Month: August 2020
-
NEWS
ഗെഹ്ലോട്ടിന്റെ ഓഫീസിലും വസതിയിലുമുളള 10 പേര്‍ക്ക് കോവിഡ്; യോഗങ്ങള്‍ റദ്ദാക്കി
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഓഫീസിലും വസതിയിലുമുളള പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് മുന്‍കരുതലെന്നോണം സന്ദര്‍ശകരുമായുളള കൂടിക്കാഴ്ച മന്ത്രി റദ്ദാക്കി. ക്ലാര്‍ക്കുമാര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്‍പത് സ്റ്റാഫുകള്‍ക്കും വസതിയിലെ സ്റ്റാഫുകളിലൊരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ സിഎംഒയിലെയും വസതിയിലെയും സുരക്ഷാ ഉദ്യോഗസ്ഥരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെടണം. ഇതിനെ തുടര്‍ന്ന് വസതിയില്‍ നടത്താനിരുന്ന മന്ത്രിലഭയോഗവും റദ്ദാക്കിയിട്ടുണ്ട്.
Read More » -
TRENDING
താന്‍ ഒരു ലഹരി വസ്തു പോലും ഉപയോഗിച്ചിട്ടില്ല; സത്യം വെളിപ്പെടും: റിയ
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. കാമുകി റിയയ്ക്ക് ലഹരി ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ റിയ തന്റെ മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നും റിയയെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് സുശാന്തിന്റെ പിതാവ് കെ.കെ സിങ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് റിയ ചക്രവര്‍ത്തി. എന്റെ ഫോണില്‍ ‘എയു’ എന്ന പേരില്‍ സേവ് ചെയ്തിരുന്നത് ആദിത്യ ഉദ്ധവ് താക്കറെയുടെ നമ്പറാണെന്ന് ആരോപണമുണ്ടായിരുന്നു. പക്ഷേ അത് അനായ ഉദ്ധാസ് എന്ന എന്റെ സുഹൃത്താണ്. ആദിത്യയെ ഇന്നേവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണ്‍ നമ്പറും ഇല്ല. ഉണ്ടെങ്കില്‍ എനിക്കു സംരക്ഷണം തരാന്‍ പൊലീസിനോട് ആവശ്യപ്പെടില്ലല്ലോ. എനിക്ക് ഒരു രാഷ്ട്രീയക്കാരനെയും അറിയില്ല റിയ പറഞ്ഞു. എനിക്ക് ഒരു ബോളിവുഡ് മാഫിയയുമായി ബന്ധമില്ല. ഞാന്‍ ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. ഞാനുമായി ബന്ധമുളളവര്‍ക്ക് നിരവധി ഭീഷണി…
Read More » -
TRENDING
സുശാന്തിന് പിന്നിലെ നിഗൂഢത തുറന്നു പറഞ്ഞ് റിയ ,നിർണായക വെളിപ്പെടുത്തലുകൾ
സുശാന്ത് സിങ് രാജ്പുത്തിന്റെ പിന്നാലെ ആരോ ഉണ്ടായിരുന്നതായി സുഹൃത്ത് റിയ ചക്രബർത്തി .ഒരു വേള സുശാന്ത് ബോളിവുഡ് വിട്ടു പോകാനും തീരുമാനിച്ചിരുന്നുവെന്നും റിയ .ചിച്ചോർ എന്ന മികച്ച സിനിമ ഉണ്ടാക്കിയിട്ടും അഭിനയത്തിന് ഒരു നോമിനേഷൻ പോലും സുശാന്തിന് ലഭിച്ചില്ല .സിനിമയുമായി ബന്ധപ്പെട്ട് മറ്റു പലർക്കും അംഗീകാരം ലഭിച്ചിരുന്നു .