരണം, വിൽപ്പന, ബിസിനസ്…
Read More » -
NEWS
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും ഒരാള്‍ കോണ്‍ഗ്രസ് തലപ്പത്ത് വരട്ടെ, അദ്ദേഹം എന്റെ ബോസായിരിക്കും-പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ്സിന് മറ്റൊരു തലവന്‍ വരേണ്ട സമയമായിരിക്കുന്നു. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ അദ്ദേഹം എന്റേ ബോസായിരിക്കും. രാഹുല്‍ ഗാന്ധിയും എന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ട് ഇന്ത്യ ടുമോറോ: കോണ്‍വര്‍സേഷന്‍സ് വിത്ത് ദ നെക്‌സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ റീഡേഴ്‌സ് എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍ നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് നാളെ അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ ആന്‍ഡമാനിലേക്കും നിക്കോബാറിലേക്കും പോകും, മാത്രമല്ല പാര്‍ട്ടി അതിന്റേതായ വഴി കണ്ടെത്തണമെന്നും ഞാന്‍ ചി്ന്തിക്കുന്നു. പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസിന്റെ തലപ്പത്ത് നിന്നും 2019 ഇലക്ഷന്‍ തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജി വെച്ചത്. തുടര്‍ന്ന് താല്‍ക്കാലിക അധ്യക്ഷയായി സോണിയ ഗാന്ധി തിരിച്ചെത്തി. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായ ആവശ്യം ഉയരുമ്പോളും ഇനിയുടനെ രാഹുല്‍ തിരികെയില്ല എന്ന സൂചനയാണ്…
Read More » -
NEWS
മോഡിഫൈഡ് ഇന്ത്യയിൽ നിന്ന് സുഖമായി മുങ്ങിയ കള്ള സ്വാമി നിത്യാനന്ദ ഇന്ത്യയെ വെല്ലുവിളിക്കുന്നു ,ബാങ്ക് ഓഫ് കൈലാസയും കറൻസിയും ഉടനെന്ന് പ്രഖ്യാപനം
സ്വപ്ന സുരേഷ് കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് മുങ്ങിയപ്പോൾ കേരള സർക്കാരിനെ ആരോപണങ്ങളിൽ മുക്കിയ ബിജെപിക്കാരോട് ഒരു ചോദ്യം -ഒരു രാജ്യത്തെ മൊത്തം വെല്ലുവിളിച്ച് സുഖമായി ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട നിത്യാനന്ദ എന്ന ഫ്രോഡ് സ്വാമിയെ കുറിച്ച് ഇപ്പോൾ നിങ്ങൾ എന്ത് പറയുന്നു ?ഇപ്പോൾ ശൂന്യതയിൽ നിന്ന് ഉതിർക്കുന്ന ചോദ്യം അല്ല ഇത് .സ്വാമി നിത്യാനന്ദ എന്ന കള്ള സ്വാമി ഇപ്പോൾ ഇന്ത്യ എന്ന മഹാരാജ്യത്തെ തന്നെ വെല്ലുവിളിക്കുകയാണ് .ധൈര്യമുണ്ടെങ്കിൽ എന്നെ പിടിക്കൂ എന്ന് പറയുകയാണ് .മോദിയെ ആണ് വെല്ലുവിളിക്കുന്നത് .56 ഇഞ്ച് വിരിവിന്റെ ശക്തികൊണ്ട് ഈ കള്ള സ്വാമിയെ രാജ്യത്തെത്തിച്ച് വിചാരണ ചെയ്യാൻ ചങ്കൂറ്റമുണ്ടോ? ഓഗസ്റ്റ് 22 നു റിസർവ് ബാങ്ക് ഓഫ് കൈലാസ നിലവിൽ വരികയാണെന്നാണ് നിത്യാനന്ദയുടെ പ്രഖ്യാപനം .അദ്ദേഹത്തിന്റെ രാജ്യത്ത് പുതിയ കറൻസിയും ഉണ്ടാവുമത്രെ .ഇന്ത്യയിൽ നിന്ന് സുഖമായി മുങ്ങിയ ശേഷം ഒരു ദ്വീപ് വാങ്ങി അവിടെ ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചിരിക്കുകയാണ് കള്ളസ്വാമി . റിസർവ ബാങ്ക്…
Read More » -
NEWS
കോവിഡിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന,കോവിഡ് യുവാക്കളിൽ പടർന്നു പിടിക്കുന്നു
