Month: August 2020

  • NEWS

    ഇതാ ഇത്തരേന്ത്യൻ ഹണി ട്രാപ്പും,സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    മലയാളികളെ കുടുക്കാൻ ഉത്തരേന്ത്യൻ ഹണി ട്രാപ്പും .സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് ഹൈട്ടെക്ക് സെൽ മുന്നറിയിപ്പ് . ഫേസ്ബുക്കിലൂടെയാണ് ഹണി ട്രാപ് സംഘം ഇരകളെ തേടുന്നത് .സുന്ദരമായ മുഖമുള്ള പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്ക് ഫ്രണ്ട്ഷിപ് റിക്വസ്റ്റ് വരും .സ്വീകരിച്ചാൽ ചാറ്റ് ആരംഭിക്കും .പതിയെ വീഡിയോ കോളിന് ക്ഷണിക്കും .അശ്ളീല ചാറ്റ് നടത്തും .നഗ്ന ചിത്രങ്ങളും വിഡിയോകളും കാണിക്കും .തുടർന്ന് നിങ്ങളെ നഗ്നരാകാൻ പ്രേരിപ്പിക്കും .ഇത് റെക്കോർഡ് ചെയ്യും . പിന്നീടാണ് ഭീഷണി .ഈ നഗ്നചിത്രങ്ങളും വീഡിയോയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കും പോൺ സൈറ്റുകളിൽ അപ്ലോഡ് ചെയ്യും തുടങ്ങി പലവിധ ഭീഷണികൾ ഉണ്ടാകും .ഒരു വിധപ്പെട്ടവർ ഒക്കെ പേടിച്ച് വിറക്കും .അപ്പോഴാണ് പണം ആവശ്യപ്പെടുക .ഏതെങ്കിലും വിധത്തിൽ പണം അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറയും .ഇപ്പോൾ ഉത്തരേന്ത്യൻ ലോബിയും ഈ പണിക്ക് മുന്നിട്ടിറങ്ങിയിട്ടുണ്ട് എന്നാണ് മുന്നറിയിപ്പ് . അപരിചിതമായ അകൗണ്ടുകളിൽ നിന്ന് റിക്വസ്റ്റ് സ്വീകരിക്കാതിരിക്കുക എന്നത് തന്നെയാണ് പ്രധാന മുൻകരുതൽ .വ്യക്തിവിവരങ്ങൾ…

    Read More »
  • NEWS

    സൂമിനെ വെല്ലുന്ന ആപ് ഉണ്ടാക്കിയ മലയാളിയുടെ വിജയകഥ, ജോയ് സെബാസ്റ്റ്യൻ എക്സ്ക്ലൂസീവ് അഭിമുഖം

    ജോയ് സെബാസ്റ്റ്യൻ ഇപ്പോൾ നിശ്ചയദാർഢ്യത്തിന്റെ മാത്രം പര്യായമല്ല, വിജയത്തിന്റെ കൂടി ആണ്. ചൈനീസ് ആപ്പുകളുടെ സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാവുന്ന സമയത്ത് തന്നെയാണ് സൂം എന്ന വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമിന്റെ വീഴ്ചകളും ചർച്ചയാവുന്നത്. എന്തുകൊണ്ട് നമ്മുടേതായൊരു വി കോൺഫറൻസിങ് ആപ് ഉണ്ടാക്കിക്കൂടാ? ഈ അന്വേഷണമാണ് ജോയ് സെബാസ്റ്റ്യൻ എന്ന കടലോര മേഖലയിൽ നിന്നുള്ള യുവാവിന്റെ വിജയവഴി. സൂമിന് പകരം വെക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ ആപ് ആണ് വി കൺസോൾ. ടെക്‌ജെൻഷ്യ എന്ന കമ്പനിയുടെ ഉൽപ്പന്നം ജോയ് സെബാസ്റ്റ്യൻ എന്ന മലയാളിയുടെ വിജയത്തോടുള്ള അഭിനിവേശത്തിന്റെ ബാക്കിപ്പത്രമാണ്. ടെക്‌ജെൻഷ്യ സി ഇ ഒ ജോയ് സെബാസ്റ്റ്യൻ NewsThen Media -ക്ക്‌ അനുവദിച്ച അഭിമുഖത്തിലേക്ക്. ടെക്‌ജെൻഷ്യ ഒരു മാതൃകയാണ്. വീറും വാശിയും വിജയദാഹവും ഉണ്ടെങ്കിൽ കീഴടക്കാൻ ഉയരങ്ങൾ ബാക്കി ഉണ്ടെന്ന് ജോയ് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു. ടെക്‌ജെൻഷ്യ ടീമിന് എല്ലാ വിധ ആശംസകളും.

