NEWS

പി പി മത്തായി ദുരൂഹ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോസ് സഭ ,വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച മത്തായിയുടെ ഭാര്യ ഷീബ NewsThen Mediaയോട് ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യം

വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറക്കത്തിൽ നിന്ന് എണീപ്പിച്ച് പിടിച്ചു കൊണ്ട് പോയി പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പി പി മത്തായിയുടെ ഭാര്യ ഷീബ NewsThen Mediaയോട് നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതെന്നു മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് സെക്രട്ടറി ബിജു ഉമ്മൻ .ഷീബയുടെ വെളിപ്പെടുത്തലുകളിന്മേൽ അന്വേഷണം വേണം .സർക്കാർ, ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ  ശ്രമിക്കരുതെന്നും കൃത്യമായ അന്വേഷണം നടത്തി കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്തണം എന്നും ബിജു ഉമ്മൻ ആവശ്യപ്പെട്ടു .

സി ബി ഐ അന്വേഷണത്തെ ബിജു ഉമ്മൻ സ്വാഗതം ചെയ്തു .റീ പോസ്റ്റ്മോർട്ടം ആവശ്യമില്ലെങ്കിൽ മാത്രമേ മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കൂ എന്ന കുടുംബത്തിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും ബിജു ഉമ്മൻ പറഞ്ഞു .NewsThen Mediaക്കു അനുവദിച്ച അഭിമുഖത്തിൽ ആണ് ബിജു ഉമ്മൻ നിലപാട് വ്യക്തമാക്കിയത് .ബിജു ഉമ്മന്റെ പ്രതികരണം വിഡിയോയിൽ .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker