അവാർഡുകൾ വാങ്ങിക്കൂട്ടി തി. മി. രം
കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്ത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടു തന്നെ തി.മി. രം എന്ന സിനിമയുടെ പേര് ആന്തരികമായ അർത്ഥതലങ്ങൾ ഉൾകൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധതയെന്ന ആന്തരിക തിമിരം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.
കെ കെ സുധാകരൻ, വിശാഖ് നായർ , രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സരോജം, കാർത്തിക, ആശാനായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.
തി.മി. രം ഇതിനോടകം തന്നെ വിവിധ ദേശീയാന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
അവാർഡുകൾ :- ഭൂട്ടാൻ DRUK ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DIFF) – മികച്ച ചിത്രം, മികച്ച നടൻ ( കെ കെ സുധാകരൻ ), കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – മികച്ച ചിത്രം, ഗോവ പൻജിം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – മികച്ച ചിത്രം, മികച്ച സംവിധാനം (ശിവറാം മണി ), ഒഫിഷ്യൽ സെലക്ഷൻസ് :- റോം പ്രിസ്മ , മോസ്കോ ബ്രിക്സ് , യു എസ് സ്ട്രെയിറ്റ് ജാക്കറ്റ്, യു എസ് ലിഫ്റ്റ് ഓഫ് ഗ്ലോബൽ സെഷൻസ്, നോമിനേഷൻസ് :- ഭൂട്ടാൻ ഗോൾഡൻ ഡ്രാഗൺ അവാർഡ് 2020, കൊൽക്കത്ത സൺ ഓഫ് ദ് ഈസ്റ്റ് അവാർഡ് 2020