കോവിഡ് യുവാക്കളിൽ പടർന്നു പിടിക്കുകയാണെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് .കൊറോണ വൈറസിന്റെ പ്രധാന വാഹകർ യുവാക്കൾ ആണത്രേ .രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൽ യുവാക്കൾ ആണത്രേ പ്രധാന രോഗ വാഹകർ . ഏഷ്യയിൽ വിവിധ രാജ്യങ്ങളിൽ ആദ്യഘട്ടത്തിൽ കോവിഡ് കുറവായിരുന്നു .എന്നാൽ സമീപ ആഴ്ചകളിൽ ഇത് വല്ലാതെ കൂടി .അതും യുവാക്കളിൽ .ഫെബ്രുവരി 24 മുതൽ ജൂലൈ 24 വരെയുള്ള കാലയളവിൽ 20 വയസു മുതൽ 40 വയസു വരെയുള്ളവരുടെ രോഗ ബാധയിൽ വൻ വർധന ഉണ്ടായെന്നു പഠനങ്ങൾ തെളിയിക്കുന്നു .ഇവർ രോഗവ്യാപനത്തിനു കാരണമാകുന്നതാണ് കണ്ടെത്തിയിട്ടുണ്ട് . ഓസ്‌ട്രേലിയ ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ സമീപ ആഴ്ചയിൽ രോഗബാധിതർ ആയവരിൽ ഭൂരിഭാഗവും യുവാക്കളാണ് .ജപ്പാനിൽ സമീപകാലത്ത് ഉണ്ടായ രോഗികളിൽ 65 ശതമാനവും യുവാക്കൾ ആണ് . ചെറുപ്പക്കാരായ രോഗികൾ രോഗലക്ഷണങ്ങൾ അങ്ങിനെ പ്രകടിപ്പിക്കാറില്ല .ഈ പശ്‌ചാത്തത്തിലാണ് രോഗ വ്യാപനം വർധിക്കുന്നത് .
Read More » -
TRENDING
ഐഎം വിജയനും രാജിയും, രവി മേനോന്റെ കുറിപ്പ്
ഇന്ത്യൻ ഫുട്ബാളർ ഐ എം വിജയനും ഭാര്യ രാജിയ്ക്കും വിവാഹ വാർഷിക ആശംസകൾ നേരുകയാണ് മാധ്യമ പ്രവർത്തകൻ രവി മേനോൻ. ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്-രവി മേനോൻ ഫേസ്ബുക് കുറിപ്പിൽ ഓർമിപ്പിക്കുന്നു. രവി മേനോന്റെ ഫേസ്ബുക് കുറിപ്പ് – വിജയനും രാജിയ്ക്കും ആശംസകൾ ————————- ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്. കാലം കടന്നുപോയത് എത്ര വേഗം! വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വിജയൻ കാണാൻ വന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നു. പ്രണയവും പ്രതീക്ഷയും സ്നേഹവും ആഹ്ളാദവും മിന്നിമറയുന്നുണ്ടായിരുന്നു ആ കണ്ണുകളിൽ. “രവിയേട്ടാ, ഇത് ഞാൻ കൊൽക്കത്തേന്ന് രാജിക്ക് വേണ്ടി വാങ്ങിക്കൊണ്ടന്ന സാര്യാണ് ട്ടാ. എങ്ങനേണ്ട്?.”– നിഷ്കളങ്കമായി വിജയൻറെ ചോദ്യം. ബൂട്ടുകളിൽ അണയാത്ത അഗ്നിയുമായി ഈറ്റപ്പുലിയെ പോലെ എതിർ ഗോൾമുഖങ്ങളിൽ വട്ടം ചുറ്റുന്ന സ്‌ട്രൈക്കറെയല്ല ആ കണ്ണുകളിൽ ഞാൻ കണ്ടത്; പ്രണയലോലനായ ഒരു കാമുകനെയാണ്. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുമ്പോഴും ഉള്ളിൽ നാട്ടിൻപുറത്തിന്റെ നൈർമ്മല്യം കെടാതെ കാത്തുസൂക്ഷിക്കുന്ന…
Read More » -
NEWS
പരിസ്ഥിതി ആഘാത നിർണയം സംബന്ധിച്ച കരട് വിജ്ഞാപനത്തിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി 60 ദിവസത്തേക്കുകൂടി നീട്ടണം :ബിനോയ് വിശ്വം
തിരുവനന്തപുരം: പരിസ്ഥിതി ആഘാത നിർണയം സംബന്ധിച്ച കരട് വിജ്ഞാപനം 22 പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി 60 ദിവസത്തേക്കുകൂടി നീട്ടണമെന്ന് സിപിഐ പാർലമെന്ററി പാർട്ടിനേതാവും ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ നേരിട്ട് ബാധിക്കുന്ന വലിയവിഭാഗം ജനങ്ങൾ ഈ രണ്ടു ഭാഷകളും എഴുതാനോ വായിക്കാനോ അറിയാത്തവരാണ്. അതുകൊണ്ട് ഈ പ്രക്രിയയിൽ നിന്ന് അവർപുറത്താകാനിടയാകുമെന്ന് ബിനോയ് വിശ്വം കേന്ദ്ര വനം പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കർക്ക് നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി. കോടതിയുടെ ഇടപെടലുണ്ടായിട്ടും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുന്ന 22ഭാഷകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. പ്രസ്തുതഭാഷകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനും ബന്ധപ്പെട്ട എല്ലാവരുമായുമുള്ള അഭിപ്രായ രൂപീകരണത്തിനായി ആദിവാസി മേഖലകളിൽ പ്രത്യേകിച്ച് പൊതുചർച്ച സംഘടിപ്പിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
Read More » -
NEWS
അമ്മയെ കുത്തുന്നതിന് മുമ്പ് എന്നെ ആക്രമിച്ചു, ലിൻസിയുടെ ക്രൂരത വിവരിച്ച് ഭർത്താവ്
നിരണം കൊമ്പശ്ശേരിയിൽ ഭർതൃ മാതാവിനെ കുത്തിക്കൊന്ന മരുമകൾ മകനായ ഭർത്താവിനെയും ആക്രമിച്ചതായി വെളിപ്പെടുത്തൽ. അമ്മയെ കുത്തുന്നതിനു മുമ്പ് ലിൻസി തന്നെ ആക്രമിച്ചതായി ഭർത്താവ് ബിജി പറയുന്നു. തിങ്കളാഴ്ച ഡോക്ടറെ കണ്ട് മടങ്ങും വഴി ബിജിയും ലിൻസിയും തമ്മിൽ വഴക്കായി. വീട്ടിൽ എത്തിയിട്ടും വഴക്ക് തുടർന്നു. പിന്നാലെ ലിൻസി ബിജിയെ ആക്രമിക്കുക ആയിരുന്നു.ഇത് തടയാൻ ചെന്ന കുഞ്ഞൂഞ്ഞമ്മയെ ലിൻസി കുത്തി. കത്രിക കൊണ്ടായിരുന്നു ആക്രമണം. ലിൻസി പതിവായി വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് ബിജി മൊഴി നൽകി. വഴക്ക് പതിവായതോടെ അയൽവാസികളും ശ്രദ്ധിക്കാതായി. ലിൻസിയുടെ ആക്രമണത്തിൽ ബിജിക്ക് പരിക്കേറ്റിരുന്നു. ലിൻസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Read More » -
എസ് പി ബി തിരിച്ചു വരുന്നു, വെന്റിലേറ്ററിൽ നിന്ന് മാറ്റി
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന എസ് പി ബിയുടെ നില ഗുരുതരമായിരുന്നു. എസ് പി ബിയുടെ സഹോദരി എസ് പി ശൈലജ വോയ്‌സ് നോട്ടിലൂടെയാണ് സഹോദരന്റെ ചികിത്സാ പുരോഗതി അറിയിച്ചത്. ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ ആണ് എസ് പി ബി എന്നും ശൈലജ അറിയിക്കുന്നു. ചെന്നൈയിലെ എം ജി എം ഹെൽത്ത് കെയർ ആശുപത്രിയിൽ ആണ് എസ് പി ബി ചികിത്സയിൽ ഉള്ളത്. ഓഗസ്റ്റ് അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എസ് പി ബിയെ കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഐ സി യുവിൽ പ്രവേശിപ്പിച്ചത്. “ഓരോ ദിവസവും നില മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ട്. ഡോക്ടർമാർ ആഹ്ലാദത്തിൽ ആണ്. എസ് പി ബിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ലോകം മുഴുവൻ അദ്ദേഹത്തിന് വേണ്ടി പ്രാര്ഥിക്കുകയാണെന്നു എനിക്കറിയാം. ഈ സാഹചര്യത്തിൽ നിന്ന് അദ്ദേഹം എത്രയും പെട്ടെന്ന് പുറത്ത് കടക്കും. “എസ് പി ശൈലജ…
Read More »