ചാനലുകളുടെ റേറ്റിംഗ് യുദ്ധം ഇപ്പോൾ ഡിജിറ്റൽ ലോകത്തും ,അവകാശവാദവുമായി മനോരമയും മീഡിയ വണ്ണും ,ആരാണ് ഒന്നാം സ്ഥാനത്ത് ?
ബാർക് റേറ്റിംഗ് സംബന്ധിച്ചായിരുന്നു ഇതുവരെയുള്ള ചാനൽ കിടമല്സരം .എന്നാലിപ്പോൾ അത് ഡിജിറ്റൽ രംഗത്തേക്കും കടന്നിരിക്കുകയാണ് .ഡിജിറ്റൽ മേഖലയിൽ തങ്ങളാണ് മുന്നിൽ എന്ന അവകാശവാദവുമായി രണ്ടു ന്യൂസ് ചാനലുകൾ മുന്നോട്ട് വന്നിരിക്കുകയാണ് മനോരമ ന്യൂസും മീഡിയ വണ്ണും .വീഡിയോ ഓൺ ഡിമാൻഡ് വുഭാഗത്തിൽ തങ്ങൾ ഒന്നാം സ്ഥാനക്കാർ എന്നാണ് മീഡിയ വണ്ണിന്റെ അവകാശവാദം .എന്നാൽ ഫേസ്ബുക് ,യൂട്യൂബ് തുടങ്ങിയവയിൽ ഒന്നാം സ്ഥാനക്കാർ തങ്ങൾ ആണെന്നാണ് മനോരമ ന്യൂസ് പറയുന്നത് .
“ഒന്നും തോന്നല്ലേ ,ഇതാണ് ശരിയായ കണക്ക് “എന്ന തലവാചകത്തിൽ ആണ് മീഡിയ വൺ പോസ്റ്റർ ഇറക്കിയിരിക്കുന്നത് .മീഡിയ വൺ പുറത്ത് വിട്ട കണക്ക് പ്രകാരം .രണ്ടാം സ്ഥാനം മനോരമക്കും മൂന്നാം സ്ഥാനം ഏഷ്യാനെറ്റിനുമാണ് .
“ഒരു കണക്കിന് ഒപ്പിച്ചതല്ല ,കൃത്യമായ കണക്കാണ് “എന്ന തലവാചകത്തിൽ മനോരമ ന്യൂസും കണക്കുകൾ പുറത്ത് വിട്ടു .ഫേസ്ബുക്കിലും യൂട്യുബിലും ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉള്ള മലയാളം ടി വി മനോരമ ന്യൂസ് ആണെന്നാണ് അവർ പറയുന്നത് .
ഇതിനു പിന്നാലെ മീഡിയ വൺ മറ്റൊരു പോസ്റ്റർ പുറത്തിറക്കി .അതിങ്ങനെ പറയുന്നു ,”മനോരമ ന്യൂസ് പറയുന്നതും കൃത്യം .ഫേസ്ബുക്കിൽ നോൺ ലൈവ് +ലൈവ് മനോരമ ഒന്നാമത് തന്നെ .നോൺ ലൈവ് മാത്രം എടുത്താൽ ഒന്നാമത് മീഡിയ വൺ “