Month: August 2020
-
ഇന്ന് 1758 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് 19
ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി…
Read More » -
TRENDING
മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി -ആയിഷ സുൽത്താന ആദ്യ അഭിമുഖം-വീഡിയോ
കോവിഡ് മൂലം സിനിമയില്ലാതെ വരണ്ടു ഉണങ്ങിയ ഭൂമികയിലേക്കു ലക്ഷദ്വീപിന്റെ തണുപ്പേറുന്ന കടൽക്കാറ്റിന്റെ സുഖവുമായി ഒരു പുതുചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു… ലഗൂണുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ലക്ഷദ്വീപിന്റെ മനോഹാരിത ഒപ്പിയെടുത്ത് കൊണ്ട് പിറക്കാൻ പോകുന്ന ലക്ഷദ്വീപിന്റേതായ ഒരു സിനിമ… ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ലക്ഷദ്വീപിന്റെ സ്വന്തം പുത്രി സംവിധാനം ചെയ്യുന്നു… “FLUSH” ലക്ഷദ്വീപ്ന്റെ ചരിത്ര ഏടുകളിലൂടെ സഞ്ചരിയ്ക്കുന്ന ഈ ചിത്രം ഒരുക്കുന്നത് നവാഗതയായ ഒരു യുവ സംവിധായിക ആണ്. നിരവധി സിനിമകളിൽ ലാൽജോസ് നോടൊപ്പം പ്രവർത്തിച്ചു പരിചയമുള്ള ഈ യുവ സംവിധായികയുടെ പേര് ആയിഷ സുൽത്താന. അവസാനമായി സഹസംവിധായിക ആയി പ്രവർത്തിച്ചത് സൂപ്പർ ഹിറ്റ് ചിത്രം കെട്യോളാണ് എന്റെ മാലാഖ യിലും. ഫ്ലഷ് ന്റെ ടൈറ്റിൽ ലുക്കിൽ ഒറ്റ നോട്ടത്തിൽ കടൽ എന്ന് തോന്നുമെങ്കിലും അതിൽ ഒളിച്ചിരിക്കുന്ന പെണ്ണുടൽ ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു. അഭിമുഖം -വീഡിയോ
Read More » -
NEWS
വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ ശ്രീജയുടെ മുഖത്തും ദേഹത്തും ഭർത്താവ് ആസിഡ് ഒഴിച്ചു
ഇടുക്കി ജില്ലയിലെ വാത്തിക്കുട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ ശ്രീജയുടെ നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പഞ്ചായത്തു കമ്മിറ്റി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങിയ വൈസ് പ്രസിഡന്റിനു നേരെയാണ് ഭർത്താവ് പൊട്ടനാനിക്കൽ അനിൽ ആസിഡ് വർഷിച്ചത്. കുടുംബ പ്രശ്നമാണ് ഇതിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇന്നു പഞ്ചായത്തു കമ്മിറ്റിയിൽ പങ്കെടുക്കാനായി ഭർത്താവ് തന്നെയാണ് കാറിൽ ശ്രീജയെ കൊണ്ടു വിട്ടത്. കമ്മിറ്റി കഴിഞ്ഞ് താൻ വന്നു കൂട്ടിക്കൊണ്ടു പോരാമെന്ന് ഭർത്താവ് പറഞ്ഞിരുന്നു. പക്ഷേ അതു കൂട്ടാക്കാതെ ശ്രീജ സ്വന്തം തറവാട്ടിലേക്ക് പോയി. അതു ഭർത്താവിനെ പ്രകോപിച്ചു. അവിടെ എത്തിയ അനിൽ ഭാര്യയുടെ തലവഴി ആസിഡ് ഒഴിച്ചു. മുഖത്തും ദേഹത്തും പൊള്ളലേറ്റ ശ്രീജയെ പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജുവും മെംബർ ഡോളിയും മറ്റും ചേർന്ന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമീക ചികിത്സ നൽകിയ ശേഷം ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. മുമ്പ് മുരിക്കാശ്ശേരിയിൽ താമസിച്ചിരുന്ന ശ്രീജയും അനിലും 2 മക്കളും ഇപ്പോൾ…
Read More » -
NEWS
സർക്കാർ ചീഞ്ഞു നാറുന്നു ,സാമ്പ്രാണിത്തിരി കത്തിച്ചു വച്ചാലും സൗഗന്ധം ഉണ്ടാകില്ല:രമേശ് ചെന്നിത്തല
