NEWS

ഷീബാമോൾ NewsThen Media യോട് വെളിപ്പെടുത്തിയത് ,പിപി മത്തായിയുടെ മരണത്തിൽ ഉയരുന്ന ചോദ്യങ്ങൾ

വളരെ നിർണായകമായ വെളിപ്പെടുത്തൽ ആണ് NewstThen Mediaയോട് പി പി മത്തായിയുടെ ഭാര്യ ഷീബമോൾ നടത്തിയിരിക്കുന്നത് .വനം വകുപ്പു ഉദ്യോഗസ്ഥർ കാമറ കേടുവരുത്തി എന്ന് പറഞ്ഞാണ് മത്തായിയെ പിടിച്ചുകൊണ്ടുപോയത് .

പിന്നീട് അരുൺ എന്നയാളുടെ ഫോണിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ വിളിച്ചെന്നു ഷീബ പറയുന്നു .മത്തായിയെ വിടാമെന്നും 75,000 രൂപ കൈക്കൂലി നല്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നു .ഇക്കാര്യത്തിൽ സർക്കാരിന്റെ നിസ്സംഗതയേയും ഷീബ ചോദ്യം ചെയ്യുന്നുണ്ട് .

ജൂലൈ 28 നു വൈകീട്ട് വനപാലകർ കസ്റ്റഡിയിൽ എടുത്ത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ട് പോയ മത്തായിയെ അന്ന് രാത്രി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .

ഇവിടെ ഉയരുന്ന ചില ചോദ്യങ്ങൾ
1 വനപാലകരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ആര് ?
2 ദുരൂഹ സാഹചര്യത്തിൽ ഒരു കസ്റ്റഡി മരണം നടന്നിട്ടും ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയുമായി എന്തുകൊണ്ട് മുന്നോട്ട് പോകുന്നില്ല
3 ഇപ്പോഴിതാ ഒരു ഉദ്യോഗസ്ഥൻ 75 ,000 രൂപ കൈക്കൂലി ചോദിച്ചെന്നു ഭാര്യ NewstThen Mediaയോട് വെളിപ്പെടുത്തിയിരിക്കുന്നു .അതിന്മേലുള്ള നടപടി എന്താണ് ?

ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് വനം വകുപ്പാണ് ,വനം മന്ത്രിയാണ് .ഇ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞെ പറ്റൂ .നാട്ടുരാജാവല്ല ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത് .

Back to top button
error: