Month: August 2020
-
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍…
Read More » -
NEWS
രാഹുൽ ഗാന്ധിയുടെ മടങ്ങിവരവിന് കളമൊരുങ്ങി ,കോൺഗ്രസ് പ്രവർത്തക സമിതി അടുത്തയാഴ്ച ,സോണിയയുടെ നീക്കം ഇങ്ങനെ
നേതൃപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോൺഗ്രസിന്റെ നിർണായക പ്രവർത്തക സമിതി യോഗം അടുത്തയാഴ്ച .പാർട്ടിയുടെ സംഘടനാ തലത്തിൽ ഏറെ മാറ്റങ്ങൾ വരാൻ പോകുന്ന പ്രവർത്തക സമിതി യോഗം എന്ന് ഈ യോഗത്തെ കോൺഗ്രസ്സ് ചരിത്രം രേഖപ്പെടുത്തും . 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായവരെ എണ്ണിപ്പറഞ്ഞാണ് രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം വലിച്ചെറിഞ്ഞ് സാധാരണ പ്രവർത്തകൻ ആയത് .നെഹ്‌റു -ഗാന്ധി കുടുംബത്തിലെ ആരെയും ആ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുൽ പറഞ്ഞു വച്ചു .എന്നാൽ ആ നിർദ്ദേശം പ്രവർത്തക സമിതി തള്ളി. സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷയായി ചുമതലയേറ്റു . സോണിയ ആ സ്ഥാനത്ത് നിന്ന് മാറണമെന്ന് ഏറെ ആഗ്രഹിക്കുന്നത് അവർ തന്നെയാണ് .എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ല എന്നതാണ് വിഷയം .നെഹ്‌റു -ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ ഒരാൾ പാർട്ടിയെ നയിച്ചാലുള്ള പ്രതിസന്ധി സോണിയക്ക് നന്നായി അറിയാം .ഒന്നാമത്തെ കാരണം പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാവും എന്നതാണ് .രണ്ടാമത്തെ കാര്യം…
Read More » -
NEWS
സര്‍ക്കാര്‍ അദാനിക്കായി ഒത്തുകളിച്ചു:മുല്ലപ്പള്ളി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ അദാനിയുമായി ചേര്‍ന്ന് ഒത്തുകളി നടത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും 650 ഏക്കറിലായി മുപ്പതിനായിരം കോടിയുടെ വിലയുള്ളതുമാണ് തിരുവനന്തപുരം വിമാനത്താവളം.അതാണ് ചതിയിലൂടെ കേരള സര്‍ക്കാര്‍ അദാനിക്ക് ഏറ്റെടുക്കാന്‍ അവസരമൊരുക്കിയത്. വിമാനത്താവളം ഏതുവിധേനയും അദാനിക്ക് ലഭ്യമാക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി ആവിഷ്‌ക്കരിച്ചത്.സ്വകാര്യവത്കരിക്കാന്‍ നീക്കമുണ്ടായപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുക്കുകയാണ് ഉണ്ടായത്. തുടക്കം മുതല്‍ ഇരട്ടത്താപ്പാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാട്ടിയത്. ടെണ്ടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് അദാനിയുടെ മരുകളുടെ സ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന കമ്പനിയെയാണ്. ഈ കമ്പനിക്ക് 55 ലക്ഷം രൂപ ഫീസിനത്തിലും സര്‍ക്കാര്‍ നല്‍കി. അദാനിയുടെ മകളുടെ കമ്പനിയെ ടെണ്ടര്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തിയതില്‍ നിന്നു തന്നെ കേരള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥയില്ലായ്മയാണ് പ്രകടമാണ്. ഇതെല്ലാം മറച്ചുവയ്ച്ചു കൊണ്ടാണ് നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും സര്‍വകക്ഷി യോഗം വിളിക്കുകയും ഉള്‍പ്പെടെയുള്ള…
Read More » -
NEWS
പോലീസിന്റെ മീൻ കച്ചവടം പരസ്യമായതോടെ സീറ്റു തെറിച്ചു
പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തിയ പൊലീസുകാർക്കെതിരെ നടപടി. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മൂന്ന് എ.എസ്.ഐമാരെയാണ് മീൻ വിറ്റതിന് നെയ്യാറ്റിൻകര എ.ആർ ക്യാംപിലേക്ക് മാറ്റിയത്. നാട്ടുകാർ വലവീശി പിടിച്ച മീൻ പൊലീസുകാർ പിടിച്ചെടുത്ത് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. സംഭവം വാർത്തയായതോടെയാണ് റൂറൽ എസ്പി നടപടിയെടുത്തത്. അതിനിടെ സംഭവത്തിൽ ഉൾപ്പെട്ട പ്രധാന എസ്.ഐയെ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. കഠിനംകുളം കായലിൽ നിന്നും വലവീശി പിടിച്ച കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തി. ശേഷിച്ചവ വീട്ടിലേക്കും കൊണ്ടുപോയി. മാത്രമല്ല സ്റ്റേഷനുള്ളിലും മീൻ പാചകം ഉണ്ടായിരുന്നുവത്രേ. എസ്.ഐയും എ.എസ്.ഐമാരും ചില സിവിൽപൊലീസ് ഓഫിസർമാരും ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നൽകി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡി.ജി.പി ഉൾപ്പെടെ വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു…
