TRENDING

സഞ്ചാരം ഇഷ്ടപ്പെടുന്നവർക്കെല്ലാം ദൃശ്യവിരുന്നായി ‘കൂൾ ബീഡി എറൗണ്ട് ഇന്ത്യ’ മ്യുസിക് വീഡിയോ

ഓഗസ്റ്റ് 22, 2020, കൊച്ചി: കൊറോണവൈറസ് മൂലം നമ്മൾ വീടുകളിൽ ഒതുങ്ങിയിരുന്ന ഈ സമയത്ത് അതിന് പരിഹാരമായി ഒരു കൂട്ടം ചെറുപ്പക്കാർ ‘കൂൾ ബീഡി എറൗണ്ട് ഇന്ത്യ’ എന്ന ട്രാവൽ ആൽബം ഒരുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ സംസ്കാരങ്ങളും ആചാരങ്ങളും ആസ്വദിച്ച് കൊണ്ടുള്ള ഒരു ചെറുപ്പക്കാരന്റെ യാത്രയാണ് മ്യൂസിക് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഷൂട്ടിനായി അണിയറപ്രവർത്തകർ രാജ്യത്തിൻറെ നാനാഭാഗത്തുമായി ഇരുപതു ദിവസങ്ങളോളം സഞ്ചരിച്ചു. മണ്ണിടിച്ചൽ കാരണം കാർഗിലിൽ കുടുങ്ങിയപ്പോൾ ടോവിനോ തോമസാണ് അവരെ സുരക്ഷിതമായി വീടുകളിൽ എത്തുവാൻ സഹായിച്ചത്. ടോവിനോക്ക് നന്ദി അറിയിച്ചാണ് അണിയറപ്രവർത്തകർ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഫൈസൽ ഫസിലുദ്ദിൻ സംവിധാനം നിർവഹിച്ച മ്യുസിക് വിഡിയോയിൽ അഭിനേതാവും മോഡലുമായ റാഷിൻ ഖാനാണ് അഭിനയിച്ചിരിക്കുന്നത്. യാസീൻ നിസാർ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് മിഹ്രാജ് ഖാലിദാണ്‌. ഗാനരചന റഫീഖ് ഉമ്പാച്ചി. ഡോൺ പോളിന്റെ ഛായാഗ്രഹണത്തിലൂടെ രാജ്യത്തിൻറെ വിവിധ മനോഹര ദൃശ്യങ്ങളും പ്രകൃതി ഭംഗിയും ഒപ്പിയെടുത്തിരിക്കുന്നു. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. റഹീം വാവൂർ നിർമിച്ച മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.

‘കൂൾ ബീഡി എറൗണ്ട് ഇന്ത്യ’ കാണാൻ : https://youtu.be/smujXhA6vlU

Back to top button
error: