Month: August 2020
-
TRENDING
മദ്യപാനികൾക്ക് സന്തോഷ വാർത്ത ,ബവ്കോ പ്രവർത്തനസമയം കൂട്ടുന്നു
ഓണ വിപണിയിൽ സജീവമാകാൻ ബവ്കോ .ഓണത്തിന് റെക്കോർഡ് വില്പന ആണ് ലക്‌ഷ്യം വെക്കുന്നത് .മദ്യ ഷോപ്പുകളുടെ പ്രവർത്തന സമയം കൂട്ടും .ബവ് ക്യൂ ആപിന്റെ ബുക്കിംഗ് സമയപരിധിയും കുറച്ചേക്കും .ബുക്ക് ചെയ്യുന്നതിന്റെ പിറ്റേന്ന് തന്നെ മദ്യം വാങ്ങാൻ അവസരം നൽകും .ഇക്കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകും . സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആണ് .ഈ പ്രതിസന്ധി മദ്യവില്പനയിലൂടെ മറികടക്കാനാണ് തീരുമാനം .കഴിഞ്ഞ ഓണനാളുകളിൽ ഉള്ളതിനേക്കാൾ വിൽപ്പനയാണ് ബവ്കോ ലക്‌ഷ്യം വയ്ക്കുന്നത് .
Read More » -
TRENDING
ദൈവത്തിന്റെ സ്വന്തം നാട് വൃത്തിഹീനമെന്ന് കേന്ദ്രസർവെ
നഗരവികസനമന്ത്രാലയം നടത്തിയ ‘സ്വച്ഛതാ സർവ്വേ’യിൽ കുറഞ്ഞ സ്കോറോടെ (661.26) ഏറ്റവുംപിറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായ ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ധോറും സൂറത്തും നവിമുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്.മൈസൂറിന് അഞ്ചാംസ്ഥാനം. നഗര- തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറിൽ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടാക്കിയാണ് റാങ്കിങ് നൽകിയത്. നൂറിൽത്താഴെയുള്ള പട്ടികയിലാണ് കേരളം. ഈ വിഭാഗത്തിൽ 15 സംസ്ഥാനങ്ങളിൽ ജാർഖണ്ഡ് ഒന്നാംസ്ഥാനത്ത് (സ്കോർ 2325.42) എത്തിയപ്പോൾ കേരളം പതിനഞ്ചാമതാണ്. ഹരിയാന, ഉത്തരാഖണ്ഡ്, സിക്കിം, അസം, ഹിമാചൽപ്രദേശ്, ഗോവ, തെലങ്കാന, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, മേഘാലയ എന്നിവയാണ് കേരളത്തിനുമുന്നിലുള്ള സംസ്ഥാനങ്ങൾ. പത്തുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഛത്തീസ്ഗഢിലെ അംബികാപുർ ആണ് ഒന്നാംസ്ഥാനത്ത്. മൈസൂർ രണ്ടാംസ്ഥാനത്തും ന്യൂഡൽഹി മുനിസിപ്പൽ പ്രദേശം മൂന്നാംസ്ഥാനത്തും എത്തി. കേരളത്തിന്റെ ദേശീയ റാങ്കിങ് ഇപ്രകാരം 1. ആലപ്പുഴ- 152 2. തിരുവനന്തപുരം- 304 3. പാലക്കാട്- 335 4.…
Read More » -
NEWS
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണം നാടിൻറെ പൊതു തലത്തിൽ നല്ലതിനോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത് .ലോകം മുഴുവൻ പൊതു -സ്വകാര്യ പങ്കാളിത്തം അല്ലെങ്കിൽ സ്വകാര്യ മേഖലക്ക് ഊന്നൽ എന്ന നിലയിലേക്ക് മാറലിനു വേണ്ടി വെമ്പുമ്പോൾ അല്ലെങ്കിൽ മാറുമ്പോൾ എന്തിനു നമ്മൾ മാറി നിൽക്കണം എന്ന ചോദ്യം പ്രസക്തമാണ് .ഇന്ത്യയെ ലോകവിപണിക്ക് മുന്നിൽ തുറന്നിട്ട് കൊടുത്ത മൻമോഹൻ സിങ് ഇന്ന് അധികാരത്തിൽ ഇല്ല .എന്നാൽ മൻമോഹൻ തുറന്നിട്ട പാതയിലൂടെ തന്നെയാണ് മോഡി സർക്കാരിന്റെ യാത്ര . എങ്കിലും പ്രസക്തമായ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട് .എന്തിനാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈ മാറിയത് ?ഹൈക്കോടതിയിൽ തൊഴിലാളി യൂണിയൻ കൊടുത്ത കേസ് ഇനിയും തീർപ്പായിട്ടില്ല .ഒരിക്കൽ ഹൈക്കോടതി തള്ളിയ കേസ് സുപ്രീം കോടതി നിർദേശപ്രകാരം വീണ്ടും തുറന്നതാണ് .ആ കേസിനു തീർപ്പാകും മുമ്പാണ് തിരുവനന്തപുരം വിമാനത്തവളം അദാനിക്ക് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തത് .അതും സംസ്ഥാന സർക്കാരിന്റെ എതിർപ്പിനെ മറികടന്ന് . 170 കോടി…
Read More » -
NEWS
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം -കേന്ദ്ര മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്‍റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയ കത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ബിഡില്‍ പങ്കെടുത്തുവെന്നും ഈ ഓഫര്‍ ന്യായമായത് ആയിരുന്നുവെന്നും പറഞ്ഞിരുന്നു. അദാനി എന്‍റര്‍പ്രൈസസ് കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനാല്‍ അതേ തുക ഓഫര്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം…
Read More » -
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല:രമേശ് ചെന്നിത്തല
തിരുവനന്തപുരം: വ്യോമയാന മേഖലയില്‍ ഒരു പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നല്‍കിയത് ഒരു കാരണവശാലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍വ്വ കക്ഷി യോഗത്തില്‍ പറഞ്ഞു. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിജയകരമായും ലാഭകരമായും നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടം സംസ്ഥാന സര്‍ക്കാരിനു തന്നെ നല്‍കണം. ഇക്കാര്യം സംയുക്തമായിതന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുകയും സ്വകാര്യഗ്രൂപ്പിന് വിമാനത്താവളം നല്‍കുന്നതിലുള്ള പ്രതിഷേധം വ്യാപകമാവുകയും ചെയ്തിട്ടും അതെല്ലാം അവഗണിച്ചുകൊണ്ടാണ് ഈ മേഖലയില്‍ ഒരു പരിചയവും ഇല്ലാത്ത അദാനിക്ക് നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം തിരുത്താന്‍ കേന്ദ്രത്തിന് ഇനിയും സമയമുണ്ട്. ഇതുസംബന്ധിച്ച് കോടതിയില്‍ വ്യവഹാരം ഉള്ളതിനാല്‍ വിമാനത്താവളം ഉടന്‍ കൈമാറാനാകില്ല. ഡല്‍ഹിയില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കത്ത് മുഖാന്തിരം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.…
Read More » -
NEWS
മുഖം മിനുക്കാൻ ഉമ്മൻ ചാണ്ടി ,ലക്‌ഷ്യം മുഖ്യമന്ത്രി പദം,നേതാക്കളെ നിയന്ത്രിക്കാൻ തൃശൂർ ആസ്ഥാനമായ പി ആർ ഏജൻസി ?
https://youtu.be/KTSABXY0AmQ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായി തിരിച്ചു വരാൻ ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടി .അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സാധ്യത മുന്നിൽ കണ്ടാണ് നീക്കം .തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി പദം തന്നെയാണ് ലക്‌ഷ്യം . കാലം മാറി .പഴയ രാഷ്ട്രീയ നീക്കങ്ങൾ മാത്രം പോരാ മുന്നോട്ട് വരാൻ .രാഷ്ട്രീയ നേതാക്കൾ ജനങ്ങൾക്കിടയിലെ മൽസ്യം പോലാവണം എന്നതൊക്കെ പഴയ ചൊല്ലാകുകയാണ് പുതു കേരളത്തിൽ . കോവിഡ് കാലം കാര്യങ്ങൾ എല്ലാം മാറ്റി മറിച്ചു .ഇനി പുതു സങ്കേതങ്ങൾ വേണം ജനങ്ങൾക്കിടയിലേക്കെത്താൻ . രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കന്മാരെയും ഇപ്പോൾ സ്പുടം ചെയ്തെടുക്കുന്നത് പി ആർ ഏജൻസികൾ ആണ് .അത്തരമൊരു പി ആർ ഏജൻസിയുടെ സഹായം മുന്മുഖ്യമന്ത്രിക്കും ലഭിക്കുന്നുണ്ടെന്നാണ് വിവരം .പുതുതലമുറ ബാങ്കുമായി ബന്ധപ്പെട്ടും സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ടും അല്ലാതെയും അറിയപ്പെടുന്ന ഒരു വ്യക്തി ആണ് ഈ സ്ഥാപനം നടത്തുന്നത് .ഒരു മുൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി…
Read More » -
TRENDING
എതിർപ്പുകൾക്കിടെ ‘ സഡക് 2 ‘ വിലെ രണ്ടാമതായി ഇറങ്ങിയ ഗാനവും ശ്രദ്ദേയമാവുന്നു
സുശാന്ത് സിങ് രാജ് പുതിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ പെട്ട് മഹേഷ് ഭട്ടും കുടുംബവും വലിയ എതിർപ്പിനെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത് . സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച സംവിധായകൻ മഹേഷ് ഭട്ടിന്റെ റൊമാന്റിക് റോഡ് ത്രില്ലർ സിനിമയായിരുന്ന ‘സഡക്കി ‘ ന്റെ രണ്ടാം ഭാഗമായ ‘ സഡക് 2 ‘ ആഗസ്ററ് 28-ന് ഒ ടി ടി പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി അണിയറക്കാർ ചിത്രത്തിന്റെ ട്രെയിലർ നേരത്തേ പുറത്തു വിട്ടിരുന്നു . ഇത് പുറത്തു വിട്ടപ്പോൾ ഡിസ്‌ലൈക്ക് കാമ്പയിനിലൂടെ വലിയ എതിർപ്പിനെയാണ് മഹേഷ് ഭട്ടിനും മകൾ ആലിയാ ഭട്ടിനും അതിജീവിക്കേണ്ടി വന്നത് . മഹേഷ് ഭട്ട് തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധായകൻ . എതിർപ്പിനെ നേരിട്ട് ട്രെയിലർ ‘യു ട്യൂബി’ൽ പുറത്തിറങ്ങി മിനിട്ടുകൾക്കകം തന്നെ ദശലക്ഷക്കണക്കിന് കാണികളെ നേടി സോഷ്യൽ മീഡിയായിൽ ട്രെയിലർ തരംഗമായി . ഈ സന്ദർഭത്തിലാണ് ‘ സഡക് 2 ‘ വിലെ ‘ തും…
Read More » -
NEWS
ഗാന്ധിജിയെ ഉദ്ധരിച്ച് പ്രശാന്ത് ഭൂഷൺ ,കോടതിയലക്ഷ്യ കേസിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് സുപ്രീം കോടതിയോട്
കോടതിയലക്ഷ്യ കേസിൽ മാപ്പു പറയുന്ന പ്രശ്നം ഇല്ലെന്നു മനുഷ്യാവകാശ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ .ഒരു പൗരൻ എന്ന നിലക്കുള്ള ചുമതലയാണ് താൻ നിർവഹിച്ചത് .എന്ത് ശിക്ഷ തന്നാലും സ്വീകരിക്കാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി . തനിക്കെതിരെ എന്താണ് പരാതിയെന്ന് പ്രശാന്ത് ഭൂഷൺ ആരാഞ്ഞു .പരാതി വ്യക്തമാക്കാൻ സുപ്രീം കോടതി തയ്യാറാകാത്തത് തന്നെ വേദനിപ്പിക്കുന്നുവെന്നും അഭിഭാഷകൻ കൂടിയായ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി . “ഞാൻ മാപ്പ് യാചിക്കില്ല .കാരുണ്യം തേടില്ല .സന്തോഷത്തോടെ ശിക്ഷ ഏറ്റുവാങ്ങും .”മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി . “ചരിത്രത്തിന്റെ ഈ ദശാസന്ധിയിൽ ഒരു പൗരൻ എന്ന നിലക്ക് ഞാൻ സംസാരിക്കാതിരുന്നാൽ ജനാധിപത്യപരമായുള്ള എന്റെ കടമ നിറവേറ്റപ്പെടില്ല .”പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി . കേസ് മറ്റൊരു ഉയർന്ന കോടതി കേൾക്കണമെന്ന പ്രശാന്ത് ഭൂഷന്റെ വാദം കോടതി തള്ളി .എന്നാൽ പ്രശാന്ത് ഭൂഷന്റെ റിവ്യൂയിൽ തീരുമാനം ആകുന്ന വരെ ശിക്ഷിക്കില്ലെന്നു ജസ്റ്റിസ് അരുൺ മിശ്ര നയിക്കുന്ന ബെഞ്ച്…
Read More » -
NEWS
ഇനി പിണറായിയും മോദിയും തമ്മിലുള്ള പോരാട്ടം ,വിമാനത്താവള വിഷയത്തിൽ തീ പാറും
ഇതാദ്യമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടൊരു ഏറ്റുമുട്ടലിനു ഒരുങ്ങുന്നു .പ്രളയ സഹായം വെട്ടിക്കുറച്ചപ്പോഴും ബജറ്റ് വിഹിതവും കേന്ദ്ര പദ്ധതി വിഹിതവുമൊക്കെ നാമമാത്രമാക്കിയപ്പോഴും കേന്ദ്രവുമായി നേരിട്ടൊരു ഏറ്റുമുട്ടലിനു പിണറായി വിജയൻ തയ്യാറായിരുന്നില്ല .എന്നാൽ തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കേന്ദ്രവുമായി തുറന്ന പോരിന് തയ്യാറെടുക്കുകയാണ് പിണറായി . സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളെ തെല്ലും കൊള്ളാതെയാണ് കേന്ദ്രതീരുമാനം .ഹൈക്കോടതിയിൽ ഉള്ള കേസ് പോലും പരിഗണിക്കാതെയാണ് കേന്ദ്രമന്ത്രിസഭ തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവൽക്കരിക്കാൻ തീരുമാനം കൈക്കൊണ്ടത് .സംസ്ഥാന താല്പര്യം സംരക്ഷിക്കും എന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിൽ ആണ് . കേരളത്തിന്റെ തുടർച്ചയായ അഭ്യർത്ഥനകൾ മറികടന്നാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഏകപക്ഷീയമായ തീരുമാനത്തോട് സഹകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരും വ്യോമയാന മന്ത്രാലയവും 2003 ൽ കേരളത്തിന് ഒരു ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുള്ള ചർച്ചകളിലും തനിക്ക്…
Read More »