Read More » -
TRENDING
സഞ്ചാരം ഇഷ്ടപ്പെടുന്നവർക്കെല്ലാം ദൃശ്യവിരുന്നായി ‘കൂൾ ബീഡി എറൗണ്ട് ഇന്ത്യ’ മ്യുസിക് വീഡിയോ
ഓഗസ്റ്റ് 22, 2020, കൊച്ചി: കൊറോണവൈറസ് മൂലം നമ്മൾ വീടുകളിൽ ഒതുങ്ങിയിരുന്ന ഈ സമയത്ത് അതിന് പരിഹാരമായി ഒരു കൂട്ടം ചെറുപ്പക്കാർ ‘കൂൾ ബീഡി എറൗണ്ട് ഇന്ത്യ’ എന്ന ട്രാവൽ ആൽബം ഒരുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ സംസ്കാരങ്ങളും ആചാരങ്ങളും ആസ്വദിച്ച് കൊണ്ടുള്ള ഒരു ചെറുപ്പക്കാരന്റെ യാത്രയാണ് മ്യൂസിക് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഷൂട്ടിനായി അണിയറപ്രവർത്തകർ രാജ്യത്തിൻറെ നാനാഭാഗത്തുമായി ഇരുപതു ദിവസങ്ങളോളം സഞ്ചരിച്ചു. മണ്ണിടിച്ചൽ കാരണം കാർഗിലിൽ കുടുങ്ങിയപ്പോൾ ടോവിനോ തോമസാണ് അവരെ സുരക്ഷിതമായി വീടുകളിൽ എത്തുവാൻ സഹായിച്ചത്. ടോവിനോക്ക് നന്ദി അറിയിച്ചാണ് അണിയറപ്രവർത്തകർ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഫൈസൽ ഫസിലുദ്ദിൻ സംവിധാനം നിർവഹിച്ച മ്യുസിക് വിഡിയോയിൽ അഭിനേതാവും മോഡലുമായ റാഷിൻ ഖാനാണ് അഭിനയിച്ചിരിക്കുന്നത്. യാസീൻ നിസാർ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് മിഹ്രാജ് ഖാലിദാണ്. ഗാനരചന റഫീഖ് ഉമ്പാച്ചി. ഡോൺ പോളിന്റെ ഛായാഗ്രഹണത്തിലൂടെ രാജ്യത്തിൻറെ വിവിധ മനോഹര ദൃശ്യങ്ങളും പ്രകൃതി ഭംഗിയും ഒപ്പിയെടുത്തിരിക്കുന്നു. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. റഹീം വാവൂർ നിർമിച്ച മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്. ‘കൂൾ ബീഡി എറൗണ്ട് ഇന്ത്യ’ കാണാൻ : https://youtu.be/smujXhA6vlU
Read More » -
NEWS
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നത് കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ അഴിമതിയെന്ന് കെ. സുരേന്ദ്രൻ
ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം നടക്കുന്ന ചരൽപറമ്പിൽ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി.ജെ. പി സംസ്ഥാന പ്രസിഡന്റ്. ലൈഫ് മിഷൻ അഴിമതിയിൽ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ആരോപിച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇരുപത് കോടി രൂപയുടെ ഫ്ളാറ്റ് നിർമാണത്തിൽ നാലരക്കോടി കമ്മീഷനും, ബാക്കി ജിഎസ്ടി തുകയും ഉൾപ്പെടെ എട്ടു കോടി രൂപയോളമാ.ണ് ഈ തുകയിൽ നിന്നും മാറുന്നത് ഇങ്ങനെ ഒരു കരാർ ഏറ്റെടുക്കുന്ന കരാറുകാരന് നല്ല നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഈ പദ്ധതി പൂർത്തീകരിക്കാൻ ആവില്ല. അപകടകരമായ രീതിയിലാണ് ഇപ്പോൾ ഫ്ലാറ്റ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഇന്ന് ഒരേയൊരു വകുപ്പ് ഉള്ളൂ അത് പിണറായി വകുപ്പ് ആണെന്നും, മുഖ്യമന്ത്രിയുടെ ഉപജാപക സംഘം ആണ് ഓഫീസ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ തിരുവനന്തപുരത്ത് താൻ നിരാഹാര സമരം നടത്തുമെന്നും, അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കേരള…
Read More » -
NEWS
ഹോസ്റ്റല്‍ മുറിയില്‍ അവിവാഹിതയായ പെണ്‍കുട്ടിക്ക് പ്രസവം: കുട്ടി മരിച്ചു
