Month: August 2020
-
NEWS
പി പി മത്തായി കേസിൽ നിർണായക വഴിത്തിരിവ്, മത്തായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടു, ഭാര്യ ഷീബയുടെ നിർണായക വെളിപ്പെടുത്തൽ NewsThen-നോട് -വീഡിയോ
പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പിന്റെ കസ്റ്റഡിയിൽ മരിച്ച പി പി മത്തായിയുടെ ഭാര്യ ഷീബ മോളുടെ നിർണായക വെളിപ്പെടുത്തൽ NewsThen-നോട്. മത്തായിയുടെ പേരിൽ ഉള്ള കേസ് ഒതുക്കി തീർക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചു. 75, 000 രൂപ ആണ് ചോദിച്ചത് എന്ന് ഷീബ മോൾ. ഇതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ട്. അരുൺ എന്നയാളുടെ ഫോണിൽ നിന്നാണ് ഉദ്യോഗസ്ഥൻ വിളിച്ചതെന്നും ഷീബ പറയുന്നു. ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുക ആണ് ചെയ്തത്. സർക്കാർ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുന്നു. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. മത്തായിയുടെ മൃതദേഹം ഇപ്പോൾ സംസ്കരിക്കില്ല. റിപോസ്റ്റ്മോർട്ടം വേണ്ടെന്നു പറഞ്ഞാലേ മൃതദേഹം സംസ്കരിക്കൂ എന്നും ഷീബമോൾ വ്യക്തമാക്കി. ഷീബമോളുമായി ഞങ്ങളുടെ ചീഫ് എഡിറ്റർ പി ഒ മോഹൻ സംസാരിച്ചു.വിഡിയോയിലേക്ക് –
Read More » -
NEWS
ആരോപണച്ചൂടറിഞ്ഞു, സർക്കാരിനെ പ്രതിരോധിക്കാൻ സിപിഐഎം
പിണറായി സർക്കാർ കഴിഞ്ഞ നാല് വർഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്. സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ശിവശങ്കർ ഐഎഎസിലേക്ക് നീണ്ടത് തന്നെ സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. നിരവധി തവണ കേന്ദ്ര ഏജൻസികളാൽ ശിവശങ്കർ ചോദ്യം ചെയ്യപ്പെട്ടു. ഇപ്പോഴിതാ സർക്കാരിന്റെ സ്വപ്ന പദ്ധതി സ്വപ്ന സുരേഷിനാൽ കരിനിഴൽ വീഴ്ത്തപ്പെട്ടു. വടക്കാഞ്ചേരി ലൈഫ് മിഷൻ കെട്ടിട സമുച്ചയ കരാറും കമ്മീഷനുമൊക്കെയായി മാധ്യമങ്ങളിലെ 75%വാർത്തകളും സർക്കാരിനെതിരെ ഉള്ള അഴിമതി ആരോപണങ്ങൾ ആയി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ മാത്രമല്ല, മന്ത്രിസഭയെ ആകെ വിഴുങ്ങുന്ന ഒന്നായി മാറി സ്വപ്ന സുരേഷിനെതിരെയുള്ള ആരോപണങ്ങൾ. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ രക്ഷക്ക് പാർട്ടിയെ സജ്ജമാക്കാൻ തീരുമാനം. അതിൽ സുപ്രധാനം എംഎൽഎമാരുടെ പങ്കാണ്. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവർ ആയതിനാൽ എംഎൽഎമാർക്ക് സ്നേഹവും വിശ്വാസവും കൂടുതൽ നേടാനാകും എന്നാണ് പ്രതീക്ഷ. കോവിഡ് കാലത്തും ജനങ്ങളുമായി ആശയവിനിമയം ശക്തമാക്കാൻ ആണ് എംഎൽഎമാരോട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ…
Read More » -
TRENDING
കാളപൂട്ടിന്റെ കഥ പറഞ്ഞ് ” കാളച്ചേകോന്‍ “
ഫുട്ബാൾ കളിപ്പോലെ മലബാറിന്റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന ചിത്രമാണ് “കാളച്ചേകോൻ “. കെ.എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാളച്ചേകോന്‍ ” എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. ദേവൻ, ഭീമൻ രഘു, സിദ്ധിക്ക്, ഹരീഷ് കണാരന്‍,ബിജുക്കുട്ടന്‍,സായികുമാർ, ഹരിശ്രീ അശോകൻ, മാമുക്കോയ,പുതുമുഖ വില്ലന്‍ സുനില്‍ പാതാക്കര,ഗീതാവിജയൻ, കൊളപ്പുള്ളി ലീല, നിലമ്പൂർ ആയിഷ, കോഴിക്കോട് ശ്രീദേവി,മുജീബ് റഹ്മാന്‍,ഉണ്ണി പെരിന്തല്‍മണ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. അമ്പതുകൾക്കു ശേഷമുണ്ടായിരുന്ന കാളപ്പൂട്ട് സംസ്കൃതിയിലേയ്ക്ക് കടന്നു ചെല്ലുന്ന ഈ സിനിമയില്‍ ഒരു ഗ്രാമത്തിന്റെ നൻമയും വിശ്വാസവും തൊട്ടറിയുന്ന ഈ ചിത്രത്തില്‍ നാലു പാട്ടുകളാണുള്ളത്. സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോകടർ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമൻ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു. ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ…
Read More » -
NEWS
സർവത്ര അഴിമതി, സപ്ലൈ കോ എം ഡിയുടേത് മനം മടുത്ത അവധിയോ?