പിണറായി സർക്കാർ ചീഞ്ഞു നാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .സാമ്പ്രാണിത്തിരി കത്തിച്ചു വച്ചാലും സുഗന്ധമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .ലോകത്തുള്ള തൈലങ്ങൾ എല്ലാം പുരട്ടിയാലും ദുർഗന്ധം മാറ്റാനാകില്ല .ചീഞ്ഞു നാറിയ കഥകളാണ് പുറത്തുവരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു . എത്രമാത്രം ഗുരുതരമാണ് സ്വർണക്കടത്ത് എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച വസ്തുതകൾ പരിശോധിച്ചാൽ മനസിലാകും .മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തെ കൊള്ള സംഘം ഫലപ്രദമായി ചൂഷണം ചെയ്തു .എങ്ങിനെയാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ; ചർച്ചക്കായി നിയോഗിക്കപ്പെട്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു . രാജ്യദ്രോഹ ബന്ധമുള്ള ഇത്തരമൊരു കേസിനു സംസ്ഥാന സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ് .കേസിൽ ശിവശങ്കറിന് മാത്രമേ ഉത്തരവാദിത്വം ഉള്ളൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത് .എന്നാൽ ഇ ഡി പറയുന്നത് അങ്ങിനെയല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു . സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫിലും സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടു .ഇക്കാര്യത്തിൽ ഇതുവരെ മുഖ്യമന്ത്രി വിശദീകരണം നൽകിയിട്ടില്ലെന്നും അദ്ദേഹം…
Read More » -
TRENDING
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം
കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും ഗുരുതരമായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ബുള്ളിറ്റിനിലൂടെയാണ് ഈ കാര്യം അശുപത്രി അധികൃതര്‍ പുറത്ത് വിട്ടത്. എസ്.പി.ബി അരുമ്പാക്കം എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ബുള്ളറ്റിനില്‍ പറയുന്നു. അതേ സമയം അച്ചന്റെ ആരോഗ്യനിലയില്‍ മെച്ചമുണ്ടെന്ന് മകന്‍ എസ്.പി ചരണ്‍ അറിയിച്ചത്. ഡോക്ടര്‍മാര്‍ ഗുരുതരമാണെങ്കിലും അച്ചന്റെ ആരോഗ്യത്തില്‍ തൃപിതയുണ്ട്-മകന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് കോവിഡ് സ്ഥിതീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ…
Read More » -
NEWS
സര്‍ക്കാര്‍ ജോലി ഔദാര്യമല്ല:മുല്ലപ്പള്ളി
സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ലെന്നും നിലവിലെ റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്കുലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കാന്‍ പി.എസ്.സിക്ക് കഴിയും.എന്നാല്‍ യുവാക്കളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ കുതിരകയറുകയാണ് പി.എസ്.സി. നിഷ്പക്ഷത പാലിക്കേണ്ട ചെയര്‍മാന്റെ വാക്കും പ്രവര്‍ത്തിയും പദവിക്ക് ചേര്‍ന്നതല്ല. ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന മനോനിലയാണ് ചെയര്‍മാനുള്ളത്. സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് ചെയര്‍മാന്റെത്. പി.എസ്.സിയുടെ റാങ്കുലിസ്റ്റുകളെ മറികടന്നാണ് കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നത്. കരാര്‍ നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ പി.എസ്.സി ഒന്നും ചെയ്യുന്നില്ല. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും പി.എസ്.സി അലംഭാവം തുടരുകയാണ്.എ.കെ.ജി സെന്ററില്‍ നിന്നും സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കുയെന്ന അവസ്ഥയാണ് കേരളത്തിലെന്നും മുല്ലപ്പള്ളി പരിഹസിച്ചു. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇരുന്നൂറിലധികം റാങ്കുലിസ്റ്റുകളാണ് റദ്ദാക്കിയത്.ഇതിന്റെ ഫലമായി അനേകായിരങ്ങള്‍ക്കാണ് തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് പി.എസ്.സി നിയമനം നിഷേധിച്ചത്.കോവിഡ്…
Read More » -
NEWS
എന്തു കൊണ്ട് സച്ചിൻ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യ ആയില്ല?
രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര കലഹം എന്ത് കൊണ്ട് സച്ചിൻ പൈലറ്റിനെ ബിജെപി ക്യാമ്പിൽ എത്തിച്ചില്ല? ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ മുഴങ്ങുന്ന ചോദ്യം അതാണ്. സാധാരണ ഗതിയിൽ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് കോൺഗ്രസിൽ കലാപമുയർത്തി ബിജെപിയിൽ പോയപ്പോൾ ഉണ്ടായത് പോലെ സംഭവ വികാസങ്ങൾ രാജസ്ഥാനിൽ ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ അതുണ്ടാകാത്തത് ഒരു കാരണം കൊണ്ട് മാത്രമാണ്. സച്ചിൻ പൈലറ്റാണ് കേന്ദ്ര ബിന്ദു എന്നത് കൊണ്ടാണ്. ഹിമാന്ത ബിശ്വ ശർമയും സിന്ധ്യയുമൊക്ക ബിജെപിയെ മുന്നിൽ നിർത്തി കളിച്ചാണ് കോൺഗ്രസിനെ തോൽപ്പിച്ചത്. എന്നാൽ ഇവിടേ സച്ചിന് കോൺഗ്രസ് തോൽക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. അയാളുടെ സമരം മുഴുവൻ കോൺഗ്രസിനകത്തെ നീതിനിഷേധത്തെ ചൊല്ലിയായിരുന്നു. താൻ ഉഴുതുമറിച്ചിട്ട മണ്ണിൽ ഗെഹ്‌ലോട്ട് വിള നട്ടതിനെ കുറിച്ചുള്ള പരാതി ആയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ അച്ഛൻ മാധവ റാവു സിന്ധ്യയെ പോലെ അല്ലായിരുന്നു സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റ്. മാധവ റാവു സിന്ധ്യ രാജാവ് ആയിരുന്നെങ്കിൽ രാജേഷ് പൈലറ്റ് പാൽക്കാരൻ ആയിരുന്നു. മാധവ…
Read More » -
NEWS
മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല
18-08-2020 മുതൽ 19-08-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,മധ്യ-പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.ഗോവ ,മഹാരാഷ്ട്ര,തെക്കൻ -ഗുജറാത്ത് എന്നീ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.വടക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 20-08-2020 :തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,മധ്യ-പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.വടക്ക് – മഹാരാഷ്ട്ര,തെക്കൻ -ഗുജറാത്ത് എന്നീ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.വടക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ…
Read More » -
NEWS
ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാൻ 455 കോടിയുടെ വായ്പാ പദ്ധതി
കോവിഡ് 19 പശ്ചാത്തലത്തിൽ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാൻ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പലിശ ഇളവുകളോടെ മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാനിധി എന്നപേരിൽ നടപ്പാക്കുന്ന രണ്ടുതരത്തിൽ പെട്ട ഈ പദ്ധതികളുടെ പ്രയോജനം സംരംഭകർക്കും ടൂറിസം വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കും. അഞ്ചു മാസത്തോളമായി നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കാൻ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം എസ്.എൽ.ബി.സി (സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി) വിവിധ ബാങ്കുകൾ വഴി നിലവിലെ സംരംഭകർക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയിൽ ആദ്യത്തെ ഒരു വർഷത്തെ പലിശയുടെ അമ്പത് ശതമാനം സംസ്ഥാന ടൂറിസം വകുപ്പ് സബ് സിഡിയായി നൽകും. രണ്ടാമത്തെ പദ്ധതി ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വേണ്ടിയാണ്. കേരള ബാങ്കുമായി ചേർന്നാണ് 100 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത്. ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക്…
Read More » -
NEWS
2020 മാർച്ച് – ജൂൺ കാലയളവിലെ കാർഷികോല്പന്ന കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 23.24% വർധന
ലോക വ്യാപാര സംഘടനയുടെ 2017ലെ കണക്കുകൾ പ്രകാരം, കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി, ഇറക്കുമതി എന്നിവയിൽ ഇന്ത്യയുടെ പങ്ക് യഥാക്രമം 2.27%, 1.90% എന്നിങ്ങനെയായിരുന്നു. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ കാലയളവിലും ആഗോള ഭക്ഷ്യ വിതരണ ശൃംഖലയെ തടസ്സപ്പെടുത്താത്ത തരത്തിൽ നാം കയറ്റുമതി തുടർന്നിരുന്നു. 2020 മാർച്ച് മുതൽ ജൂൺ വരെയുള്ള കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി മൂല്യം(25,552.7 കോടി രൂപ), കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (20,734.8 കോടി രൂപ) 23.24% വർദ്ധിച്ചു. കാർഷികമേഖലയിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉത്പാദനത്തിന് കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി നൽകിയ സംഭാവനയിലും പുരോഗതി ഉണ്ടായിട്ടുണ്ട്. 2017 – 18 കാലയളവിൽ 9.4% ആയിരുന്നത്, 2018-19 ആയതോടെ 9.9% ആയി ഉയർന്നു. കാർഷിക മേഖലയിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള പങ്കിൽ ഗണ്യമായ കുറവും രേഖപ്പെടുത്തി. 5.7%ൽ നിന്നും 4.9%ആയാണ് ഇത് കുറഞ്ഞത്. മറ്റു രാജ്യങ്ങളിലെ കാർഷിക ഉല്പന്നങ്ങളെ ആശ്രയിക്കുന്നതിൽ വന്ന കുറവും, തദ്ദേശീയ കാർഷികോൽപ്പന്നങ്ങളുടെ…
Read More »