ഇതിന് പിന്നിൽ ആരോ ഉണ്ടെന്നു സുശാന്തിന് തോന്നിയിരുന്നു . അഭിനയം വിട്ട് കൂർഗിൽ ഒരു വീട് വച്ച് താമസിക്കാൻ ആയിരുന്നു സുശാന്തിന് ആഗ്രഹം .2020 മെയ് മുതൽ കൂർഗിൽ ഒരു വീട് സുശാന്ത് അന്വേഷിക്കുന്നുണ്ടായിരുന്നു .ആറ് മാസത്തിനിടെ ഒരു സിനിമ ചെയ്യും പിന്നീട് കൂർഗിലേക്ക് താമസം മാറണം എന്നാണ് സുശാന്ത് പറഞ്ഞത് . മുംബൈ നഗരത്തിലെ തിരക്കുകൾ സുശാന്തിന് ഇഷ്ടമല്ലായിരുന്നു .ഇതിനിടെയാണ് ബൈ പോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ സുശാന്ത് കാണിച്ചു തുടങ്ങുന്നത് .ലോക്ക്ഡൗണോടെ ഇത് ശക്തമായി .2013 ലും തനിക്ക് ഡിപ്രഷൻ പ്രശനം ഉണ്ടായിരുന്നുവെന്ന് സുശാന്ത് തുറന്നു പറയുന്നത് യൂറോപ്യൻ ട്രിപ്പിൽ ആണ്…
Read More » -
NEWS
സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ കോൺഗ്രസ്സ് ഇനിയും 50 വർഷം പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ഗുലാം നബി ആസാദ് ,കോൺഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ള പതനത്തിൽ എന്ന് കപിൽ സിബലും ,കത്തെഴുതിയവർ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുമ്പോൾ
കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ വീണ്ടും മുതിർന്ന നേതാക്കൾ ആയ ഗുലാം നബി ആസാദും കപിൽ സിബലും രംഗത്ത് .ദൃശ്യവും ശക്തവുമായ നേതൃത്വം പാർട്ടിക്കുണ്ടാവണമെന്ന് സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് പരസ്യ പ്രതികരണത്തിന് ഇരു നേതാക്കളും തയ്യാറായിരിക്കുന്നത് . പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും പ്രവർത്തക സമിതിയിലേക്കും സംസ്ഥാന അധ്യക്ഷ പദവികളിലേക്കും സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ കോൺഗ്രസ്സ് ഇനിയും 50 വര്ഷം പ്രതിപക്ഷത്തിരിക്കുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാം നബി ആസാദ് പറഞ്ഞു . “ദശാബ്ദങ്ങൾ ആയി സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ട് .ഒരു പത്ത് പതിനഞ്ചു കൊല്ലം മുൻപ് ഞങ്ങൾ ഇത് പറയണമായിരുന്നു .ഇപ്പോൾ തെരഞ്ഞെടുപ്പുകൾ ഒന്നൊന്നായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു .തിരിച്ചു വരണമെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തണം .”ഗുലാം നബി ആസാദ് പറഞ്ഞു . “പാർട്ടിയെ 50 കൊല്ലം പ്രതിപക്ഷത്ത് ഇരുത്താനാണ് ഉദ്ദേശമെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തരുത് . സംഘടനാ തെരഞ്ഞെടുപ്പിനെ ഭയക്കുന്നവർ നോമിനേഷനിലൂടെ വന്നവർ ആണ് .”ആസാദ് വാർത്താ ഏജൻസിയോട് പറഞ്ഞു .…
Read More » -
NEWS
അനിൽ നമ്പ്യാർ കുരുക്കിൽ ,വീണ്ടും ചോദ്യം ചെയ്‌തേക്കും