സപ്ലൈ കോ ഓണക്കിറ്റ് വിവാദത്തിനിടെ എം ഡി ബി അശോക് അവധിയിൽ പ്രവേശിച്ചു. വ്യക്തിപരമായ കാര്യങ്ങളാൽ ആണ് അവധി എന്നാണ് വിശദീകരണം. രണ്ട് മാസത്തെ അവധിയിൽ ആണ് ബി അശോക് പ്രവേശിച്ചിരിക്കുന്നത്. എന്നാൽ സപ്ലൈ കോയിലെ അഴിമതി ഇടപാടുകളിൽ മനം നൊന്താണ് എം ഡിയായി ചാർജ് എടുത്ത് മൂന്നാഴ്ചക്കകം തന്നെ അശോക് അവധിയിൽ പ്രവേശിച്ചത് എന്നാണ് റിപ്പോർട്ട്. എം ഡിയായി മടങ്ങാൻ അശോകിന് താല്പര്യം ഇല്ല എന്നാണ് വിവരം. ഇതോടെ ജനറൽ മാനേജർ ആയി മാറ്റപ്പെട്ട അസ്‌കർ അലി പാഷക്ക് വീണ്ടും എംഡിയുടെ ചുമതല ലഭിച്ചു. റേഷൻ കടകൾ വഴി വിതരണം ചെയ്ത ഓണക്കിറ്റുകളിൽ അഴിമതി ഉണ്ടെന്ന വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. സപ്ലൈ കൊയിൽ നിന്ന് തന്നെയാണ് ഈ വിവരം വിജിലൻസിന് ലഭിച്ചത്. കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. കിറ്റിലെ ഭക്ഷ്യ വസ്തുക്കൾക്ക് 20%തുക കൂട്ടി കാണിച്ച് റേഷൻ ഉടമകളെ പറ്റിക്കുക ആയിരുന്നു എന്നാണ് ആരോപണം. സപ്ലൈ കോ സാധന പർച്ചെസിങ് ഇ…
Read More » -
NEWS
കബളിപ്പിച്ച് ഇറ്റലിയിൽ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു,കർഷക നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
യുവതിയെ കബളിപ്പിച്ച് ഇറ്റലിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മലയോര കർഷക സമിതി നേതാവ് അറസ്റ്റിൽ. മലയോര കർഷക സമിതി ജില്ലാ കൺവീനർ ജോബി കൈപ്പാങ്ങലാണ് അഴിക്കുള്ളിലായത്. തന്നെ നിർബന്ധിച്ച് വിവാഹം രെജിസ്റ്റർ ചെയ്യിച്ചുവെന്നു യുവതി പരാതിയിൽ പറയുന്നു. നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി ആയിരുന്നു ഭീഷണി. കിഴക്കേ കോട്ടയിൽ പ്രവർത്തിക്കുന്ന സിട്രസ് ഹോളിഡേ എന്ന ട്രാവൽ ഏജൻസി പോലീസ് റെയ്ഡ് ചെയ്തു. ജോബിയുടെ ഉടമസ്ഥതയിൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൽ ജീവനക്കാരെ നിയമിക്കാൻ ജോബി മാളയിലെ ഒരു കോളേജിൽ ഒരു വർഷം മുമ്പ് റിക്രൂട്മെന്റ് ഡ്രൈവ് നടത്തിയിരുന്നു. അന്ന് തെരഞ്ഞെടുക്കപ്പെട്ടതാണ് ഇരുപത്തി നാലുകാരിയായ യുവതി. പിന്നീട് യുവതിയെ മിലനിലേക്ക് കൊണ്ടുപോകുക ആയിരുന്നു. ടൂർ ഗ്രൂപ്പിനൊപ്പം ചേരാൻ എന്ന് പറഞ്ഞാണ് കൊണ്ട് പോയതെന്ന് യുവതി പറയുന്നു. ഫ്‌ളാറ്റിൽ എത്തിച്ച് ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് പരാതി.
Read More » -
NEWS
വികസനമാണ് പ്രശ്നം, വിമാനത്താവള സ്വകാര്യ വൽക്കരണത്തെ അനുകൂലിച്ച് തരൂർ
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനു എതിരെയാണ് ഒരു വിധം നേതാക്കൾ എല്ലാം നിലപാട് എടുത്തിരിക്കുന്നത് .എൽഡിഎഫിലെയും യു ഡി എഫിലെയും നേതാക്കൾ ഏതാണ്ട് പൂർണമായി വിമാനത്താവള സ്വകാര്യവൽക്കരണത്തെ എതിർക്കുന്നു .എന്നാൽ അതിലും വ്യത്യസ്തത പുലർത്തുകയാണ് ശശി തരൂർ .വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ് തരൂരിന്റെ നിലപാട് . ഇക്കാര്യം നേരത്തെ തന്നെ തരൂർ വ്യക്തമാക്കിയിട്ടുണ്ട് .വിമാനത്താവളത്തെ കുറിച്ച് ചിന്തിക്കുന്ന ഒരു ഓപ്പറേറ്റർ നമുക്ക് ആവശ്യമുണ്ടെന്നു തരൂർ പറയുന്നു .വിമാനത്താവളം നിലവിൽ വന്ന ആദ്യ കാലത്ത് നല്ല പുരോഗതി ഉണ്ടായിരുന്നു .പല ഫ്‌ളൈറ്റുകളും കൊണ്ട് വന്നത് താൻ ഇടപെട്ടാണെന്നും തരൂർ പറയുന്നു .ഫെലൈറ്റുകൾ ഇല്ലാത്ത സ്ഥലത്ത് വരാൻ കമ്പനികൾ മടിക്കും . ടെക് മഹേന്ദ്ര വരാൻ ഇരുന്നതാണ് .എന്നാൽ ഫെലൈറ്റുകൾ; ഇല്ലാത്തതിനാൽ പിന്മാറി . വിമാനത്താവളം ആർക്കും വിൽക്കുന്നില്ല .ഡെവലപ്പർ ഓപ്പറേറ്റർക്ക് കൈമാറുന്നുവെന്നു മാത്രം .പ്രൈവറ്റ് ഓപ്പറേറ്റർ വന്നാൽ സഹകരിക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല .ആര് വന്നാലും തിരുവനന്തപുരം വികസിക്കണം .അദാനിയെ…
Read More » -
NEWS
ശർക്കരയിൽ തൂക്കക്കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണം: സിഎംഡി
സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മനേജർമാർക്ക് സർക്കുലർ നൽകിയതായിസപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി അസ്ഗർ പാഷ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11-12 തീയതികളിൽ വിശദമായ സർക്കുലറാണ് നൽകിയിട്ടുള്ളത്. തൂക്കക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാർ അങ്ങനെ ചെയ്തില്ലെങ്കിൽ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും. റീ പാക്ക് ചെയ്യുന്ന ചിലവ് വിതരണക്കാരിൽ നിന്ന് ഈടാക്കാനും സർക്കുലറിൽ നിർദ്ദേശിച്ചീട്ടുള്ളതായും സി എംഡി അറിയിച്ചു
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 15ന് മരണമടഞ്ഞ ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദന്‍ (62), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍ (78), ആഗസ്റ്റ് 18ന് മരണമടഞ്ഞ…
Read More » -
NEWS
വിമാനത്താവള വിവാദത്തില്‍ തുറന്ന പോരാട്ടവുമായി സിപിഎം: കൊടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ളകേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തുറന്ന പടയൊരുക്കം പ്രഖ്യാപിച്ച് സിപിഎം. വിമാനത്താവള പ്രശ്‌നത്തില്‍ ശക്തമായ നിലപാടറിയിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. പ്രശ്‌നത്തിന്റെ ഗൗരവവും ജനങ്ങളുടെ പ്രതിഷേധവും പ്രധാനമന്ത്രിക്ക് നേരിട്ടറിയുവാന്‍ വേണ്ടി 2 ലക്ഷം മെയിലുകള്‍ അയക്കാനുള്ള നീക്കത്തിലാണ് സിപിഎം. സ്വകാര്യവത്കരണത്തെ പിന്തുണയ്ക്കുന്നവര്‍ കാര്യങ്ങളുടെ ഗൗരവം മനസിലാക്കി സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്ന ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ സര്‍ക്കാരിനെ പാര്‍ട്ടിക്കോ ഭയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരും കൈക്കൂലി വാങ്ങിച്ചതായി ആരോപണമില്ല. വിജിലന്‍സ് അന്വേഷണ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കൊടിയേരി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശം. പക്ഷേ അവിശ്വാസപ്രമേയം തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിന്റെ മറവില്‍ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് വന്‍ സാമ്പത്തികലാഭം മാത്രം ലക്ഷ്യം വെച്ചിട്ടാണെന്ന് ആരോപണമുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. മറുപടി കാക്കുമെന്നും അനുകൂലമല്ലെങ്കില്‍ നിയമപരമായി മുന്നോട്ട്…
Read More »
