തർക്കം വനിതാ സുഹൃത്തിനെ ചൊല്ലി ,കൊലപാതകവും ആത്മഹത്യകളും ,കുമ്പള കേസിലെ ദുരൂഹതകൾ
കുമ്പളയിൽ യുവാവിന്റെ കൊലപാതകത്തിന് കാരണമായത് വനിതാ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം .ഈ കൊലപാതകം പിന്നീട് ആത്മഹത്യകൾക്കും കാരണമായി എന്നുള്ളതാണ് കേസിന്റെ പ്രത്യേകത .ചൊവ്വാഴ്ച തൂങ്ങി മരിച്ച രണ്ട് യുവാക്കൾക്കും കൊലപാതകത്തിൽ പങ്കുള്ളതായി പോലീസ് കണ്ടെത്തി .കേസിലെ മുഖ്യ പ്രതി ശ്രീകുമാർ പോലീസ് പിടിയിലാണ് .ഒരാൾ കൂടി പിടിയിൽ ആകാനുണ്ട് .
തിങ്കളാഴ്ച രാത്രിയിൽ ആയിരുന്നു കൊലപാതകം .സ്വകാര്യ എണ്ണ മില്ലിലെ ജീവനക്കാരൻ ആണ് കൊല്ലപ്പെട്ട ഹരീഷ് .വീടിനടുത്ത് വച്ച് തന്നെയായിരുന്നു അരുംകൊല .രക്തത്തിൽ കുളിച്ചു കിടന്ന ഹരീഷിനെ നാട്ടുകാർ ആണ് കണ്ടെത്തിയത് .വനിതാ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഹരീഷും ശ്രീകുമാറും വഴക്കുണ്ടായതായി സഹ ജീവനക്കാർ നൽകിയ മൊഴിയാണ് പൊലീസിന് പ്രതിയിലേക്ക് എത്തിച്ചേരാൻ എളുപ്പമായത് .
പോലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് പത്തൊമ്പത് വയസുകാരൻ മണിയും ഇരുപത്തൊന്നു വയസുകാരൻ റോഷനും വീടിനെ സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ചത് എന്നാണ് വിവരം .കേസിലെ നിര്‍ണായക പ്രതി നാലാമനെ കൂടി കിട്ടിയാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത് .