കട്ടപ്പന: അവിവാഹിതയായ പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ കുഞ്ഞ് മരിച്ചു. കട്ടപ്പനയിലെ ബാങ്ക് ജീവനക്കാരിയാണ് പെണ്‍കുട്ടി. വിവരമറിഞ്ഞെത്തിയ ഹോസ്റ്റലിലെ മറ്റ് പെണ്‍കുട്ടികള്‍ ഞെട്ടലോടെയാണ് വാര്‍ത്തയറിഞ്ഞത്. ഇത്രയും നാള്‍ കൂടെ താമസിച്ചിട്ടും പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് മറ്റ് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. കട്ടപ്പന നഗരത്തിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. വിവരം അറിഞ്ഞം ഹോസ്റ്റലിലെത്തിയ പോലീസ് സംഘം കണ്ടത് മരണപ്പെട്ട ചോരക്കുഞ്ഞിനെയാണ്. പ്രസവിക്കുമ്പോഴേ കുട്ടി മരണപ്പെട്ടിരുന്നുവെന്നാണ് പോലീസിനോട് പെണ്‍കുട്ടി പറഞ്ഞത്. കുട്ടിയുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനമായി. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകു എന്ന് പോലിസുദ്യോഗസ്ഥര്‍ അറിയിച്ചു. കട്ടപ്പന നഗരത്തിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടി അബോര്‍ഷനായി ശ്രമിച്ചിരുന്നുവെന്നും വൈകിപ്പോയതു കൊണ്ട് ഈ നീക്കം നടന്നില്ലെന്നും വിരങ്ങള്‍ ലഭിക്കുന്നുണ്ട്.…
Read More » -
NEWS
പി പി മത്തായി ദുരൂഹ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോസ് സഭ ,വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച മത്തായിയുടെ ഭാര്യ ഷീബ NewsThen Mediaയോട് ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യം
വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറക്കത്തിൽ നിന്ന് എണീപ്പിച്ച് പിടിച്ചു കൊണ്ട് പോയി പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പി പി മത്തായിയുടെ ഭാര്യ ഷീബ NewsThen Mediaയോട് നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതെന്നു മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് സെക്രട്ടറി ബിജു ഉമ്മൻ .ഷീബയുടെ വെളിപ്പെടുത്തലുകളിന്മേൽ അന്വേഷണം വേണം .സർക്കാർ, ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കരുതെന്നും കൃത്യമായ അന്വേഷണം നടത്തി കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്തണം എന്നും ബിജു ഉമ്മൻ ആവശ്യപ്പെട്ടു . സി ബി ഐ അന്വേഷണത്തെ ബിജു ഉമ്മൻ സ്വാഗതം ചെയ്തു .റീ പോസ്റ്റ്മോർട്ടം ആവശ്യമില്ലെങ്കിൽ മാത്രമേ മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കൂ എന്ന കുടുംബത്തിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും ബിജു ഉമ്മൻ പറഞ്ഞു .NewsThen Mediaക്കു അനുവദിച്ച അഭിമുഖത്തിൽ ആണ് ബിജു ഉമ്മൻ നിലപാട് വ്യക്തമാക്കിയത് .ബിജു ഉമ്മന്റെ പ്രതികരണം വിഡിയോയിൽ .
Read More » -
NEWS
ഷീബാമോൾ NewsThen Media യോട് വെളിപ്പെടുത്തിയത് ,പിപി മത്തായിയുടെ മരണത്തിൽ ഉയരുന്ന ചോദ്യങ്ങൾ
വളരെ നിർണായകമായ വെളിപ്പെടുത്തൽ ആണ് NewstThen Mediaയോട് പി പി മത്തായിയുടെ ഭാര്യ ഷീബമോൾ നടത്തിയിരിക്കുന്നത് .വനം വകുപ്പു ഉദ്യോഗസ്ഥർ കാമറ കേടുവരുത്തി എന്ന് പറഞ്ഞാണ് മത്തായിയെ പിടിച്ചുകൊണ്ടുപോയത് . പിന്നീട് അരുൺ എന്നയാളുടെ ഫോണിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ വിളിച്ചെന്നു ഷീബ പറയുന്നു .മത്തായിയെ വിടാമെന്നും 75,000 രൂപ കൈക്കൂലി നല്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നു .ഇക്കാര്യത്തിൽ സർക്കാരിന്റെ നിസ്സംഗതയേയും ഷീബ ചോദ്യം ചെയ്യുന്നുണ്ട് . ജൂലൈ 28 നു വൈകീട്ട് വനപാലകർ കസ്റ്റഡിയിൽ എടുത്ത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ട് പോയ മത്തായിയെ അന്ന് രാത്രി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . ഇവിടെ ഉയരുന്ന ചില ചോദ്യങ്ങൾ 1 വനപാലകരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ആര് ? 2 ദുരൂഹ സാഹചര്യത്തിൽ ഒരു കസ്റ്റഡി മരണം നടന്നിട്ടും ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയുമായി എന്തുകൊണ്ട് മുന്നോട്ട് പോകുന്നില്ല 3 ഇപ്പോഴിതാ ഒരു ഉദ്യോഗസ്ഥൻ 75 ,000 രൂപ കൈക്കൂലി ചോദിച്ചെന്നു ഭാര്യ NewstThen…
Read More »