    Read More »
  • NEWS

    കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ, സോണിയ ഗാന്ധിക്ക് 23 നേതാക്കളുടെ കത്ത്, രാഹുലിനെ അധ്യക്ഷൻ ആക്കണം എന്ന് ആവശ്യമില്ല

    ദേശീയ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കോൺഗ്രസ്‌ കടപ്പുഴകി വീണിട്ട് ആറ് കൊല്ലം പിന്നിടുന്നു. കോൺഗ്രസിന്റെ താഴേക്കുള്ള പോക്കിനെ പിടിച്ചു നിർത്തണം എന്ന ആവശ്യം നേതാക്കൾക്കിടയിൽ വലിയ ചർച്ചയാകുന്നു. പാർട്ടിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം എന്ന ആവശ്യം ഉന്നയിച്ച് 23 കോൺഗ്രസ്‌ നേതാക്കൾ താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി. കത്തെഴുതിയവരിൽ പ്രവർത്തക സമിതി അംഗങ്ങളും മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്ര മന്ത്രിമാരും സിറ്റിംഗ് എംപിമാരും ഉൾപ്പെടുന്നു. പാർട്ടിയിൽ അടിമുടി മാറ്റം വരുത്തണം എന്നാണ് ഇവരുടെ ആവശ്യം. ബിജെപിയുടെ വളർച്ചയും നരേന്ദ്രമോഡിക്ക്‌ യുവാക്കൾ നൽകുന്ന പിന്തുണയും കോൺഗ്രസ്‌ പാർട്ടിയുടെ അടിത്തറ ഇളകുന്നതും യുവാക്കൾ കോൺഗ്രസിൽ നിന്ന് അകന്നു പോകുന്നതും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കത്ത് രണ്ടാഴ്ച മുമ്പാണ് എഴുതിയത് എന്നാണ് സൂചന. ഫലപ്രദമായ മുഴുവൻ സമയ നേതൃത്വം കോൺഗ്രസിന് വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. കോൺഗ്രസ്‌ പ്രവർത്തക സമിതി പുനസംഘടിപ്പിക്കണം. നേതൃത്വത്തിൽ ഫലപ്രദമായ മാറ്റം, പാർട്ടിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ വ്യക്തമായ പദ്ധതി എന്നിവയൊക്കെ കത്തിലെ ആവശ്യങ്ങൾ ആണ്.…

    Read More »
  • NEWS

    സഞ്ജു സാംസൺ ധോണിയുടെ പിൻഗാമി?-ദേവദാസ് വി

    കഴിഞ്ഞ വിജയ് ഹസാരെ വൺഡേ ടൂർണമെൻ്റിൽ 125 പന്തുകളിൽ നിന്നും 212 റൺസെടുത്ത് കൊണ്ട് തൻ്റെ മികവ് തെളിയിച്ച സഞ്ജു സാംസൺ ഇന്ത്യയിലെ ഏറ്റവും മിടുക്കനായ വിക്കറ്റ് കീപ്പറാണെന്നും ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യത തനിക്കുണ്ടെന്നുമുള്ള വസ്തുതയാണ് കളിയിലൂടെ ഇന്ത്യൻ ടീം സെലക്ടർമാരുടെ മുന്നിൽ വച്ചിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിൽ സൗത്ത് ആഫ്രിക്ക – A യുടെ മികച്ച ബൗളർമാർക്കെതിരെ ഇന്ത്യ -A യുടെ മത്സരത്തിൽ അനായാസേന 91 റൺസ് അദ്ധേഹം നേടുകയും ചെയ്തു. ഋഷബ് പന്ത്, ഇഷാൻ കിഷൻ, കെ.എസ് ഭരത്, വൃദ്ധിമാൻ സാഹ എന്നീ കളിക്കാർക്ക് വളരെയേറെ അവസരങ്ങൾ ലഭ്യമായിട്ടും അതിനൊത്തുയരാനായില്ല. ഇതിൽ നിന്നുമുള്ള പാഠങ്ങൾ ഉൾക്കൊണ്ടും മുൻകാല തെറ്റുകൾ തിരുത്തിക്കൊണ്ടും വരാൻ പോവുന്ന ലോകകപ്പ് ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് വിഭാഗങ്ങളിലുമുള്ള മൽസരങ്ങളിലും അദ്ധേഹത്തിന് അർഹതപ്പെട്ട വിക്കറ്റ് കീപ്പർ സ്ഥാനം തിരിച്ച് നൽകുവാനുള്ള വിവേകം BCCI കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2013 IPL- ൽ മികച്ച യുവ ക്രിക്കറ്റർക്കുള്ള അവാർഡ്…

