Month: August 2020
-
NEWS
തിരുവനന്തപുരം വിമാനത്താവളം വില്പന കേരളത്തോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതു കേരളത്തോടുള്ള വെല്ലുവിളിയാണ്. ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിമാനത്താവളം അദാനിക്കു തീറെഴുതിക്കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജയ്പൂര്‍, ഗുവഹത്തി എന്നിവയാണ് തിരുവനന്തപുരത്തോടൊപ്പം അദാനിക്കു കൈമാറുന്നത്. അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങള്‍ നേരത്തെ നല്കിക്കഴിഞ്ഞു. ഇന്ത്യന്‍ വ്യോമയാന മേഖല മൊത്തത്തില്‍ അദാനിക്ക് അടിയറവ് വയ്ക്കുകയാണ്. രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരാള്‍ക്ക് നല്കരുതെന്ന കേന്ദ്ര ധനകാര്യവകുപ്പിന്റെയും നീതി ആയോഗിന്റെയും വ്യക്തമായ മാര്‍ഗനിര്‍ദേശം മറികടന്നുകൊണ്ടാണ് അദാനിക്കു നല്കിയത്. അദാനിക്ക് വ്യോമയാന രംഗത്ത് ഒരു മുന്‍പരിചയവുമില്ല. ഇതിനു പിന്നാലെ കോഴിക്കോട് ഉള്‍പ്പെടെയുള്ള ചില വിമാനത്താവളങ്ങള്‍ കൂടി വില്ക്കാന്‍ നീക്കമുണ്ട്. സ്വകാര്യവത്കരണ നടപടി നേരത്തെ ആരംഭിച്ചിട്ടും ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെറുവിരല്‍ അനക്കിയില്ല. പിന്നീട് ലേലത്തില്‍ പങ്കെടുത്ത് എന്നു വരുത്തി പരാജയപ്പെടുകയും ചെയ്തു. ജനരോഷം ഇരമ്പിയപ്പോഴാണ് സര്‍ക്കാര്‍ തിരുത്താന്‍ തയാറയത്. തിരുവനന്തപുരം…
Read More » -
NEWS
ദേശീയ തലത്തിൽ കോൺഗ്രസ് ഇനിയും പഠിച്ചില്ല ,മണിപ്പൂരിൽ അഞ്ചു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
മണിപ്പൂരിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു .ബീരേൻ സിങ് സർക്കാർ കോൺഗ്രസ് വിമതരുടെ സഹായത്തോടെ വിശ്വാസ വാട്ടെടുപ്പ് വിജയിച്ചതോടെയാണ് നാടകീയമായ ബിജെപിയിൽ ചേരൽ .ബിജെപി ദേശീയ ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ എംഎൽഎമാർ മുഖ്യമന്ത്രിക്കൊപ്പം അണിനിരന്നു . മുൻമുഖ്യമന്ത്രി ഇബോബി സിംഗിന്റെ ബന്ധു അടക്കമുള്ള എംഎൽഎമാർ ആണ് കോൺഗ്രസ് വിട്ടത് .ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ ബൈജയന്തി ജയ് പാണ്ഡെ വിമത കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി അംഗത്വം നൽകി .ബീരേൻ സിങ് വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ 6 കോൺഗ്രസ്സ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജി വച്ചിരുന്നു .
