NEWS
ദേശീയ തലത്തിൽ കോൺഗ്രസ് ഇനിയും പഠിച്ചില്ല ,മണിപ്പൂരിൽ അഞ്ചു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
മണിപ്പൂരിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു .ബീരേൻ സിങ് സർക്കാർ കോൺഗ്രസ് വിമതരുടെ സഹായത്തോടെ വിശ്വാസ വാട്ടെടുപ്പ് വിജയിച്ചതോടെയാണ് നാടകീയമായ ബിജെപിയിൽ ചേരൽ .ബിജെപി ദേശീയ ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ എംഎൽഎമാർ മുഖ്യമന്ത്രിക്കൊപ്പം അണിനിരന്നു .
മുൻമുഖ്യമന്ത്രി ഇബോബി സിംഗിന്റെ ബന്ധു അടക്കമുള്ള എംഎൽഎമാർ ആണ് കോൺഗ്രസ് വിട്ടത് .ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ ബൈജയന്തി ജയ് പാണ്ഡെ വിമത കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി അംഗത്വം നൽകി .ബീരേൻ സിങ് വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ 6 കോൺഗ്രസ്സ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജി വച്ചിരുന്നു .