    Read More »
  • NEWS

    ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് നാണമുണ്ടോ വിഴിഞ്ഞം കരാറിനെ കുറിച്ച് പറയാൻ, ഹരീഷ് വാസുദേവന്റെ ചോദ്യം

    ജുഡീഷ്യൽ അന്വേഷണ കമ്മീഷന് ഒരു കഷ്ണം കടലാസോ തെളിവോ മൊഴിയോ നൽകാത്ത കെ സുരേന്ദ്രന് വിഴിഞ്ഞം കരാറിൽ അഴിമതി ഉണ്ടെന്ന് പറയാൻ എന്ത് അവകാശമെന്ന്‌ അഡ്വ. ഹരീഷ് വാസുദേവൻ. ഫേസ്ബുക് കുറിപ്പിലാണ് ഹരീഷിന്റെ വിമർശനം. അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റ്‌ – വിഴിഞ്ഞം കരാറിൽ അഴിമതി ആരോപിക്കാൻ കെ.സുരേന്ദ്രന് നാണമുണ്ടോ? ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ 6 മാസം ഇവിടെ പ്രവർത്തിച്ചു. ഒരു കഷ്ണം കടലാസോ തെളിവോ മൊഴിയോ കൊടുക്കാൻ ഈ രാഷ്ട്രീയക്കാരിൽ ഒരുത്തരേയും ആ വഴി കണ്ടില്ല. ജോസഫ് വിജയനും ജോസഫ് സി മാത്യുവും ഞാനും ആം ആദ്മി പാർട്ടി പ്രവർത്തകരും മാത്രമാണ് തെളിവ് സഹിതം പൊതുജനതാല്പര്യത്തിനു വേണ്ടി അദാനിക്ക് എതിരെ വാദിച്ചത്. CBI അന്വേഷണം നടത്തേണ്ട വിഷയമാണ്. കെ.സുരേന്ദ്രൻ നരേന്ദ്രമോദിയോട് പറയുമോ? കേന്ദ്രസർക്കാരിന്റെ പരിസ്ഥിതി അനുമതി ലംഘിചിട്ടുണ്ട്. റദ്ദാക്കുമോ? റദ്ദാക്കാൻ BJP ആവശ്യപ്പെടുമോ? എന്നിട്ടിപ്പൊ ഉളുപ്പില്ലാതെ TV യിൽ വന്നിരുന്നു വിഴിഞ്ഞം കരാറിലെ അഴിമതി പറയുന്നു. ഇരട്ടത്താപ്പിനൊക്കെ…

    Read More »
  • വിവാദങ്ങളിൽ സർക്കാരിനെ മന്ത്രിമാർ പിന്തുണക്കാത്തത്തിൽ മുഖ്യമന്ത്രിക്ക്‌ നീരസം, തക്ക മറുപടി നൽകണമെന്ന് നിർദേശം