Read More » -
NEWS
തർക്കം വനിതാ സുഹൃത്തിനെ ചൊല്ലി ,കൊലപാതകവും ആത്മഹത്യകളും ,കുമ്പള കേസിലെ ദുരൂഹതകൾ
കുമ്പളയിൽ യുവാവിന്റെ കൊലപാതകത്തിന് കാരണമായത് വനിതാ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം .ഈ കൊലപാതകം പിന്നീട് ആത്മഹത്യകൾക്കും കാരണമായി എന്നുള്ളതാണ് കേസിന്റെ പ്രത്യേകത .ചൊവ്വാഴ്ച തൂങ്ങി മരിച്ച രണ്ട് യുവാക്കൾക്കും കൊലപാതകത്തിൽ പങ്കുള്ളതായി പോലീസ് കണ്ടെത്തി .കേസിലെ മുഖ്യ പ്രതി ശ്രീകുമാർ പോലീസ് പിടിയിലാണ് .ഒരാൾ കൂടി പിടിയിൽ ആകാനുണ്ട് . തിങ്കളാഴ്ച രാത്രിയിൽ ആയിരുന്നു കൊലപാതകം .സ്വകാര്യ എണ്ണ മില്ലിലെ ജീവനക്കാരൻ ആണ് കൊല്ലപ്പെട്ട ഹരീഷ് .വീടിനടുത്ത് വച്ച് തന്നെയായിരുന്നു അരുംകൊല .രക്തത്തിൽ കുളിച്ചു കിടന്ന ഹരീഷിനെ നാട്ടുകാർ ആണ് കണ്ടെത്തിയത് .വനിതാ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഹരീഷും ശ്രീകുമാറും വഴക്കുണ്ടായതായി സഹ ജീവനക്കാർ നൽകിയ മൊഴിയാണ് പൊലീസിന് പ്രതിയിലേക്ക് എത്തിച്ചേരാൻ എളുപ്പമായത് . പോലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് പത്തൊമ്പത് വയസുകാരൻ മണിയും ഇരുപത്തൊന്നു വയസുകാരൻ റോഷനും വീടിനെ സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ചത് എന്നാണ് വിവരം .കേസിലെ നിര്ണായക പ്രതി നാലാമനെ കൂടി കിട്ടിയാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ്…
Read More » -
TRENDING
അവാർഡുകൾ വാങ്ങിക്കൂട്ടി തി. മി. രം
കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്ത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടു തന്നെ തി.മി. രം എന്ന സിനിമയുടെ പേര് ആന്തരികമായ അർത്ഥതലങ്ങൾ ഉൾകൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധതയെന്ന ആന്തരിക തിമിരം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. കെ കെ സുധാകരൻ, വിശാഖ് നായർ , രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സരോജം, കാർത്തിക, ആശാനായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു. തി.മി. രം ഇതിനോടകം തന്നെ വിവിധ ദേശീയാന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അവാർഡുകൾ :- ഭൂട്ടാൻ DRUK ഇന്റർനാഷണൽ…
Read More » -
മുണ്ടക്കയത്ത് നാളെ മുതൽ ഒരാഴ്ച കടകൾ അടച്ചിടും, കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു
കോട്ടയം – ഇടുക്കി ജില്ലകളുടെ പ്രവേശന കവാടമായ മുണ്ടക്കയത്ത് കോവിഡ് -19 അനിയന്ത്രിതമായി പടരുന്നു. ഒരു കുടുംബത്തിലെ 8 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മുണ്ടക്കയത്ത് ടൗണിലെ പ്രധാന ദന്താശുപത്രി യിലെ ഡോക്ടർ, അക്കൗണ്ടന്റ്, ടൗണിലെ രോഗം സ്ഥിരീകരിച്ചയാളിൻ്റെ മകനും കുടുംബം, വണ്ടൻപതാൽ സ്വദേശിയായ പൊതുപ്രവർത്തകൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളിൻ്റെ പലവ്യഞ്ജന സ്ഥാപനത്തോട് ചേർന്നാണ് ദന്താശുപത്രി പ്രവർത്തിക്കുന്നത്. ഇവിടെ നിന്നാവാം രോഗം ഇവർക്ക് പിടികൂടിയെന്നാണ് നിഗമനം. പ്രാഥമിക രോഗലക്ഷണങ്ങൾ കണ്ട ദന്തഡോക്ടർ നടത്തിയ സ്രവപരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. പിന്നാലെ രോഗലക്ഷണം കണ്ട ജീവനക്കാരൻ നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാൾക്കും പോസിറ്റീവ് ആവുകയായിരുന്നു. മുണ്ടക്കയത്തെ തിരക്കേറിയ ദന്താശുപത്രിയാണ് ഇത്. അതിനാൽ തന്നെ നിരവധിയാളുകൾ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗികളും മറ്റുള്ളവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ഡോക്ടർ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു. വണ്ടൻപതാൽ സ്വദേശിയായ ഈരാറ്റുപേട്ട സ്റ്റേഷനിലെ പൊലീസുകാരനിലാണ് മേഖലയിൽ ആദ്യം രോഗം കണ്ടെത്തിയത്. തുടർന്നു…
Read More » -
TRENDING
ബ്രിട്ടാസ്സിന്റെ വെളിപ്പെടുത്തൽ, കെ എം ബി കേസിന് ശാപമോക്ഷം കിട്ടുമോ?
ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുടെയും കോൺസുലേറ്റിന്റെ പുതിയ കെട്ടിടത്തിന്റെയും നിർമാണക്കരാറിന് വേണ്ടി യൂണിറ്റാക് കമ്പനി മൂന്നര കോടി രൂപ കമ്മീഷൻ നൽകിയത് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വണ്ടിയിടിച്ചു കൊല്ലപ്പെട്ട അതെ രാത്രി തന്നെയെന്ന് വെളിപ്പെടുത്തൽ. കൈരളി ടിവി ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസ് രാത്രി ചർച്ചാ പരിപാടിയിൽ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ധനമന്ത്രി ഡോ. തോമസ് ഐസക്കും ഈ വെളിപ്പെടുത്തൽ നടത്തുമ്പോൾ ചർച്ചയിൽ സന്നിഹിതാനിയിരുന്നു. ബ്രിട്ടാസിന്റെ പ്രധാന വെളിപ്പെടുത്തലുകൾ ഇവയാണ് – 1.വടക്കാഞ്ചേരി ഭവനപദ്ധതി നിർമ്മാണത്തിന് യുണിടാക് നൽകിയ കമ്മീഷൻ 4 കോടി 25 ലക്ഷം രൂപ 2.75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് 3.മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് കൈമാറി 4.കൈപറ്റിയത് കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദ് 5.ഖാലിദ് വന്നത് കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിൽ 6.കൈമാറ്റം നടന്നത് കവടിയാറിലെ കഫേകോഫി ഡേയ്ക്ക് സമീപം 7.നിർദിഷ്ട കോൺസുലേറ്റ് നിർമ്മാണ കരാർ നൽകാമെന്ന…
Read More » -
TRENDING
ജനകീയമാദ്ധ്യമങ്ങളും കോർപ്പറേറ്റ് മാദ്ധ്യമങ്ങളും മുഖാമുഖം വരുമ്പോൾ-മനോജ് കെ. പുതിയവിള
സമൂഹമാദ്ധ്യമങ്ങൾ മാദ്ധ്യമലോകത്തെ ഇളംമുറയാണ്. ജനകീയതയുടെയും എഡിറ്റോറിയൽനിയന്ത്രണം ഇല്ലാത്ത ജനാധിപത്യത്തിന്റെയും കരുത്തുള്ള മാദ്ധ്യമം. ജനാധിപത്യത്തിന്റെ തൂണുകളിൽ ഒന്നായ മാദ്ധ്യമങ്ങൾ ഇന്ന് ഇതുകൂടി ഉൾപ്പെടുന്നതാണ്. ഇവ പരസ്പരം പ്രതിപ്രവർത്തിക്കുന്നതിന്റെ സാംഗത്യം പുതിയ ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയാണിവിടെ. ജനാധിപത്യവും ജനങ്ങളുമാണ് അടിസ്ഥാനമെന്നും മനുഷ്യർ രാഷ്ട്രീയജീവികളാണെന്നും ഉള്ള പരികല്പനയിൽ ചോദിക്കട്ടെ, മാദ്ധ്യമരംഗത്തു ജനങ്ങൾ രാഷ്ട്രീയമായി ഇടപെടുന്നതിനെ ഭയക്കുന്നതെന്തിന്? സംസ്ഥാനത്ത് ഒരു സവിശേഷമാദ്ധ്യമസാഹചര്യം നിലനില്ക്കുന്നു എന്ന പ്രതീതിയും അത്തരം നിരീക്ഷണങ്ങളും ഉണ്ടാകുന്നതായി കാണുന്നു. അതാണ് ഈ എഴുത്തിന്റെ പ്രേരണ. വിഷയത്തിലേക്കു വരുന്നതിനുമുമ്പ് ഒരു ആമുഖം: ജനാധിപത്യത്തിന്റെ ഇന്നത്തെ മാതൃകയാണ് ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയിലൂടെ പ്രവർത്തിക്കുന്നത്. അതിന്റെ ഈ ചട്ടക്കൂടിനു പുറത്തുള്ള തൂണാണു മാദ്ധ്യമങ്ങൾ. ജനാവബോധവും ജനപങ്കാളിത്തത്തിനുള്ള സംവിധാനങ്ങളും വികസിക്കുന്നതിനനുസരിച്ച് ജനാധിപത്യം കൂടുതൽ ജനാധിപത്യമുള്ള രൂപത്തിലേക്കു പരിണമിച്ചേക്കാം. അഞ്ചുകൊല്ലവോട്ടെടുപ്പു നടത്തി അഞ്ചുകൊല്ലത്തെ എല്ലാ തീരുമാനവും ഭൂരിപക്ഷത്തിനു വിടുന്ന രീതിക്കു പകരം ഓരോ വിഷയവും റഫറണ്ടം നടത്തി അപ്പപ്പോൾ ഭൂരിപക്ഷാടിസ്ഥാനത്തിൽ തീരുമാനിക്കുന്ന രീതിയോ ഗ്രാമസഭപോലുള്ള കീഴ്‌ഘടകങ്ങൾ ചേർന്ന്…
Read More » -
തിരുവനന്തപുരം വിമാനത്താവളം :കേന്ദ്ര നീക്കവുമായി സഹകരിക്കാൻ ബുദ്ധിമുട്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 കൊല്ലം നടത്തിപ്പിനായി വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. കേരളത്തിന്റെ തുടർച്ചയായ അഭ്യർത്ഥനകൾ മറികടന്നാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഏകപക്ഷീയമായ തീരുമാനത്തോട് സഹകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരും വ്യോമയാന മന്ത്രാലയവും 2003 ൽ കേരളത്തിന് ഒരു ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുള്ള ചർച്ചകളിലും തനിക്ക് ഉറപ്പ് കിട്ടിയിരുന്നതായി മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ 23.57 ഏക്കർ ഭൂമിയാണ് രാജ്യാന്തര ടെർമിനലിന്റെ നിർമാണത്തിനായി നൽകിയത്. എയർപോർട് അതോറിട്ടി ഓഫ് ഇന്ത്യക്ക് സൗജന്യമായാണ് ഭൂമി കൈമാറിയത്. ഭൂമിയുടെ വില സംസ്ഥാന സർക്കാരിന് ഓഹരിയായി ലഭിക്കുമെന്ന വ്യവസ്ഥയിൽ ആണ് ഭൂമികൈമാറ്റം നടന്നതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.
Read More » -
NEWS
രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും അറിയാൻ,കോൺഗ്രസും ബിജെപിയും ഭരിക്കുന്ന 8 സംസ്ഥാനങ്ങൾ എങ്കിലും കോവിഡ് ട്രെയ്‌സിങ്ങിന് ഫോൺ രേഖകൾ പരിശോധിക്കുന്നുവെന്നതിന് തെളിവ്
കോവിഡ് രോഗികളുടെ കോൺടാക്ട് ഹിസ്റ്ററി അറിയാനും ട്രേസ് ചെയ്യാനും ഫോൺ രേഖകൾ പരിശോധിക്കാനുള്ള കേരള സർക്കാർ നീക്കം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ കോടതിയിൽ സർക്കാരിന് നിലപാട് തിരുത്തേണ്ടിയും വന്നു. ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നത് എന്നിങ്ങനെ സർക്കാർ നിലപാട് തിരുത്തി. എന്നാൽ കേരളം മാത്രമല്ല, കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങൾ രോഗിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട് എന്നാണ് വസ്തുത. ഡൽഹിയെ തബ്ലീഗി ജമാഅത് സമ്മേളനത്തിൽ പങ്കെടുത്തവരുടെ കോൺടാക്ട് ലിസ്റ്റ് കൃത്യമായി അറിയാൻ ആണ് മിക്ക സംസ്ഥാനങ്ങളും ഫോൺ രേഖകൾ പരിശോധിക്കാൻ ആരംഭിച്ചത്. കൃത്യമായ വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ ആണിത്. ചിലർ കോൺടാക്ട് ലിസ്റ്റ് നൽകാൻ തയ്യാറാവാതെ വന്നപ്പോൾ ചിലർ ഒളിവിൽ പോയി. ഇതാണ് പശ്ചാത്തലം. കേരളം, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ജാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയവയാണ് ഇപ്പോൾ ഏതെങ്കിലും വിധത്തിൽ രോഗിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്ന സംസ്ഥാനങ്ങൾ. മധ്യപ്രദേശും രാജസ്ഥാനും ആദ്യഘട്ടത്തിൽ ഫോൺ രേഖകൾ പരിശോധിച്ചിരുന്നെങ്കിലും പിന്നീട് അത്യാവശ്യത്തിനു…
Read More » -
NEWS
കോവിഡിന്റെ മറവിൽ ബിജെപിയുടെ മറ്റൊരു പകൽക്കൊള്ള, തിരുവനന്തപുരം വിമാനത്താവള വില്പനക്ക് കൂട്ടുനിന്ന കേരളത്തിലെ ബിജെപി നേതാക്കൾ മാപ്പ് പറയണമെന്ന് തോമസ് ഐസക്
തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ബിജെപി നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്. തിരുവനന്തപുരം വിമാനത്താവളം കോവിഡിന്റെ മറവിൽ വിൽക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ കൂട്ടുനിന്നു എന്നും അദ്ദേഹം ആരോപിച്ചു. ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് – കോവിഡിന്റെ മറവിൽ ബിജെപിയുടെ മറ്റൊരു കൊള്ള. തിരുവനന്തപുരം വിമാനത്താവളം ബിജെപി ശിങ്കിടിയായ മുതലാളിയ്ക്ക് ചുളുവിലയ്ക്ക് കേന്ദ്രം കൈമാറി. 365 ഏക്കർ ഭൂമിയിൽ നമ്മുടെ നികുതിപ്പണമുപയോഗിച്ച് പണി കഴിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത വിമാനത്താവളം നക്കാപ്പിച്ചാ കാശു നൽകി അദാനി ഗ്രൂപ്പ് 50 വർഷത്തേയ്ക്ക് പാട്ടത്തിന് എടുത്തിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ അഭിമാനമായി തലയുയർത്തി നിന്നിരുന്ന വിമാനത്താവളം നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണ്. ഈ വിമാനത്താവളം നമ്മുടെ പൊതുസ്വത്തായി നിലനിർത്താൻ കേരള സർക്കാർ അവസാനനിമിഷം വരെ പോരാടിയതാണ്. നമുക്കു തന്നെ നൽകുമെന്ന് മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാക്കു നൽകിയതുമാണ്. ടെൻഡർ വിളിച്ചപ്പോൾ അദാനി വാഗ്ദാനം ചെയ്ത യാത്രക്കാരനൊന്നിന് 168 രൂപ. നമ്മൾ പറഞ്ഞത് 138 രൂപ. അദാനി…
Read More »