സ്വർണക്കടത്ത് കേസിൽ ജനം ടിവിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്ക് ക്ളീൻ ചിറ്റ് നൽകാതെ കസ്റ്റംസ് .അനിൽ നമ്പ്യാർക്ക് സ്വപ്നയുമായി അടുത്ത ബന്ധം ഉണ്ടെന്നു കസ്റ്റംസ് വിലയിരുത്തുന്നു . കേസ് അട്ടിമറിക്കാൻ അനിൽ നമ്പ്യാർ ശ്രമം നടത്തി എന്ന മൊഴിയാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയിരിക്കുന്നത് .സ്വർണം വന്നത് നയതന്ത്ര ബാഗേജ് വഴിയല്ല സ്വകാര്യ ബാഗേജ് ആണെന്ന് കോൺസുൽ ജനറലിനെ കൊണ്ട് വാർത്താക്കുറിപ്പ് ഇറക്കാൻ അനിൽ നമ്പ്യാർ സ്വപ്നയെ ഉപദേശിച്ചു എന്നാണ് കസ്റ്റംസിന് കിട്ടിയ വിവരം .ഈ വാർത്താക്കുറിപ്പ് തയ്യാറാക്കി നൽകാമെന്നും അനിൽ നമ്പ്യാർ പറഞ്ഞുവത്രേ . സ്വപ്നയുടെ മൊഴിയിലെ ഈ കാര്യങ്ങൾക്ക് കൃത്യമായ വിശദീകരണം നല്കാൻ അനിൽ നമ്പ്യാർക്ക് കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട് .സ്വർണം പിടിച്ച ജൂലൈ 5 നു ഉച്ചക്ക് അനിൽ നമ്പ്യാർ രണ്ടു തവണ സ്വപ്നയെ വിളിച്ചതിനു ഫോൺ രേഖയുണ്ട് .എന്നാൽ ഫോൺ വിളി വാർത്താ സംബന്ധിയാണെന്നാണ് അനിൽ നമ്പ്യാർ പരസ്യമായി പറഞ്ഞത് .സരിത്തിനെ കൊണ്ട് കുറ്റമേൽക്കാൻ…
Read More » -
NEWS
“സൂപ്പർ മുഖ്യമന്ത്രി ” ആയി യെദിയൂരപ്പയുടെ മകൻ ,കത്ത് പുറത്ത് വിട്ട് കോൺഗ്രസ്
കർണാടകയിൽ ബിജെപി എംഎൽഎമാരുടേത് എന്ന് പറയപ്പെടുന്ന കത്ത് പുറത്ത് വിട്ടു കോൺഗ്രസ്സ് .കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര സൂപ്പർ മുഖ്യമന്ത്രി ആകാൻ ശ്രമിക്കുക ആണെന്നാണ് കത്തിലെ ഉള്ളടക്കം . സമാന്തര അധികാര കേന്ദ്രം ആയാണ് ബി വൈ വിജയേന്ദ്ര പ്രവർത്തിക്കുന്നത് എന്ന് കത്ത് ആരോപിക്കുന്നു .ബിജെപി കേന്ദ്ര നേതൃത്വത്തിന് പാർട്ടിയിലെ ഏഴു എംഎൽഎമാർ അയച്ചു എന്ന് പറയുന്ന കത്താണ് കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത് .കോൺഗ്രസ് സംസ്ഥാന വക്താവ് എം ലക്ഷ്മണ ആണ് കത്ത് മൈസുരുവിൽ മാധ്യമങ്ങൾക്ക് കൈമാറിയത് . സർക്കാർ കരാറുകൾക്ക് ബി വൈ വിജയേന്ദ്ര കോടികൾ കൈക്കൂലി വാങ്ങുന്നുവെന്നു കത്ത് ആരോപിക്കുന്നു .15 ശതമാനം ആണത്രേ കമ്മീഷൻ .ഇതിനെ വി എസ് ടി അഥവാ വിജയേന്ദ്ര സർവീസ് ടാക്സ് എന്നാണ് കരാറുകാർ വിളിക്കുന്നതത്രെ .പാർട്ടിയിലും സർക്കാരിലുമുള്ള 31 അംഗ സംഘമാണ് സമാന്തര ഭരണം നടത്തുന്നത് എന്ന് കത്ത് പറയുന്നു . പാർട്ടിയെ ഓർത്താണ് പൊതുവേദിയിൽ ആരോപണം…
Read More » -
NEWS
പി എസ് സിയുടെ തോന്നിവാസങ്ങളെ കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ ,അഡ്വ. ഹരീഷ് വാസുദേവന്റെ ചോദ്യം
PSC യുടെ നിലപാടിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾക്ക് എതിരെ നടപടി എടുക്കുമെന്ന നിലപാടിനെതിരെ അഡ്വ .ഹരീഷ് വാസുദേവൻ രംഗത്ത് .ഫേസ്ബുക് പോസ്റ്റിലാണ് ഹരീഷ് വാസുദേവൻ തന്റെ നിലപാട് കുറിച്ചത് . ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റ് – PSC യുടെ നിലപാടിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾക്ക് എതിരെ നടപടി എടുക്കുമെന്ന് !!! ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയാൽ ശിക്ഷയോ? ഏത് നിയമത്തിൽ !! കേരളാ PSC കാണിക്കുന്ന തോന്നിയവാസത്തെപ്പറ്റി ഇടതുപക്ഷത്തെ ആർക്കും ഒന്നും പറയാനില്ലേ? അഭിപ്രായം പറയുന്നതിന് ഉദ്യോഗാർഥികൾക്ക് എതിരെ നടപടിയോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? PSC എന്താണെന്നാണ് ഇവരുടെ വിചാരം? സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും സർക്കാരിനെ വിമർശിക്കാൻ ഭരണഘടനയും ചട്ടവും അനുശാസിക്കുന്നുണ്ട്. അപ്പോഴാണോ ജോലിക്ക് കാത്തിരിക്കുന്നവർക്ക് എതിരെ നടപടി !! നരേന്ദ്രമോഡി പോലും ഇതുവരെ കാണിക്കാത്ത അസഹിഷ്ണുത ആണല്ലോ PSC ക്ക്. DYFI യും AIYF ഉം ഒക്കെ പ്രതിപക്ഷത്ത് ആയിരുന്നെങ്കിൽ ഇപ്പോൾ കേരളം കത്തിയേനെ. ഇത് കണ്ടിട്ട് മിണ്ടാതിരിക്കാൻ വിധിക്കപ്പെട്ട യുവനേതാക്കളേ, നിങ്ങൾക്ക്…
Read More » -
NEWS
ജോസ് പക്ഷത്തെ മുന്നണിയിൽ എത്തിക്കാൻ സിപിഐഎം നീക്കം ,പ്രതിപക്ഷത്തെ ദുർബലമാക്കൽ ആണ് ലക്ഷ്യമെന്ന് കോടിയേരി ,ജോസ് പക്ഷത്തോട് വിട്ടുവീഴ്ച വേണ്ടെന്നു കോൺഗ്രസ്
https://youtu.be/NLBr2Woze1A യു ഡി എഫിനോട് ഇടഞ്ഞു നിൽക്കുന്ന ജോസ് കെ മാണി പക്ഷത്തെ കൂടെ കൂട്ടാൻ സിപിഐഎം .സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി മുഖപത്രം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഈ സൂചനയുള്ളത് .ഈ വിഷയം ഇടതുപക്ഷ മുന്നണി ചർച്ച ചെയ്യും .യു ഡി എഫിനെയും ബിജെപിയെയും ദുർബലമാകുകയാണ് ലക്ഷ്യമെന്ന് കോടിയേരി ലേഖനത്തിൽ പറയുന്നു . രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ജോസ് പക്ഷത്തോട് ഇനി വിട്ടുവീഴ്ച വേണ്ട എന്ന നിലപാടാണ് കോൺഗ്രസിലുള്ളത് .കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ഈ വികാരമാണ് പ്രതിഫലിച്ചത് .യുഡിഎഫ് വോട്ടു വാങ്ങി വിജയിച്ച രണ്ട് എംഎൽഎമാർ വിപ്പ് ലംഘിച്ച് വിട്ടു നിന്നത് മുന്നണി മര്യാദയുടെ ലംഘനം ആണെന്നാണ് കോൺഗ്രസിനുള്ളിൽ വികാരം . ജോസ് പക്ഷം നിസഹകരിക്കുന്ന പശ്ചാത്തലത്തിൽ യു ഡി എഫും ശക്തമായ നിലപാട് കൈക്കൊള്ളണം എന്നതാണ് കോൺഗ്രസ്സ് നിലപാട് .ജോസ് പക്ഷം ഒഴിവായാലും ആ പക്ഷത്ത് നിന്ന് യുഡിഎഫിൽ നില്ക്കാൻ ആഗ്രഹിക്കുന്നവർക്ക്…
Read More » -
NEWS
പിടിമുറുക്കി രാഹുൽ ഗാന്ധി ,പാർലമെന്റിലെ കോൺഗ്രസ്സ് സമിതികളിൽ രാഹുൽ ടീമിന് മുൻതൂക്കം,തരൂരിനെ വെട്ടി
പാർലമെറ്റിലെ കോൺഗ്രസ്സ് സമിതികളിൽ രാഹുൽ ടീമിന് മുൻതുക്കം .പാർലമെന്റിൽ പാർട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആണ് രണ്ടു സമിതികൾ രൂപവൽക്കരിച്ചത് . ലോക്സഭയിലും രാജ്യസഭയിലും രണ്ടു സമിതികൾ ആണ് രൂപവൽക്കരിച്ചിരിക്കുന്നത് .രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്,ഉപനേതാവ് ആനന്ദ് ശർമ്മ ,എ ഐ സി സി ട്രെഷറർ അഹമ്മദ് പട്ടേൽ ,ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ,മുൻകേന്ദ്രമന്ത്രി ജയറാം രമേശ് തുടങ്ങിയവർ ആണ് സമിതി അംഗങ്ങൾ . ലോക്സഭയിൽ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി,ഗൗരവ് ഗോഗോയ് ,കൊടിക്കുന്നിൽ സുരേഷ് ,മാണിക്കം ടാഗോർ ,രവനീത് ബിട്ടു എന്നിവർ ആണ് അംഗങ്ങൾ .ഗൗരവ് ഗോഗോയിയെ ലോക്സഭാ പ്രതിപക്ഷ ഉപനേതാവ് ആക്കിയപ്പോൾ ബിട്ടുവിനെ വിപ്പാക്കി . രാജ്യസഭയിൽ കെ സി വേണുഗോപാലിന്റെ സാന്നിധ്യം ആണ് രാഹുൽ ടീമിന് കരുത്തേകുന്നത് .രാഹുൽ ടീമിലുള്ള നാലുപേരാണ് ലോക്സഭാ സമിതിയിൽ ഉള്ളത് . നേതൃത്വത്തിനെതിരെ കത്തെഴുതിയ 23 നേതാക്കൾക്കുള്ള ശക്തമായ താക്കീത് ആണ് സമിതി രൂപവൽക്കരണം .ലോക്സഭയിലും…
Read More » -
NEWS
സ്വപ്‌നയുടെ മൊഴിയില്‍ അനില്‍ നമ്പ്യാര്‍ക്ക് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജനം ടിവി എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ നിര്‍ണായക പരാമര്‍ശവുമായി പ്രതി സ്വപ്‌ന സുരേഷ്. വിമാനത്താവളത്തില്‍ വെച്ച് പിടിച്ചെടുന്ന സ്വര്‍ണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്‌സലല്ലെന്നും വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോണ്‍സുല്‍ ജനറല്‍ കത്ത് നല്‍കിയാല്‍ രക്ഷപെടാമെന്നും അനില്‍ നമ്പ്യാര്‍ ഉപദേശിച്ചെന്നാണ് സ്വപ്‌നയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍ നമ്പ്യാരുടെ മൊഴിയുമായി എന്‍ഐഎ ഒത്തുനോക്കിയാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. അതേസമയം, കൊച്ചി എന്‍ഐഎ ഓഫീസില്‍ അനില്‍ നമ്പ്യാരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്നേമുക്കാല്‍ വരെ നീണ്ടു നിന്നു. ചോദ്യം ചെയ്യലിനായി രാവിലെ പത്തരയോടെയാണ് അനില്‍ നമ്പ്യാര്‍ കൊച്ചിയിലെ എന്‍ഐഎയുടെ ഓഫീസില്‍ ഹാജരായത്. സ്വര്‍ണക്കടത്ത് കേസ് പിടി കൂടി മണിക്കൂറുകള്‍ കഴിയും മുന്‍പ് സ്വപ്നയുടെ ഫോണിലേക്ക് വന്ന അനില്‍ നമ്പ്യാരുടെ കോളാണ് കേസില്‍ ഇരുവരേയും പരസ്പരം ബന്ധിപ്പിച്ച തെളിവായി മാറിയത്. ഇരുവരുടെയും സംസാരത്തിന്റെ രേഖകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.എന്നാല്‍…
Read More »