    സർക്കാരിനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയുന്നത് ഇപ്പോൾ മുഖ്യമന്ത്രിയാണ്. ഒടുവിൽ ഒക്കെ വന്നപ്പോൾ പതിവ് വാർത്താ സമ്മേളനത്തിൽ ഏറിയ പങ്കും ആരോപണങ്ങൾക്കുള്ള മറുപടി ആയി. ചില മാധ്യമങ്ങൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ ഉത്തരങ്ങളും വെട്ടിയെടുത്ത് പ്രോമോയും കൊടുത്ത് തുടങ്ങി. സർക്കാരിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളോട് മൃദു സമീപനമാണ് മന്ത്രിമാർ, പ്രത്യേകിച്ച് ഘടക കക്ഷി മന്ത്രിമാർ സ്വീകരിക്കുന്നത് എന്ന് ആരോപണം ഉണ്ട്. ഈ സാഹചര്യത്തിൽ ആണ് സർക്കാരിനെ സംരക്ഷിക്കാൻ സി പി ഐ എം തന്നെ രംഗത്ത് വന്നത്. എന്നാൽ സി പി ഐയോ മറ്റു ഘടക കക്ഷികളോ ഈ സ്പിരിറ്റ് ഉൾക്കൊള്ളുന്നില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അടക്കം ഇനി മൗനം പാലിക്കേണ്ടതില്ല എന്നാണ് മന്ത്രിമാർക്ക് മുഖ്യമന്ത്രി നൽകിയ നിർദേശം. പ്രതിപക്ഷവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുക ആണെന്ന് മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗത്തിൽ റിപോർട്ട് ചെയ്തു. നാളെ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം നിരവധി ആരോപണങ്ങൾ ഉയർത്തും. ഇതിനെയൊക്കെ ഫലപ്രദമായി നേരിടാൻ ഭരണപക്ഷം…

    Read More »
  • NEWS

    ബിവറേജസ് കോർപ്പറേഷൻ പ്രതിസന്ധിയിലേക്ക്, വരുമാനം അഞ്ചിലൊന്നായി കൂപ്പുകുത്തി

    ഏത് പ്രതിസന്ധി കാലത്തെയും അതിജീവിക്കുമെന്ന് കരുതിയ ബിവറേജസ് കോർപറേഷൻ വൻ പ്രതിസന്ധിയിലേക്ക്. 35 കോടി വരുമാനം വരുന്നിടത്ത് 7 കോടിയാണ് ശരാശരി വരുമാനം. മൊത്തം 270 ഷോപ്പുകളിൽ 265 ഷോപ്പുകൾ ആണ് പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ മിക്കതും നഷ്ടത്തിൽ ആണ്. ഒരു ഷോപ്പ് ലാഭത്തിൽ ആകണമെങ്കിൽ ശരാശരി 11 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടെങ്കിലേ ഒരു ഷോപ്പ് ലാഭത്തിൽ ആണെന്ന് കണക്കാക്കൂ. എന്നാൽ ശരാശരി പരമാവധി 3 ലക്ഷം രൂപയാണ് ഓരോ ഷോപ്പിലും വിറ്റുവരവ്. പ്രതിസന്ധിക്ക് ജീവനക്കാർ പഴിക്കുന്നത് ആപ്പിനെ ആണ്. ആപ് വന്നതോടെ ഉപഭോക്താവിന് തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നഷ്ടമായി. മാത്രമല്ല ആപ്പിലൂടെ ബെവ്കൊ ഔട്ലെറ്റുകൾ കിട്ടുന്നത് കുറവും ബാറുകൾ കിട്ടുന്നത് കൂടുതലും ആണെന്ന് ആക്ഷേപം ഉണ്ട്. ഉപഭോക്താക്കൾ ഏറെയും സാധാരണക്കാരാണ്. അതിൽ തന്നെ ഏറിയ പങ്കിനും ആപ് ഡൗൺലോഡ് ചെയ്യാൻ സ്മാർട് ഫോൺ ഇല്ലാത്തവർ. മാത്രമല്ല ആപ്പിലൂടെ ബുക് ചെയ്യുന്നവർക്ക് കിട്ടുന്നത് മിക്കപ്പോഴും ഉച്ചയോട് അടുപ്പിച്ചുള്ള സമയമാണ്. ജോലിക്കാർക്ക് ആ…

    Read More »
  • NEWS

    അതിഥി തൊഴിലാളി കുടുംബാംഗമായ പായലിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

    മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. പെരുമ്പാവൂർ മാർത്തോമ വനിത കോളേജിൽനിന്ന് ബി.എ. ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ 85 ശതമാനം മാർക്കാണ് പായൽ നേടിയത്. ബിഹാറിൽനിന്ന് തൊഴിൽ തേടി കേരളത്തിലേക്കെത്തിയതാണ് പായൽ കുമാരിയുടെ അച്ഛൻ പ്രമോദ് കുമാർ. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം; മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം അടയാളപ്പെടുത്തുന്നു. 95 ശതമാനം മാർക്കോടെയാണ് പായൽ പ്ലസ് ടു പൂർത്തിയാക്കിയത്. എസ്.എസ്.എൽ.സി.ക്ക് 83 ശതമാനം മാർക്കുമുണ്ടായിരുന്നു. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കുകയെന്നതാണ് പായലിന്റെ ശീലം. പി. ജി.യാണ് അടുത്ത ലക്ഷ്യം. ജെ.എൻ.യു. ഉൾപ്പെടെ ഇഷ്ടങ്ങളുണ്ട്. സിവിൽ സർവീസ് എന്ന വലിയ സ്വപ്നമാണ് പായലിനെ നയിക്കുന്നത്. ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിൽ ഗോസെയ്മടി ഗ്രാമത്തിൽ നിന്നാണ് പ്രമോദും കുടുംബവും കേരളത്തിലേക്കെത്തിയത്. പായൽ കൈവരിച്ച നേട്ടം വലിയ…

    Read More »
  • NEWS

    നീതിമാൻ നീതി നിഷേധിക്കുമ്പോൾ കുഞ്ഞാടുകൾ എന്ത് ചെയ്യും ?

    https://youtu.be/dEPcwTiZmIA ജൂലൈ 30 ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു .അതിങ്ങനെ തുടങ്ങുന്നു .”മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല .വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ് ഉയർത്തിപ്പിടിച്ചുമാണ് നേരിടുന്നത് .”മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ ഈ ചൊല്ല് ആവർത്തിക്കാറുണ്ട് .ഒരുപക്ഷെ ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് ആ ചൊല്ല് മുഖ്യമന്ത്രിയിൽ നിന്ന് കടം കൊണ്ടതാകാം . നാല് ദിവസം മുൻപ് ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസിന്റെ  മറ്റൊരു പോസ്റ്റ് കാണാൻ ഇടയായി .അതിങ്ങനെ ആരംഭിക്കുന്നു .”ഇന്നലെ വെളുപ്പിനെ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രൽ സംരക്ഷിക്കുവാൻ സമാധാനപരമായി പ്രാർത്ഥനാ യജ്‌ഞം നടത്തിയ ഞങ്ങളുടെ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസി സമൂഹത്തെയും ക്രൂരമായ ബലപ്രയോഗത്തിലൂടെ നരനായാട്ട് നടത്തിയ പോലീസ് നടപടി യാക്കോബായ സഭ ഒരിക്കലും മറക്കില്ല…

    Read More »
  • NEWS

    കവിയൂർ കേസിലെ കാലവും ചരിത്രവും ,വേട്ടയാടിയവരും ഇരകളും

    കവിയൂർ കേസിൽ തുടരന്വേഷണം സാധ്യമല്ലെന്നു കാട്ടി സിബിഐ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത് കഴിഞ്ഞ ദിവസമാണ് .വലിയ വിവാദമില്ലാതെ വാർത്തയില്ലാതെ ആ ദിനം കടന്നു പോയി .ഒരു കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത കേസിനെ ഇപ്പോൾ മാധ്യമങ്ങൾക്ക് വേണ്ടാതാവാൻ ഒരു കാരണമുണ്ട് .അതിൽ എരിവും പുളിയും ഇല്ല എന്നത് തന്നെ . 2004 സെപ്റ്റംബറിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കവിയൂരിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു .ഇതിൽ മൂന്നു പേർ കുട്ടികളാണ് .ഇതിൽ തന്നെ പതിനഞ്ചുകാരി പീഡനത്തിന് ഇരയായതായി കണ്ടെത്തുന്നു .ഇനി അന്നുയർന്ന ആരോപണങ്ങൾ നോക്കാം .എല്ലാം മാധ്യമ വാർത്തകൾ ആണ് . ഒന്നാമതായി പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ വി ഐ പികൾ ഉണ്ട് .രണ്ടാമതായി സെക്സ് റാക്കറ്റിൽ അംഗമായ ലതാ നായർ പതിനഞ്ചുകാരിയെ പല വിഐപികൾക്കായി കാഴ്ചവച്ചു .മൂന്നാമതായി കേസും പുലിവാലും ഒഴിവാക്കാനായി തല്പര കക്ഷികൾ അഞ്ചു പേരെയും ഇല്ലാതാക്കി .ഇത്രയും മതി മാസങ്ങളോളം വാർത്തകൾ കൊണ്ട് പോകാൻ .സൂചന…

    Read More »
Back to top button
error: