Month: August 2020
-
NEWS
ഗാന്ധി കുടുബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കില്ലെന്ന പ്രിയങ്കയുടെ പ്രസ്താവനയിൽ കോൺഗ്രസ്, പ്രസ്താവന ഒരു വർഷം മുമ്പത്തേതെന്ന് പാർട്ടി
ഗാന്ധി കുടുബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ്. പ്രിയങ്കയുടെ പ്രതികരണം ഒരു വർഷം മുമ്പത്തേതു എന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്. “അധികാര മോഹത്തിലേക്ക് നെഹ്‌റു -ഗാന്ധി കുടുംബം ഇത് വരെ വീണിട്ടില്ല ” കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഒരിക്കലും അധികാര മോഹം ഉണ്ടായിരുന്നില്ലെന്നും പാർട്ടി വ്യക്തമാക്കി. മൻമോഹൻ സിംഗ് അധികാരം ഒഴിയാൻ തയ്യാറായി എന്ന വാർത്തയും കോൺഗ്രസ് നിഷേധിച്ചു. ഇന്ത്യ ടുമോറോ :കോൺവെർസേഷൻസ് വിത്ത് നെക്സ്റ്റ് ജനറേഷൻ ഓഫ് പൊളിറ്റിക്കൽ ലീഡേഴ്‌സ് എന്ന പുസ്തകത്തിലെ പ്രിയങ്കയുടെ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആയത്. “കോൺഗ്രസ് അധ്യക്ഷ പദവിയിൽ ഇരിക്കേണ്ടത് ഞങ്ങളിൽ ആരുമാകരുത് എന്ന് രാഹുൽ പറഞ്ഞിരുന്നു. ഞാൻ അതിനോട് പൂർണമായി യോജിക്കുന്നു. പുതിയ അധ്യക്ഷൻ വന്നാൽ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. “അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു. ഈ…
Read More » -
NEWS
രാഹുലിനൊപ്പം തരൂരിനും അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബിജെപി എം പി
രാഹുൽ ഗാന്ധിക്കും ശശി തരൂരിനും എതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബിജെപി എം പി. നിഷികാന്ത് ദുബെ ആണ് നോട്ടീസ് നൽകിയത്. പാർലമെന്ററി നടപടിക്രമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ ഹനിക്കപ്പെട്ടു എന്ന് ബിജെപി എംപി ആരോപിക്കുന്നു. ഐ ടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന് കമ്മിറ്റി ചെയർമാൻ കൂടിയായ ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക് ആരോപണം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിന്റെ തീരുമാനങ്ങളെ പരിഹസിക്കും വിധം നിഷികാന്ത് സമൂഹമാധ്യമങ്ങളിൽ ഇടപെട്ടു എന്നാണ് തരൂരിന്റെ ആരോപണം. സ്പീക്കർ ഓം ബിർളക്കാണ് തരൂർ പരാതി നൽകിയത്. ദുബെയുടെ നടപടി വ്യക്തിപരമായി തനിക്കല്ല, ഒരു പൊതുസ്ഥാപനത്തിന്റെ യശസിന് കളങ്കം വരുത്തിയെന്ന് തരൂർ പരാതിയിൽ പറയുന്നു.
Read More » -
NEWS
ആർക്കെതിരെയാണ് നിങ്ങൾ കേസ് എടുക്കുന്നത്, പി എസ് സി ചെയർമാനോട് അഡ്വ. ബി ആർ എം ഷഫീർ
വ്യാജവാർത്തകൾ സൃഷ്ടിയ്ക്കുന്നു എന്ന പേരിൽ ഉദ്യോഗാർത്ഥികൾക്കെതിരെ കേസ് എടുക്കാനുള്ള പി എസ് സി നീക്കം അപലപനീയമെന്ന് കെ പി സി സി മീഡിയ സമിതി അംഗം അഡ്വ. ബി ആർ എം ഷഫീർ. ഫേസ്ബുക് പോസ്റ്റിലാണ് വിമർശനം. ബി ആർ എം ഷഫീറിന്റെ ഫേസ്ബുക് പോസ്റ്റ് – PSC ചെയർമാനോട് വിനയപൂർവ്വം…. നിങ്ങൾ ആർക്കെതിരെയാണ് കേസ് എടുക്കുന്നത്? ആർക്കെതിരെയാണ് കേസ് എടുക്കുമെന്ന് ഭീഷണി പെടുത്തുന്നത്? ആരാണ് psc നിയമനത്തിന്റെ പേരിൽ കള്ളം പറയുന്നത്? ഈ കൊറോണ കാലത്തും നൂറ് കണക്കിന് ചെറുപ്പക്കാരുടെ ജോലി എന്ന സ്വപ്നം ആയിരുന്ന 18 യിൽ പരം റാങ്ക് ലിസ്റ്റുകളാണ് കാലാവധി നീട്ടാതെ നിങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടത് . അവരുടെ കണ്ണുനീരിന് ആര് സമാധാനം പറയും.? ഒടുവിൽ psc ഉദ്യോഗാർഥികൾ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു എന്ന പേരിൽ അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു സമര മുഖത്തുള്ള പാവം ഉദ്യോഗാർത്ഥികളെ നിങ്ങൾ. വിരട്ടുകയാണ്.. എങ്ങനെയാണ് psc വഴി നിയമിക്കേണ്ട…
Read More » -
LIFE
“ദുനിയാവിന്റെ ഒരറ്റത്ത് “
ശ്രീനാഥ് ഭാസി,സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ദുനിയാവിന്റെ ഒരറ്റത്ത് ” സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ്,കാസ്റ്റലിസ്റ്റ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്,പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.സഫീര്‍ റുമനെ,പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. കോ പ്രൊഡ്യുസര്‍-സ്നേഹ നായര്‍,ജബിര്‍ ഒാട്ടുപുരയ്ക്കല്‍,എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ഗോകുല്‍ നാഥ് ജി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്.
Read More » -
കോവിഡ്: ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. രോഗവ്യാപനം തടയാന്‍ നാം കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന ചിലരുമുണ്ട്. രോഗത്തെ അതിന്‍റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കുവാന്‍ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസ്സഹായരായിരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്‍റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം വലിയതോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. പ്രവര്‍ത്തനം പിറകോട്ടുള്ള വാര്‍ഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവര്‍ത്തനസജ്ജമാക്കണം. ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാൻ അതത്…
Read More » -
TRENDING
ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഒരു ഫോട്ടോഗ്രാഫറുടെ കോവിഡ് കാല ജീവിതകഥ
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം.1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. നമ്മള്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ഒക്കെ കാണുന്ന അതി മനോഹരമായ പല ഫോട്ടോസിന്റെയും പിറകില്‍ ഒരുപറ്റം ഫോട്ടോഗ്രാഫര്‍മാരുടെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. ഈ അവസരത്തില്‍ അവരെ വിസ്മരിക്കാതെ പോവരുത്. എന്നാല്‍ കോവിഡും മറ്റ് പ്രതിസന്ധികളും കടന്ന് വന്നതോടെ ഏറ്റവും അധികം ദുരിതങ്ങളനുഭവിക്കുന്ന വിഭാഗമാണ് ഫോട്ടോഗ്രാഫി മേഖല. ചിങ്ങം ഒന്നോടെ സീസണ്‍ ആരംഭിക്കേണ്ടിയിരുന്ന മേഖലയെ ഒന്നടങ്കം കോവിഡ് വിഴുങ്ങിയിരിക്കുകയാണ്. ഉപജീവനത്തിനായി ക്യാമറ ഉപേക്ഷിച്ച് പലവഴിയിലേക്ക് തിരിയേണ്ട അവസ്ഥയിലാണ് ഈ വിഭാഗക്കാര്‍. അക്കൂട്ടത്തില്‍ പച്ചക്കറി കച്ചവടം മുതല്‍ കൂലിപണിവരെയുണ്ട്. കോവിഡ് കവര്‍ന്നെടുത്ത നല്ലകാലം എന്ന് തിരിച്ച് വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇക്കൂട്ടര്‍…
Read More » -
NEWS
അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ല ,കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും പരിഗണനയിൽ
കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരുമില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന ധാരാളം സൂചനകൾക്കും പ്രവചനങ്ങൾക്കും കാരണമായിരിക്കുകയാണ് .ആരാകും അടുത്ത കോൺഗ്രസ് അധ്യക്ഷൻ എന്ന നിലക്ക് പാർട്ടിയിൽ തന്നെ വലിയ ചർച്ചകൾ ഉയരുകയാണ് .രാഹുലും പ്രിയങ്കയും ആ സ്ഥാനത്തേക്കില്ല എന്ന സൂചന നൽകിയ പ്രിയങ്ക ഒരു കാര്യം കൂടി പറഞ്ഞു വച്ചു .ആര് അധ്യക്ഷ സ്ഥാനത്തേക്ക് വന്നാലും തൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി അംഗീകരിക്കും എന്ന് . 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയം രുചിച്ചതോടെ ആണ് പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി പടിയിറങ്ങിയത് .വിടവാങ്ങൽ പ്രസംഗത്തിൽ രാഹുൽ ഒരു കാര്യം കൂടി പറഞ്ഞു വച്ചു ,ഗാന്ധി കുടുംബത്തിൽ നിന്ന് ആരും തന്റെ പിൻഗാമി ആകരുത് എന്ന് .എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി ഇക്കാര്യം തള്ളിക്കളയുകയും സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷയായി നിയമിത ആവുകയും ചെയ്തു . ഇനി ഈ സ്ഥാനത്തേക്ക് സാധ്യത ഉള്ളവരുടെ പട്ടിക…
Read More » -
ഇന്ന് സംസ്ഥാനത്ത് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത്…
Read More » -
TRENDING
പൊന്നുമോളെ…. നിന്നോടൊപ്പം ഞാനും…
മകളാണോ അല്ല, സഹോദരിയാണോ അല്ല….. എന്നാല്‍ അഞ്ജുമോള്‍ക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്ക്കാകട്ടെ അഞ്ജു അമ്മയും സഹോദരിയും. കരളലയിപ്പിക്കുന്ന ഒരു സ്നേഹബന്ധമാണ് പെട്ടിമുടിയില്‍ മണ്ണടിഞ്ഞത്. ദുരന്തത്തില്‍ ആ മണ്ണില്‍ ഒരുപാടു സ്നേഹബന്ധങ്ങള്‍ അലിഞ്ഞുചേര്‍ന്നു. എന്നാല്‍ ഈ സ്നേഹത്തോളം ഒന്നുംവരില്ലായിരിക്കാം. ദുരന്തഭൂമിയില്‍ മണ്ണിനടിയില്‍ അകപ്പെട്ട, ഉറങ്ങിക്കിടക്കുന്ന അമ്മയും മകളും എന്നു തോന്നിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു ആത്മബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും കഥ വെളിച്ചത്തുവന്നത്. യഥാര്‍ഥത്തില്‍ അഞ്ജുമോളും ലക്ഷണയും അമ്മയും മകളുമല്ല. പക്ഷേ അഞ്ജുമോള്‍ക്കു ലക്ഷണയോടുണ്ടായിരുന്നത് മാതൃത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹമായിരുന്നു. ലക്ഷണയുടെ ചെറുപ്പംമുതല്‍ ആ ആത്മബന്ധം നിലനിന്നിരുന്നു. അഞ്ജുമോള്‍ക്കൊപ്പമാണ് ലക്ഷണ പല ദിനങ്ങളിലും ഉറങ്ങിയിരുന്നത്. അത്തരത്തില്‍ ഒന്നിച്ചുറങ്ങിയ ആ ദിനംതന്നെയാണ് ഇരുവരും ഒരുമിച്ച് ദുരന്തത്തില്‍ അകപ്പെട്ടതും. മരണത്തിലും കൈവിടാതെ അഞ്ജുമോള്‍ സ്വന്തം മാറില്‍ ആ എഴുവയസുകാരിയെ ചേര്‍ത്തു പിടിച്ചിരുന്നു. ആരുടെയും കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട അഞ്ജുമോള്‍ അവളുടെ അമ്മൂമ്മ ചന്ദ്രയുടെ കൂടെ പെട്ടിമുടിയിലെ പത്തുമുറി ലയത്തിലെ ഏഴാം…
Read More » -
NEWS
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ദളിതർക്കും പെൺകുട്ടികൾക്കും രക്ഷയില്ല ,യോഗി സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുലും പ്രിയങ്കയും
ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ ശക്തമായ ഇടം നേടുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും .ക്രമസമാധാന രംഗത്ത് യോഗി ആദിത്യനാഥ് സർക്കാർ വരുത്തുന്ന വീഴ്ച ചൂണ്ടിക്കാട്ടി ശക്തമായ നീക്കങ്ങൾ ആണ് സഹോദരങ്ങൾ നടത്തുന്നത് . എസ്പിയിലെ അഖിലേഷ് യാദവും ബിഎസ്പിയിലെ മായാവതിയും ശക്തമായ യോഗി വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമ്പോൾ ആണ് രാഹുലും പ്രിയങ്കയും യോഗി സർക്കാരിന് താക്കീത് ആകുന്നത് . ദളിത് ഗ്രാമത്തലവനെ അസംഗറിൽ കൊന്ന സംഭവത്തിൽ കാട്ടുനീതിയാണ് ഉത്തർ പ്രദേശിൽ നടക്കുന്നതെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു .ദളിത് നേതാവായത് കൊണ്ട് മാത്രമാണ് സർപഞ്ച് സത്യമേവ് കൊല്ലപ്പെട്ടതെന്ന് രാഹുൽ ഗാന്ധി കുറിച്ചു . കഴിഞ്ഞയാഴ്ചയാണ് ബസഗോൺ ഗ്രാമമുഖ്യനായിരുന്ന സത്യമേവ് വെടിയേറ്റ് മരിക്കുന്നത് .സത്യമേവിനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോയി വെടിവച്ചു കൊല്ലുകയായിരുന്നു . സ്ത്രീസുരക്ഷയെ മുൻനിർത്തിയാണ് പ്രിയങ്കയുടെ ആക്രമണങ്ങൾ .ഉത്തർ പ്രദേശിൽ സ്ത്രീകൾക്ക് സുരക്ഷയെ ഇല്ലെന്നു പ്രിയങ്ക ഗാന്ധി ആണയിടുന്നു .ബുലന്ദ് പൂർ ,ഹപുർ ,ലഖിമ്പുർ ഖേലി ,ഗോരഖ്‌പൂർ എന്നിവിടങ്ങളിലെ…
Read More »